റിലയൻസ് ജിയോ ഡിജിറ്റൽ സർവ്വീസസിന് ഇനി പുതിയ പേര്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ജിയോ ഡിജിറ്റൽ സർവീസസ് ലിമിറ്റഡ് (ആർ‌ജെ‌ഡി‌എസ്എൽ) ഇനി ജിയോ ഹാപ്റ്റിക് ടെക്നോളജീസ് ലിമിറ്റഡായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ട് കമ്പനിയായ ഹാപ്റ്റിക് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ 87 ശതമാനം ഓഹരികൾ റിലയൻസ് ജിയോ ഡിജിറ്റൽ സർവീസസ് ലിമിറ്റഡ് (ആർ‌ജെ‌ഡി‌എസ്എൽ) കഴിഞ്ഞ ഏപ്രിലിൽ ഏറ്റെടുത്തിരുന്നു. ഇതിനെ തുടർന്നാണ് പുതിയ പേര് മാറ്റം.

ആർ‌ജെ‌ഡി‌എസ്‌എൽ 700 കോടി രൂപയ്ക്കാണ് ഹാപ്‌റ്റിക് ഇൻ‌ഫോടെക്കിലെ ഓഹരികൾ വാങ്ങിയത്. ബാക്കി ഓഹരികൾ സ്റ്റോക്ക് ഓപ്ഷൻ ഗ്രാന്റുകളിലൂടെ ഹാപ്റ്റിക് സ്ഥാപകരും ജീവനക്കാരും കൈവശം വച്ചിട്ടുണ്ട്. ചാറ്റ്, വോയ്‌സ്, പ്രാദേശിക ഭാഷകളിൽ ഉടനീളം ഇന്ത്യയിലെ ഏറ്റവും വലിയ എഐ അസിസ്റ്റന്റിനെ നിർമ്മിക്കാൻ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ നിക്ഷേപം നടത്തിയതെന്ന് ആർ‌ഐ‌എൽ ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു.

 

ജിയോ വരിക്കാർക്ക് കമ്പനിയുടെ മുന്നറിയിപ്പ്; ഈ വ്യാജ എസ്എംഎസ് നിങ്ങൾക്ക് ലഭിച്ചോ?

റിലയൻസ് ജിയോ ഡിജിറ്റൽ സർവ്വീസസിന് ഇനി പുതിയ പേര്

സെപ്റ്റംബറിൽ 3-4 മില്യൺ ഡോളറിന് മുംബൈ ആസ്ഥാനമായുള്ള സംഭാഷണ വാണിജ്യ സ്റ്റാർട്ടപ്പായ Buzzo.ai ഹാപ്റ്റികം സ്വന്തമാക്കിയിരുന്നു. റീട്ടെയിൽ അല്ലെങ്കിൽ ഇ-കൊമേഴ്‌സിൽ ആശയവിനിമയ ഷോപ്പിംഗ് അനുഭവം സൃഷ്ടിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമാണ് Buzzo.ai. റിലയൻസ് ജിയോയുടെ ഈ സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഏറ്റെടുക്കലായിരുന്നു ഇത്.

കസ്റ്റമർ സപ്പോർട്ട്, ലീഡ് ജനറേഷൻ, ലൈവ് ചാറ്റ് എന്നിവയ്ക്ക ഉപയോ​ഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംഭാഷണ എഐ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് 2013 ൽ സ്ഥാപിതമായ ഹാപ്റ്റിക്. സാംസങ്, കൊക്കകോള, ഫ്യൂച്ചർ റീട്ടെയിൽ, കെ‌എഫ്‌സി, ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ് എന്നിവയുൾപ്പെടെയുള്ള ക്ലയന്റുകളുമായി ഇതുവരെ 2 ബില്ല്യൺ ഇടപാടുകൾ ഹാപ്റ്റിക് നടത്തിയിട്ടുണ്ട്.\

റിലയൻസ് ജിയോയുടെ കിടിലൻ ദീപാവലി ഓഫർ; ഉപഭോക്താക്കൾക്ക് കോളടിച്ചു

malayalam.goodreturns.in

English summary

റിലയൻസ് ജിയോ ഡിജിറ്റൽ സർവ്വീസസിന് ഇനി പുതിയ പേര്

Reliance jio Digital Services Limited (RJDSL) will now be jio-Haptic Technologies Limited. Reliance Jio Digital Services Ltd (RJDSL) had acquired 87% stake in Artificial Intelligence (AI) chatbot company Haptic Infotech Pvt. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X