​ഗോ എയറിലും ഇൻഡി​ഗോയിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഉത്സവ സീസണിൽ നിങ്ങൾ വിമാന യാത്ര പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ​ഗോ എയറിന്റെയും ഇൻഡി​ഗോയുടെ ടിക്കറ്റ് നിരക്കുകൾ പരിശോധിക്കുക. ഇരു കമ്പനികളും കിടിലൻ ഓഫറുകളാണ് ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്. താത്പര്യമുള്ളവർക്ക് നിരക്ക് ഇളവുകളെക്കുറിച്ച് പരിശോധിക്കാം.

10 ശതമാനം ഡിസ്കൗണ്ട്
 

10 ശതമാനം ഡിസ്കൗണ്ട്

മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിന് 10 ശതമാനം കിഴിവാണ് ​ഗോ എയർ വാഗ്ദാനം ചെയ്യുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സീറ്റുകൾ തിരഞ്ഞെടുക്കുന്നതിനും പ്രീ-ബുക്ക് റിഫ്രഷ്മെൻറുകൾ നൽകുന്നതിനും പേയ്‌മെന്റുകൾ നടത്തുന്നതിനും യാത്രക്കാർക്ക് ​ഗോ എയറിന്റെ ആപ്ലിക്കേഷൻ ഉപയോഗിക്കാം.

മലബാറുകാര്‍ക്കൊരു സന്തോഷ വാര്‍ത്ത; കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് അധിക സര്‍വീസുകളുമായി ഗോ എയര്‍

ക്യാഷ്ബാക്ക് ഓഫർ

ക്യാഷ്ബാക്ക് ഓഫർ

എച്ച്ഡിഎഫ്സി ബാങ്ക് ബിസിനസ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇൻഡിഗോ 500 രൂപ വരെ ക്യാഷ്ബാക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. ഇൻഡിഗോയുടെ 'ഫ്ലൈ കെയർഫ്രീ, 6 ഇ എസ്എംഇ' ഉപയോക്താക്കൾക്ക് കുറഞ്ഞ റദ്ദാക്കൽ ഫീസ്, സൗജന്യ ലഘുഭക്ഷണ കോംബോ എന്നിവ ആസ്വദിക്കാനും എച്ച്ഡിഎഫ്സി ബാങ്ക് ബിസിനസ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ഫ്ലാഷ് ക്യാഷ്ബാക്ക് നേടാനും കഴിയും.

‌പ്രവാസികളെ വലച്ച് ഇൻഡി​ഗോ; ദോഹ-തിരുവനന്തപുരം സർവ്വീസ് നിർത്തുന്നു

പ്രൊമോ കോഡ്

പ്രൊമോ കോഡ്

GOAPP10 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് GoAir ഫ്ലൈറ്റ് ടിക്കറ്റിന് (ആഭ്യന്തര ബുക്കിംഗിന്) 10 ശതമാനം കിഴിവ് നേടാൻ കഴിയും. അടിസ്ഥാന നിരക്കിൽ മാത്രമേ ഈ കിഴിവ് ബാധകമാകൂ. 2019 ഒക്ടോബർ 23 മുതൽ 2019 നവംബർ 15 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ബാധകമാകൂ. ഈ ഓഫറിന് കീഴിൽ പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. മാത്രമല്ല ഇത് നിലവിലുള്ള മറ്റ് പ്രൊമോഷണൽ ഓഫറുകളുമായി ക്ലബ് ചെയ്യാൻ കഴിയില്ല.

ഗോ എയറിൽ വീണ്ടും 899 രൂപയുടെ ഓഫർ; ഡിസ്കൗണ്ട് സെയിൽ 23 വരെ മാത്രം

എച്ച്ഡിഎഫ്സി ബാങ്ക് ഓഫർ

എച്ച്ഡിഎഫ്സി ബാങ്ക് ഓഫർ

ഇൻഡിഗോ 6 ഇ എസ്എംഇ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഈ ഓഫർ വാഗ്ദാനം ചെയ്യുന്നതെന്ന് ഇൻഡി​ഗോ എയർലൈൻ പറഞ്ഞു. www.goindigo.in അല്ലെങ്കിൽ ഇൻഡിഗോയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഈ ഓഫറിന് 2019 സെപ്റ്റംബർ 1 മുതൽ 2019 ഒക്ടോബർ 31 വരെ സാധുതയുണ്ട്.

malayalam.goodreturns.in

English summary

​ഗോ എയറിലും ഇൻഡി​ഗോയിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

If you are planning a flight this festive season, definitely check out Go Air and Indigo ticket prices. Both companies are offering customers great offers. Read in malayalam.
Story first published: Tuesday, October 15, 2019, 16:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more