സൗദിയ്ക്ക് പോകുന്നവർക്ക് പണി കിട്ടി, വിസ നിരക്ക് കുത്തനെ ഉയർത്തി, പുതിയ നിരക്കുകൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടിയായി സൗദി വിസ ഫീസ് കുത്തനെ ഉയർത്തി. വിസ ഫീസിൽ ആറിരട്ടി വർധനവാണ് സൗദി അറേബ്യ നടപ്പാക്കിയിരിക്കുന്നത്. ഈ നീക്കത്തിൽ നിരവധി മുസ്‌ലിം രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധ വിസ നിരക്കുകൾ താഴെ പറയുന്ന രീതിയിലാണ് പരിഷ്കരിച്ചിരിക്കുന്നത്.

 

വിസ നിരക്ക്

വിസ നിരക്ക്

സിംഗിൾ എൻട്രി വിസ നിരക്ക് 93 ഡോളറിൽ നിന്ന് 533 ഡോളറായി ഉയർത്തി. മൾട്ടിപ്പിൾ എൻട്രി 6 മാസത്തെ വിസയ്ക്ക് 800 ഡോളറും ഒരു വർഷത്തെ വിസയ്ക്ക് 1,333 ഡോളറും ചെലവാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതുക്കിയ വിസ നിരക്ക് വിനോദസഞ്ചാരികളെയും മത അല്ലെങ്കിൽ ബിസിനസ്സ് സന്ദർശകരെയും ബാധിക്കും. എന്നാൽ ആദ്യമായി ഹജ്ജ്, ഉംറ തീർത്ഥാടനം നടത്തുന്നവരെ പുതിയ നിരക്കിൽ നിന്ന് ഒഴിവാക്കുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

പുതിയ പദ്ധതി

പുതിയ പദ്ധതി

സൗദി ധനകാര്യ, സാമ്പത്തിക മന്ത്രാലയങ്ങളുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഒക്ടോബർ 2 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പുതിയ ഇസ്ലാമിക് വർഷത്തിന്റെ തുടക്കത്തോട് അനുബന്ധിച്ചാണ് നിരക്ക് പരിഷ്കരണം നടത്തിയത്.

സൗദിയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഗ്രീൻ കാർഡ് സംവിധാനത്തിനുള്ള ഓൺലൈൻ അപേക്ഷ പോർട്ടൽ തുറന്നു

വരുമാനം വർദ്ധിപ്പിക്കൽ

വരുമാനം വർദ്ധിപ്പിക്കൽ

രാജ്യത്തെ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഇമിഗ്രേഷൻ ഫീസ് ഉൾപ്പെടെ മറ്റ് മേഖലകളിലെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമായ സൗദി അറേബ്യയെ എണ്ണ വില കുറയുന്നത് സാരമായി ബാധിച്ചിരുന്നു.

സൗദിയിൽ പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ സൂക്ഷിക്കുക, മാന്യമായ വസ്ത്രം ധരിക്കാത്തവർക്ക് പിഴ

ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കും

ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കും

സിവിൽ സർവീസുകാരുടെ വേതനവും അലവൻസും വെട്ടിക്കുറയ്ക്കുമെന്ന് സെപ്റ്റംബറിൽ സൗദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. യെമനിൽ നീണ്ടുനിന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ വേതനം കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിവർഷം ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ മക്കയിലേക്കും മദീനയിലേക്കും തീർത്ഥാടനം നടത്തുന്നതിനാൽ ഫീസ് വർദ്ധിപ്പിക്കാനുള്ള നീക്കം രാജ്യത്തിന് വളരെ പ്രാധാന്യമർഹിക്കുന്നതായും ചില മാധ്യമ റിപ്പോർട്ടിൽ പറയുന്നു.

സൗദിയിൽ വാടക ഇടിഞ്ഞു; ഒന്‍പത് ലക്ഷത്തിലേറെ ഫ്ലാറ്റുകളിൽ താമസക്കാരില്ല

യാത്ര ബഹിഷ്‌കരിക്കൽ

യാത്ര ബഹിഷ്‌കരിക്കൽ

അമിതമായ ഫീസ് നിർത്തലാക്കുന്നതുവരെ മക്കയിലേക്കുള്ള യാത്രകൾ ബഹിഷ്‌കരിക്കാൻ മൊറോക്കൻ ട്രാവൽ ഏജൻസികൾ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. തുർക്കി, ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളെല്ലാം പുതിയ നിരക്ക് പരിഷ്കരണത്തെ എതിർത്തു. ദക്ഷിണാഫ്രിക്കയിലെ മുസ്ലീങ്ങൾ പുതിയ വിസ നിരക്ക് മനുഷ്യത്വരഹിതമാണെന്ന് കാണിച്ച് സൗദി സർക്കാരിന് നിവേദം നൽകിയിട്ടുണ്ട്.

malayalam.goodreturns.in

Read more about: saudi visa സൗദി വിസ
English summary

സൗദിയ്ക്ക് പോകുന്നവർക്ക് പണി കിട്ടി, വിസ നിരക്ക് കുത്തനെ ഉയർത്തി, പുതിയ നിരക്കുകൾ ഇങ്ങനെ

Saudi Arabia has increased the visa fee by six times. Several Muslim countries have objected to the move. Read in malayalam.
Story first published: Wednesday, October 23, 2019, 14:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X