ഇന്ത്യ ബുള്‍സും ലക്ഷ്മി വിലാസ് ബാങ്കും ലയിപ്പിക്കേണ്ടെന്ന് റിസർവ് ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോർട്ട്ഗേജ് വായ്പാ വിതരണക്കാരായ ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസും ചെന്നൈ ആസ്ഥാനമായുള്ള ലക്ഷ്മി വിലാസ് ബാങ്കുമായുള്ള ലയന നടപടികൾക്ക് റിസർവ് ബാങ്ക് വിലക്ക് ഏർപ്പെടുത്തി. എന്നാൽ ആർബിഐയുടെ ഈ തീരുമാനം ഇരു ബാങ്കുകൾക്കും കനത്ത പ്ര​ഹരമായിരുന്നു. ലയനത്തിലൂടെ മൂലധന നേട്ടമായിരുന്നു ലക്ഷ്മി വിലാസ് ബാങ്കിന്റെ ലക്ഷ്യം. കൂടാതെ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വായ്പാ നിയന്ത്രണങ്ങളിൽ നിന്ന് രക്ഷപ്പെടാനും ലയനം വഴി ബാങ്കിന് സാധിക്കുമായിരുന്നു.

ഇക്കഴിഞ്ഞ മേയില്‍ നല്‍കിയ ശുപാര്‍ശ അംഗീകരിക്കാനാകില്ലെന്നാണ് റിസര്‍വ് ബാങ്ക് ഇന്നലെ വ്യക്തമാക്കിയത്. കഴിഞ്ഞ ജൂണിൽ ഫെയർപ്ലേ വാച്ച്ഡോഗ് കോമ്പറ്റീഷൻ കമ്മീഷൻ ലയന നിർദ്ദേശം അംഗീകരിച്ചെങ്കിലും റിസർവ് ബാങ്ക് ബുധനാഴ്ച അത് നിരസിക്കുകയായിരുന്നു. ബാങ്കിനുമേല്‍ രണ്ടാഴ്ച മുമ്പ് ആര്‍ബിഐ തിരുത്തല്‍ നടപടികള്‍ കൈക്കൊണ്ടതിനു പിന്നാലെയാണ് ലയനം തള്ളിയത്.

 

വീണ്ടും ബാങ്ക് ലയനം; ഇന്ത്യയിൽ ഇനി അവശേഷിക്കുന്നത് വെറും 12 പൊതുമേഖല ബാങ്കുകൾ

ഇന്ത്യ ബുള്‍സും ലക്ഷ്മി വിലാസ് ബാങ്കും ലയിപ്പിക്കേണ്ടെന്ന് റിസർവ് ബാങ്ക്

മൂലധന പര്യപ്തി, കിട്ടാക്കടം, പ്രവര്‍ത്തനങ്ങളിലുള്ള അപാകത എന്നിവയുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്കിന്റെ തിരുത്തല്‍ നടപടികള്‍ വിധേയമാണ് ലക്ഷ്മി വിലാസ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ഇന്ത്യ ബുള്‍സ് കൊമേഷ്യല്‍ ക്രെഡിറ്റ് ലിമിറ്റഡ് എന്നിവയെ ലക്ഷ്മി വിലാസ് ബാങ്കില്‍ ലയിപ്പിക്കാനാണ് നേരത്തെ റിസര്‍വ് ബാങ്കിന് ശുപാര്‍ശ ലഭിച്ചിരുന്നത്.

അതേസമയം ലയനവുമായി ബന്ധപ്പെട്ട് ലക്ഷ്മി വിലാസ് ബാങ്കിന്റെ നോമിനികളായ രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയോ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയോ ചെയ്തിട്ടില്ലെന്ന് ആര്‍ബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ലക്ഷ്മി വിലാസ് ബാങ്കും ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡുമായുള്ള ലയനത്തിന്റെ വാര്‍ത്ത നേരത്തെ മാധ്യമങ്ങളില്‍ വന്നിരുന്നു.

മെഗാ ബാങ്ക് ലയനം: ഈ പത്ത് ബാങ്കുകൾ ഇനി വെറും നാല് ബാങ്കുകളായി ചുരുങ്ങും

malayalam.goodreturns.in

English summary

ഇന്ത്യ ബുള്‍സും ലക്ഷ്മി വിലാസ് ബാങ്കും ലയിപ്പിക്കേണ്ടെന്ന് റിസർവ് ബാങ്ക്

The Reserve Bank of India has banned the merger of mortgage lender India Bulls Housing Finance with Chennai-based Lakshmi Vilas Bank. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X