ഒരു വർഷത്തെ ശമ്പളം 100 കോടി; 9 പേരുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് പുറത്ത് വിട്ടു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ ഒരു വ്യക്തിയ്ക്ക് ഒരു വർഷം 100 കോടി രൂപ ശമ്പളം ലഭിക്കുമോ? അത്ഭുതപ്പെടേണ്ട 100 കോടി രൂപ ശമ്പളം ലഭിക്കുന്ന 9 പേരുടെ വിവരങ്ങളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2017-18 സാമ്പത്തിക വർഷത്തിൽ 100 ​​കോടിയിലധികം ശമ്പളം നേടിയ ഒമ്പത് പേർ മാത്രമാണ് ഇന്ത്യയിൽ ഉള്ളത്. ആർക്കും 500 കോടിയിലധികം ശമ്പളം ലഭിക്കാത്തതിനാൽ 500 കോടി രൂപ ശമ്പള ക്ലബ് ഒഴിഞ്ഞു കിടക്കുകയാണ്.

ഒരു കോടി ശമ്പളം
 

ഒരു കോടി ശമ്പളം

നികുതിദായകരുടെ ഡാറ്റ കണക്കിലെടുക്കുകയാണെങ്കിൽ, ഇന്ത്യയിൽ 50,000 ൽ താഴെ ആളുകൾക്കാണ് വാർഷിക ശമ്പളം ഒരു കോടി രൂപ ലഭിക്കുന്നത്. നികുതിദായകർ സമർപ്പിച്ച ആദായനികുതി റിട്ടേണുകളിൽ (ഐടിആർ) നിന്നുള്ള വിവരങ്ങളാണ് ആദായനികുതി വകുപ്പ് വിശകലനം ചെയ്തതിരിക്കുന്നത്.

ആദായ നികുതി റീഫണ്ട് ഇനിയും ലഭിച്ചില്ലേ ? നിങ്ങള്‍ ചെയ്യേണ്ടത് എന്ത്?

വിവിധ ശമ്പളക്കാർ

വിവിധ ശമ്പളക്കാർ

ശമ്പള വരുമാന ഡാറ്റ അനുസരിച്ച് മൊത്തം 2.9 കോടി ശമ്പള നികുതിദായകരിൽ 81.5 ലക്ഷം പേർ 5.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിൽ ശമ്പളം നേടുന്നവരാണ്. 10-15 ലക്ഷം ശമ്പള പരിധിയിൽ 22 ലക്ഷത്തിലധികം നികുതിദായകർ ഉണ്ട്. 15നും 20 ലക്ഷത്തിനുമിടയിൽ വരുമാനമുള്ളവരുടെ എണ്ണം 7 ലക്ഷത്തിലധികമാണ്. 20നും 25 ലക്ഷത്തിനുമിടയിൽ വാർഷിക ശമ്പളം ലഭിക്കുന്നവരുടെ 3.8 ലക്ഷം വരും. 25 മുതൽ 50 ലക്ഷം വരെ ശമ്പള പരിധിയിൽ 5 ലക്ഷത്തിലധികം ആളുകളുണ്ട്.

എഫ്.എം.സി.ജി. മേധാവികളില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നത് ആരാണെന്നറിയാമൊ?

സൂപ്പർ റിച്ച് ക്ലബ്

സൂപ്പർ റിച്ച് ക്ലബ്

1.2 ലക്ഷം ആളുകൾക്ക് 50 ലക്ഷം മുതൽ ഒരു കോടി വരെ ശമ്പളം ലഭിക്കുന്നുണ്ട്. 49,128 പേർക്ക് ഒരു കോടിയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്നുണ്ട്. എന്നാൽ 9 പേർ മാത്രമാണ് 100 കോടിയിലധികം സമ്പാദിച്ചിരിക്കുന്നത്. 100 മുതൽ 500 കോടി രൂപ ശമ്പള ബ്രാക്കറ്റിൽ ഉൾപ്പെടുന്ന സൂപ്പർ റിച്ച് ക്ലബ്ബിലെ ഒമ്പത് വ്യക്തികൾക്ക് ശരാശരി ലഭിക്കുന്ന വാർഷിക ശമ്പളം 128 കോടി രൂപയാണ്.

ഇലക്ഷൻ കമ്മീഷണറുടെ ഭാര്യയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

പേരുകൾ വെളിപ്പെടുത്തിയില്ല

പേരുകൾ വെളിപ്പെടുത്തിയില്ല

നികുതിദായകരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന്, ആദായനികുതി വകുപ്പ് അവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. എല്ലാ വരുമാന വിഭാഗങ്ങളും കണക്കിലെടുക്കുകയാണെങ്കിൽ, ഇന്ത്യയിലെ കോടീശ്വരരായ നികുതിദായകരുടെ എണ്ണം 97,689 ആണ്. മുൻ വർഷത്തെ അപേക്ഷിച്ച്, എണ്ണത്തിൽ 20% വർദ്ധനവാണ് ഇത്തവണയുള്ളത്.

malayalam.goodreturns.in

English summary

ഒരു വർഷത്തെ ശമ്പളം 100 കോടി; 9 പേരുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് പുറത്ത് വിട്ടു

The Income Tax Department has released information on nine people who are getting a salary of Rs 100 crore. According to the latest figures, there are only nine people in India who earned more than 100 crores in fiscal year 2017-18. Read in malayalam.
Story first published: Saturday, October 19, 2019, 9:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X