മാരുതിയ്ക്ക് കനത്ത നഷ്ടം; നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ലാഭം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019 സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ മാരുതി സുസുക്കിയുടെ അറ്റാദായം 39.35 ശതമാനം കുറഞ്ഞ് 1,358.60 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അറ്റാദായം 2,240.4 കോടി രൂപയായിരുന്നു. വാഹന വില്‍പ്പന കുറഞ്ഞതു മൂലം മാരുതി ഇത്തവണ ലിമിറ്റഡ് നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

കമ്പനിയുടെ അറ്റവിൽപ്പന 22.50 ശതമാനം ഇടിഞ്ഞ് 16,120.40 കോടി രൂപയായി. അവലോകന കാലയളവിൽ വിൽപ്പനയുടെ അളവ് 30.2 ശതമാനം ഇടിഞ്ഞ് 338317 യൂണിറ്റായി കുറഞ്ഞിരുന്നു. കോര്‍പ്പറേറ്റ് നികുതിയിലുണ്ടായ വന്‍ ഇളവും, ഇതര വരുമാനങ്ങളിലുണ്ടായ വര്‍ദ്ധനവും മൂലമാണ് ലാഭം അമിതമായി ഇടിയാതെ പിടിച്ചുനിര്‍ത്താന്‍ കമ്പനിക്കു കഴിഞ്ഞതെന്ന് സാമ്പത്തിക വിദ​ഗ്ധർ വ്യക്തമാക്കി.

പ്രതിസന്ധി രൂക്ഷം: മാരുതി പ്ലാന്റുകൾ രണ്ട് ദിവസത്തേയ്ക്ക് അടച്ചിടും

മാരുതിയ്ക്ക് കനത്ത നഷ്ടം; നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ലാഭം

മറ്റ് വരുമാനം 75 ശതമാനം ഉയര്‍ന്ന് 920 കോടി രൂപയായപ്പോള്‍ നികുതിച്ചെലവ് 78 ശതമാനം കുറഞ്ഞ് 213.4 കോടി രൂപയായി. കഴിഞ്ഞ ആറു പാദങ്ങളിലുണ്ടാകാത്ത നിലയില്‍ കമ്പനിയുടെ വില്‍പ്പനയില്‍ സംഭവിച്ചത് 30 ശതമാനം ഇടിവാണ്. ഇതുമൂലം വരുമാനം 24.3 ശതമാനം ഇടിഞ്ഞ് 16,985 കോടി രൂപയായി.

കൂടുതൽ കർശനമായ സുരക്ഷ എമിഷൻ (ബി‌എസ് 6) മാനദണ്ഡങ്ങൾ നടപ്പിലാക്കുക, വാഹന ഇൻഷുറൻസ് ചെലവുകൾ വർദ്ധിപ്പിക്കുക, പല സംസ്ഥാനങ്ങളിലും റോഡ് നികുതി വർദ്ധനവ് തുടങ്ങി വിവിധ കാരണങ്ങളാൽ കാർ വാങ്ങുന്നതിനുള്ള ചെലവ് വർദ്ധിക്കുന്നത് ഒക്കെയാണ് പ്രധാനമായും കാറുകളുടെ വിൽപ്പന കുറയാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യവും ഉപഭോക്താക്കളെ കാർ വാങ്ങുന്നതിൽ നിന്ന് പിൻതിരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കാർ വാങ്ങാൻ ആളില്ല, കമ്പനി നഷ്ടത്തിൽ; മാരുതി 3000 ജീവനക്കാരെ പിരിച്ചുവിട്ടു

malayalam.goodreturns.in

Read more about: maruti മാരുതി
English summary

മാരുതിയ്ക്ക് കനത്ത നഷ്ടം; നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ലാഭം

Maruti Suzuki's net profit declined 39.35 per cent to Rs 1,358.60 crore for the quarter ended September 2019. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X