അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മുട്ടൻ പണിയുമായി മോദി സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിമിനൽ അല്ലെങ്കിൽ അഴിമതി കേസുകളിൽപ്പെടുന്ന സർക്കാർ ജീവനക്കാർക്ക് മുട്ടൻ പണിയുമായി മോദി സർക്കാർ. മോദി സർക്കാർ രണ്ടാം തവണ ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ഈ വർഷം ജൂൺ മുതൽ അഴിമതി ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി കമ്മീഷണർ റാങ്ക് ഓഫീസർമാർ ഉൾപ്പെടെ 64 ജീവനക്കാരെ കേന്ദ്ര ഡയറക്റ്റ് ടാക്സ് (സിബിഡിടി) നിർബന്ധിതമായി വിരമിക്കലിന് നിർദ്ദേശം നൽകിയിരുന്നു.

 

ഭാവിയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ വാർഷിക രഹസ്യ റിപ്പോർട്ടുകളും മറ്റ് വിശദാംശങ്ങളും അവലോകനം ചെയ്യുന്നതിനാൽ ഇത്തരം കൂടുതൽ നടപടികൾ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ക്രിമിനൽ അല്ലെങ്കിൽ അഴിമതി കേസുകൾ നേരിടുന്നവരെക്കുറിച്ചാണ് സർക്കാർ രഹസ്യമായി അന്വേഷിക്കുക.

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ നരേന്ദ്ര മോദി നിര്‍മ്മല സീതാരാമനോട് ആവശ്യപ്പെട്ടു

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മുട്ടൻ പണിയുമായി മോദി സർക്കാർ

സേവന രേഖകൾ സമഗ്രമായി പരിശോധിച്ചതിന് ശേഷം നിർബന്ധിത വിരമിക്കലിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ എല്ലാ കേഡർ നിയന്ത്രണ അധികാരികളോടും ആവശ്യപ്പെട്ടു. ദുരുപയോഗം അല്ലെങ്കിൽ അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തെഴുതിയിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ആവശ്യമെങ്കിൽ സേവന നിയമങ്ങളിൽ ഭേദഗതി വരുത്താമെന്നും അല്ലെങ്കിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നീക്കം ചെയ്യുന്നതിന് ഭരണപരമായ നിർദ്ദേശങ്ങൾ നൽകാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. മിക്ക മന്ത്രാലയങ്ങളും കേഡർ-കൺട്രോളിംഗ് അതോറിറ്റികളും പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും പേരുകൾ ഘട്ടംഘട്ടമായി പ്രഖ്യാപിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ മാസം, സിബിഡിടി 15 മുതിർന്ന ഉദ്യോഗസ്ഥരെ നിർബന്ധിതമായി പിരിച്ചുവിട്ടിരുന്നു.

ഇന്ത്യ അഞ്ച് വർഷത്തിനുള്ളിൽ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകും: നരേന്ദ്ര മോദി

malayalam.goodreturns.in

English summary

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മുട്ടൻ പണിയുമായി മോദി സർക്കാർ

The Central Direct Tax (CBDT) has mandated the retirement of 64 employees, including commissioner rank officers, on various charges including corruption since June this year, shortly after Modi's second term in office. Read in malayalam.
Story first published: Monday, October 7, 2019, 18:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X