ഷവോമി സ്മാർട്ട്ഫോണിന് റെക്കോർഡ് വിൽപ്പന; ഒരു മിനിട്ടിൽ വിറ്റത് 525 ഫോണുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ ഷോപ്പിം​ഗ് പ്ലാറ്റ്ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവടങ്ങിൽ നടന്ന ഓഫർ വിൽപ്പനയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ഷവോമിയുടെ സ്മാർട്ട്ഫോണുകൾ. ആവേശകരമായ ഓഫറുകളും ഡിസ്കൗണ്ടുകളും ഓൺലൈൻ ഉപഭോക്താക്കളെ ആകർഷിച്ചതാണ് വിൽപ്പന കുതിച്ചുയരാൻ കാരണം.

 

ആമസോണിലെ സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ സാംസങ്, വൺപ്ലസ്, ആപ്പിൾ, ഷവോമി, വിവോ തുടങ്ങിയ ബ്രാൻഡുകൾ 15 മടങ്ങാണ് വളർന്നത്. വൺപ്ലസ് വിൽപ്പനയിൽ 700 കോടിയിലധികം വരുമാനം രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനെ അപേക്ഷിച്ച് സാംസങ് 5 മടങ്ങ് വളർച്ച കൈവരിച്ചു. എം സീരീസിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ സാംസങ് എ സീരീസിനും സാംസങ് നോട്ട് 9 നും ആമസോണിൽ മികച്ച ഡിമാൻഡാണ് രേഖപ്പെടുത്തിയത്.

റിയല്‍മി 3, റെഡ്മി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍; ഇവയില്‍ ഏതാണ് മികച്ചത്?

ഷവോമി സ്മാർട്ട്ഫോണിന് റെക്കോർഡ് വിൽപ്പന; ഒരു മിനിട്ടിൽ വിറ്റത് 525 ഫോണുകൾ

മൊബൈൽ വിഭാഗത്തിൽ ഇന്നു വരെയുള്ള ഓൺലൈൻ വിൽപ്പനകളിൽ ഏറ്റവും വലിയ നേട്ടമാണ് ഇത്തവണത്തെ ഉത്സവ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ചൈനീസ് ഹാൻഡ്‌സെറ്റ് നിർമാതാക്കളായ ഷവോമി, എംഐ ടിവികൾ ഉൾപ്പെടെ 53 ലക്ഷത്തിലധികം ഉപകരണങ്ങളുടെ റെക്കോർഡ് വിൽപ്പനയാണ് നടത്തിയത്. അതായത് മിനിറ്റിൽ 525 ഉപകരണങ്ങളാണ് ആമസോണിലൂടെയും ഫ്ലിപ്കാർട്ട് ആറ് ദിവസത്തെ സെയിലിൽ വിറ്റത്.

38 ലക്ഷത്തിലധികം സ്മാർട്ട്‌ഫോണുകൾ കമ്പനി വിറ്റു. റെഡ്മി നോട്ട് 7 ഫ്ലിപ്കാർട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോൺ സീരീസായി. ആമസോണിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോൺ ബ്രാൻഡായിരുന്നു ഷവോമി. മറ്റൊരു ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ റിയൽമീ ഉത്സവ വിൽപ്പന കാലയളവിൽ 22 ലക്ഷത്തിലധികം ഫോണുകളാണ് വിറ്റത്. വിൽപ്പന കാലയളവിൽ 300 കോടി രൂപയുടെ വൻ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തതിനു പുറമേ റിയൽ മീ സി 2, റിയൽമീ 5, റിയൽമീ 3 പ്രോ എന്നിവയ്ക്ക് ഏറ്റവും കുറഞ്ഞ വിലയാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്.

ഷവോമി ഉപഭോക്താക്കൾ സൂക്ഷിക്കുക; കമ്പനി സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട്

malayalam.goodreturns.in

English summary

ഷവോമി സ്മാർട്ട്ഫോണിന് റെക്കോർഡ് വിൽപ്പന; ഒരു മിനിട്ടിൽ വിറ്റത് 525 ഫോണുകൾ

xiaomi smartphones have been the biggest seller of offerings on the online shopping platforms Amazon and Flipkart in the past few days. Read in malayalam.
Story first published: Monday, October 7, 2019, 16:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X