റിക്കറിംങ് ഡെപ്പോസിറ്റുകൾക്ക് പലിശനിരക്ക് വെട്ടിക്കുറച്ച് എസ്ബിഐ; പുതുക്കിയ നിരക്കുകൾ ഇപ്രകാരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐ ടേം ഡെപ്പോസിറ്റ് പദ്ധതിയായ ആർഡിയുടെ പലിശ നിരക്ക് കുറച്ചു. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് എസ്ബിഐ. ആർഡി സ്കീമുകൾ വഴി നിശ്ചിത കാലയളവിനുള്ളിൽ പ്രതിമാസം നിശ്ചിത തുകയുടെ പ്രതിമാസ നിക്ഷേപത്തിലൂടെ സമ്പാദ്യം കൂട്ടാൻ മികച്ച വഴികളിലൊന്നാണ് ആർഡി ഡെപ്പോസിറ്റുകൾ. എസ്‌ബി‌ഐ ആർ‌ഡിക്ക് 1 വർഷം മുതൽ 10 വർഷം വരെയാണ് കാലാവധി നിശ്ചയിക്കുക. കൂടാതെ എസ്‌ബി‌ഐ ആർ‌ഡി പലിശനിരക്ക് പൊതുജനങ്ങൾക്ക് 5.80% -6.25% വരെയാണ്. എന്നാൽ എസ്ബിഐ മാറ്റങ്ങൾ വന്നശേഷം, 1 വർഷം വരെയുള്ള എസ്‌ബി‌ഐയുടെ ആർ‌ഡി പൊതുജനങ്ങൾക്ക് 5.80% നിരക്കാക്കി നിശ്ചയിച്ചു.

കൂടാതെ എസ്ബിഐ 2 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ആർ‌ഡികൾ‌ക്കായി ബാങ്ക് 10 ബേസിസ് പോയിൻറ് കുറക്കുകയും ചെയ്തു. ഇതിന് മുൻപ് ഈ നിക്ഷേപങ്ങൾക്ക് 6.50% പലിശനിരക്ക് എസ്ബിഐ നൽകിയിരുന്നു, എന്നാൽ ഏറ്റവും പുതിയ നിരക്ക് പ്രകാരം ഈ ആർ‌ഡി അക്കൗണ്ടുകൾക്ക് കുറഞ്ഞ പലിശ നിരക്ക് 6.40% ആയി ചുരുക്കിയിരിക്കുന്നു. എന്നാൽ മീഡിയം ടേം നിക്ഷേപങ്ങളുടെ പലിശനിരക്ക് മാറ്റമില്ലാതെ എസ്‌ബി‌ഐ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. മീഡിയം ടേം നിക്ഷേപങ്ങൾക്ക് (2-5 വർഷം), എസ്‌ബി‌ഐ 6.25% പലിശ നൽകുന്നത് തുടരും. എന്നാൽ 5 വർഷത്തിനും 10 വയസ്സിനും ഇടയിൽ കാലാവധിയുള്ള ദീർഘകാല ആർ‌ഡികൾ‌ക്ക് നിരക്കുകളിൽ മാറ്റമില്ലാതെ എസ്‌ബി‌ഐ നിലനിർത്തി. ഈ ആർ‌ഡികൾ‌ 6.25% പലിശനിരക്ക് നൽകുന്നത് ബാങ്ക് തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

പേടിഎം പേയ്മെന്റ് ബാങ്ക് സേവിം​ഗ്സ് നിക്ഷേപ പലിശ നിരക്ക് കുറച്ചു

റിക്കറിംങ് ഡെപ്പോസിറ്റുകൾക്ക് പലിശനിരക്ക് വെട്ടിക്കുറച്ച് എസ്ബിഐ; പുതുക്കിയ നിരക്കുകൾ ഇപ്രകാരം

2019 ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വരുന്ന എസ്‌ബി‌ഐ പുതിയ ആർ‌ഡി പലിശ നിരക്ക് (1-10 വർഷം വരെ )

1 വർഷം 5.80%

1 വർഷം മുതൽ 2 വർഷത്തിൽ താഴെ 6.40%

2 വർഷം മുതൽ 3 വർഷത്തിൽ താഴെ 6.25%

3 വർഷം മുതൽ 5 വർഷത്തിൽ താഴെ 6.25%

5 മുതൽ 10 വർഷം വരെ 6.25%

എസ്ബിഐയുടെ പുതിയ പലിശ നിരക്ക് 2019 ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വന്നു. കൂടാതെ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കിലും എസ്ബിഐ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Read more about: sbi എസ്ബിഐ
English summary

റിക്കറിംങ് ഡെപ്പോസിറ്റുകൾക്ക് പലിശനിരക്ക് വെട്ടിക്കുറച്ച് എസ്ബിഐ; പുതുക്കിയ നിരക്കുകൾ ഇപ്രകാരം | SBI cuts interest rates on recurring deposits

SBI cuts interest rates on recurring deposits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
X