സ്വർണ വില ഇന്ന് കുതിച്ചുയർന്നു, ഈ മാസത്തെ ഏറ്റവും ഉയർന്ന വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. പവന് 280 രൂപ വർദ്ധിച്ച് 28,480 രൂപയ്ക്കും ​ഗ്രാമിന് 35 രൂപ വർദ്ധിച്ച് 3,560 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവന് കഴിഞ്ഞ നാല് ദിവസങ്ങളാണ് 28,200 രൂപയായിരുന്നു വില. ആഗോള വിപണിയിലും ഇന്ന് സ്വര്‍ണ വില വർദ്ധിച്ചിട്ടുണ്ട്.

ആ​ഗോള വിപണി
 

ആ​ഗോള വിപണി

ആ​ഗോള വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് $1,495.20 എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം സ്വര്‍ണത്തിനു 48.07 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 48,071.80 ഡോളറുമാണ് വില. യുഎസ് ഫെഡറൽ റിസർവ് മീറ്റിം​ഗ് ഈ മാസം അവസാനം നടക്കാനിരിക്കുന്നതിനാൽ സ്വർണ വിപണിയിൽ കാര്യമായ മാറ്റങ്ങൾതക്ക് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ.

വെള്ളി വില

വെള്ളി വില

ഇന്ന് വെള്ളി വിലയിൽ രാജ്യത്ത് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 47.50 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 380 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 47,500 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,650 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിച്ചത്.

സ്വർണ ബോണ്ട് വേണോ? ഇന്ന് മുതൽ വാങ്ങാം, ആഭരണം വാങ്ങുന്നതിനേക്കാൾ ലാഭം

എം‌സി‌എക്‌സിലെ വില

എം‌സി‌എക്‌സിലെ വില

എം‌സി‌എക്‌സിൽ ഡിസംബറിലെ സ്വർണ്ണ ഫ്യൂച്ചർ വില 10 ശതമാനം ഉയർന്നു. ഗ്രാമിന് 0.05 ശതമാനം ഉയർന്ന് 38,244 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. എം‌സി‌എക്‌സിന്റെ വെള്ളി വിലയും കിലോയ്ക്ക് 0.20 ശതമാനം ഉയർന്ന് 45,886 രൂപയിലെത്തി. സ്വർണത്തിന് കഴിഞ്ഞ മാസം 10 ഗ്രാമിന് 40,000 രൂപ വരെ വില ഉയർന്നിരുന്നു.

സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില; ഒക്ടോബറിൽ വിൽപ്പന കൂടും

റെക്കോർഡ് വില

റെക്കോർഡ് വില

യുഎസ്-ചൈന വ്യാപാര യുദ്ധം, ആഗോള വളർച്ചാ ആശങ്കകൾ, കേന്ദ്ര ബാങ്കുകളുടെ ധനനയം ലഘൂകരിക്കൽ എന്നിവയ്ക്കിടയിൽ ഈ വർഷം സ്വർണ വില 16% ഉയർന്നിരുന്നു. ആ​ഗോള വിപണിയിൽ കഴിഞ്ഞ മാസം സ്വർണ വില ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,557 ഡോളറിലെത്തിയിരുന്നു. 2011 സെപ്റ്റംബറിൽ വില 1,921.17 ഡോളറിലെത്തിയിട്ടുണ്ട്.

ജൂവലറിക്കാർക്ക് പണി കിട്ടും; ഇനി ബിഐഎസ് ഹോൾമാർക്കിംഗ് നിർബന്ധം

ഇന്ത്യയിലെ സ്വർണ വിൽപ്പന

ഇന്ത്യയിലെ സ്വർണ വിൽപ്പന

ഇന്ത്യയിലെ സ്വർണ്ണ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ ഉയർന്ന നിലയിൽ നിലനിൽക്കുന്നതിനാൽ, ധൻതേരസിനും ദീപാവലിയ്ക്കും മുന്നോടിയായി ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ജ്വല്ലറികൾ പ്രൊമോഷണൽ ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ ജ്വല്ലറികളിൽ തിരക്ക് വർദ്ധിച്ചതായാണ് വിവരം. സ്വർണ്ണ ബോണ്ടുകളുടെ 2019-20 സീരീസ് VI ഒക്ടോബർ 21 നും ഒക്ടോബർ 25 നും ഇടയിൽ ധൻതേരസിനും ദീപാവലിയ്ക്കും മുന്നോടിയായി സബ്സ്ക്രിപ്ഷനായി തുറക്കും.

malayalam.goodreturns.in

English summary

സ്വർണ വില ഇന്ന് കുതിച്ചുയർന്നു, ഈ മാസത്തെ ഏറ്റവും ഉയർന്ന വില

Gold prices in the state rose sharply today. Gold is trading at Rs 28,480, up Rs 280 for a sovereign, and Rs 35 for a gram. Read in malayalam.
Story first published: Tuesday, October 15, 2019, 12:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more