നെഫ്റ്റ് വഴിയുള്ള പണം കൈമാറ്റം ഉടൻ 24 മണിക്കൂറും നടത്താം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താമസിയാതെ, നിങ്ങൾക്ക് 24 മണിക്കൂറും നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) വഴി പണം കൈമാറാൻ കഴിയും. നിലവിൽ പ്രവൃത്തി ദിവസങ്ങളിലെ പ്രവൃത്തി സമയങ്ങളിൽ മാത്രമാണ് നെഫ്റ്റ് സേവനം ലഭിക്കുക. എന്നാൽ ഉടൻ 24 മണിക്കൂറും നെഫ്റ്റ് ലഭ്യമാകുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. പുതുക്കിയ നെഫ്റ്റ് സമയം ഈ വർഷം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വെള്ളിയാഴ്ച ചേർന്ന വായ്പാനയ യോഗത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു.

 

പണം കൈമാറ്റത്തിനുള്ള ആർ‌ബി‌ഐ നിയന്ത്രിത പ്ലാറ്റ്ഫോമാണ് നെഫ്റ്റ്. നിലവിൽ, ഒരു മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ഒഴികെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8 മുതൽ വൈകുന്നേരം 7 വരെ ഉപഭോക്താക്കൾക്ക് നെഫ്റ്റ് സേവനം ലഭ്യമാണ്. രണ്ട് ലക്ഷം രൂപ വരെയുള്ള ഫണ്ട് കൈമാറ്റത്തിന് ഇത് ഉപയോഗിക്കാം.

നെറ്റ് ബാങ്കിം​ഗ് ഇടപാടുകൾക്ക് ഇനി സർവ്വീസ് ചാർജില്ല, എടിഎം ഇടപാട് ചാർജ് കുറയ്ക്കാൻ സാധ്യത

നെഫ്റ്റ് വഴിയുള്ള പണം കൈമാറ്റം ഉടൻ 24 മണിക്കൂറും നടത്താം

2019 ഡിസംബർ മുതൽ 24 മണിക്കൂറും നെഫ്റ്റ് സേവനം ലഭ്യമാക്കുമെന്ന് റിസർവ് ബാങ്ക് പേയ്മെന്റ് സിസ്റ്റം വിഷൻ 2021ൽ വ്യക്തമാക്കിയിരുന്നു. ജൂണിലെ വായ്പാനയ യോ​ഗത്തിൽ ആർ‌ടി‌ജി‌എസ്, നെഫ്റ്റ് വഴി ഫണ്ട് കൈമാറ്റം സംബന്ധിച്ച ചാർജുകൾ റിസർവ് ബാങ്ക് ഒഴിവാക്കിയിരുന്നു. ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കുകയും ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ കൈമാറാനും ബാങ്കുകളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം (ആർ‌ടി‌ജി‌എസ്) വലിയ മൂല്യമുള്ള ഇൻസ്റ്റന്റ് ഫണ്ട് കൈമാറ്റത്തിനാണ് ഉപയോ​ഗിക്കുന്നത്. 2 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകളാണ് ആർ‌ടി‌ജി‌എസ് വഴി നടത്തുക.

ആർ‌ബി‌ഐയുടെ 2019 ഓഗസ്റ്റ് 21ലെ വിജ്ഞാപനം അനുസരിച്ച് നിലവിൽ ആർ‌ടി‌ജി‌എസ് സംവിധാനം വഴിയുള്ള ഇടപാടുകൾ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും ഇന്റർ ബാങ്ക് ഇടപാടുകൾക്കും രാവിലെ 8 മുതൽ 7.45 വരെയുമാണ് ലഭിക്കുക. ആർ‌ടി‌ജി‌എസ് സംവിധാനത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് പ്രവർത്തന സമയം നീട്ടാനും രാവിലെ 7 മുതൽ പ്രവർത്തനം ആരംഭിക്കാനുമാണ് ആർബിഐ തീരുമാനിച്ചിരിക്കുന്നത്.

 

പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ്

malayalam.goodreturns.in

English summary

നെഫ്റ്റ് വഴിയുള്ള പണം കൈമാറ്റം ഉടൻ 24 മണിക്കൂറും നടത്താം

Soon, you will be able to transfer money via National Electronic Fund Transfer (NEFT) 24 hours a day. Currently, NEFT is available only during working days. However, the Reserve Bank of India (RBI) has announced that it will be available 24 hours a day. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X