പെട്രോളിനും ഡീസലിനും വിലക്കുറവിന്റെ കാലം; ക്രൂഡ് ഓയിൽ വിലയിൽ കനത്ത ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള മാന്ദ്യം ഉണ്ടാകുമെന്ന ആശങ്കകൾക്കിടയിൽ, ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞയാഴ്ച 5 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. 2019 ലെ ഏറ്റവും ഉയർന്ന നിരക്കായ 235.7 ഡോളറിനേക്കാൾ 23 ശതമാനം കുറവാണ് ഇപ്പോഴത്തെ നിരക്ക്. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് ഒരു ശതമാനം ഇടിഞ്ഞ് 58.36 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 4 സെൻറ് ഉയർന്ന് 52.85 ഡോളറിലെത്തി.

 

ലോകത്തെ മുൻ‌നിര സമ്പദ്‌വ്യവസ്ഥകളിലെല്ലാം സാമ്പത്തിക മാന്ദ്യത്തിന്റെ അപകടസാധ്യത നിലനിൽക്കുന്നതാണ് കഴിഞ്ഞയാഴ്ചയിലെ 5 ശതമാനത്തിലധികം ഇടിവിന് കാരണം. നിലവിൽ എല്ലാ കണ്ണുകളും യുഎസ്-ചൈന വ്യാപാര ചർച്ചകളിലാണ്. അടുത്ത ദിവസം നടക്കാനിരിക്കുന്ന ചർച്ചയിൽ ചില പ്രധാനപ്പെട്ട കരാറുകൾ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ഇതും ക്രൂഡ് വിലയെ ബാധിക്കാനിടയുണ്ട്.

രാജ്യത്ത് തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കുതിച്ചുയരും!! ആഗോള വിപണിയിൽ പ്രതിസന്ധികൾ രൂക്ഷം

പെട്രോളിനും ഡീസലിനും വിലക്കുറവിന്റെ കാലം; ക്രൂഡ് ഓയിൽ വിലയിൽ കനത്ത ഇടിവ്

കഴിഞ്ഞ ആഴ്ച, ബ്രെന്റ് ഫ്യൂച്ചേഴ്സ് 5.7% ഇടിഞ്ഞിരുന്നു. ജൂലൈ മുതലുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവായിരുന്നു ഇത്. കഴിഞ്ഞയാഴ്ച ഡബ്ല്യുടിഐക്ക് 5.5 ശതമാനം നഷ്ടം നേരിട്ടു, ജൂലൈ മുതലുള്ള ഏറ്റവും വലിയ ഇടിവാണ് ഡബ്ല്യുടിഐയിലും രേഖപ്പെടുത്തിയത്. ഇന്ത്യയിലെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ, ഒക്ടോബറിൽ ഡെലിവറി ചെയ്യുന്നതിനുള്ള ക്രൂഡ് 14,529 ലോട്ടുകളിൽ ബാരലിന് 29 ഡോളർ അഥവാ 0.78 ശതമാനം ഉയർന്ന് 3,764 ഡോളറിനാണ് വ്യാപാരം നടന്നത്.

ആഗോള വിപണിയിൽ, ആഗോള സാമ്പത്തിക മാന്ദ്യം, യുഎസ് സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, ചൈനയിലെയും ജർമ്മനിയിലെയും ബലഹീനത സൂചനകൾ, യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ അനിശ്ചിതത്വം എന്നിവയ്ക്കിടയിലാണ് ഭാവിയിൽ അസംസ്കൃത എണ്ണയുടെ ആവശ്യം ദുർബലമായി കണക്കാക്കപ്പെടുന്നതും വില കുത്തനെ കുറയുന്നതും. സെപ്റ്റംബർ 14 ലെ സൗദി അരാംകോ ഡ്രോൺ ആക്രമണത്തിന് ശേഷം ഉൽ‌പാദനം പ്രതീക്ഷിച്ചതിലും വേഗത്തിൽ പുനരാരംഭിച്ചതും പെട്ടെന്ന് എണ്ണ വില കുറയാൻ കാരണമായി.

ക്രൂ‍‍ഡ് ഓയിൽ വില കുതിക്കുന്നു; രാജ്യം ആശങ്കയിൽ, കാരണങ്ങൾ ഇവയാണ്

malayalam.goodreturns.in

English summary

പെട്രോളിനും ഡീസലിനും വിലക്കുറവിന്റെ കാലം; ക്രൂഡ് ഓയിൽ വിലയിൽ കനത്ത ഇടിവ്

Amid fears of a global recession, crude oil prices fell more than 5 percent last week. The current rate is 23% lower than the 2019 high of $ 235.7. Brent crude futures were down 1% to $ 58.36. Read in malayalam.
Story first published: Tuesday, October 8, 2019, 7:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X