ഒക്ടോബർ 31ന് മുമ്പ് റീചാർജ് ചെയ്യൂ, ബിഎസ്എൻഎൽ വരിക്കാർക്ക് സൂപ്പർ ഓഫറുകൾ ‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ‍‍‌ർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന്റെ (ബി‌എസ്‌എൻ‌എൽ) 1,699 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ അധിക ആനുകൂല്യങ്ങളോടെ പരിഷ്കരിച്ചു. ഒക്ടോബർ 31 ന് മുമ്പ് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് ഈ ആനുകൂല്യങ്ങൾ ബാധകമാകുക.

ബി‌എസ്‌എൻ‌എല്ലിന്റെ 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 455 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഇതേ പ്ലാനിന് യഥാർത്ഥത്തിൽ 365 ദിവസത്തെ വാലിഡിറ്റിയാണ് ഉണ്ടായിരുന്നത്. അതായത് ഒക്ടോബർ അവസാനിക്കുന്നതിനു മുമ്പ് ഈ തുകയ്ക്ക് റീചാർജ് ചെയ്യുന്ന ബി‌എസ്‌എൻ‌എൽ ഉപഭോക്താക്കൾക്ക് 90 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കും.

ഒക്ടോബർ 31ന് മുമ്പ് റീചാർജ് ചെയ്യൂ, ബിഎസ്എൻഎൽ വരിക്കാർക്ക് സൂപ്പർ ഓഫറുകൾ ‍

 

കൂടാതെ,1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി മൊബൈൽ ഡാറ്റയും ഒരു ദിവസം 250 മിനിറ്റ് കോളിംഗും ദിവസം 100 എസ്എംഎസ് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിനൊപ്പം 365 ദിവസത്തേക്ക് സൗജന്യ വ്യക്തിഗത റിംഗ് ബാക്ക് ടോൺ (പിആർബിടി) അല്ലെങ്കിൽ കോളർ ട്യൂണുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒക്ടോബർ 31ന് മുമ്പ് റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി അധിക ഡാറ്റയും ലഭിക്കും. അതായത് ഒക്ടോബർ മാസം 3.5 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. നവംബർ, ഡിസംബർ മാസങ്ങളിൽ, ഉപഭോക്താക്കൾക്ക് പ്രതിദിനം 1 ജിബി അധിക ഡാറ്റയും ലഭിക്കും. അതായത് 3 ജിബി പ്രതിദിന ഡാറ്റ.

നഷ്ടത്തിലായ ടെലികോം സ്ഥാപനങ്ങളായ ബി‌എൻ‌എൽ‌എൽ, എം‌ടി‌എൻ‌എൽ എന്നിവ ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ബി‌എസ്‌എൻ‌എല്ലിനും എം‌ടി‌എൻ‌എല്ലിനുമുള്ള പുനരുജ്ജീവന പാക്കേജും സർക്കാർ പ്രഖ്യാപിച്ചു. 5,000 കോടി രൂപയുടെ സോവറിൻ ബോണ്ടുകൾ സമാഹരിക്കുക, അടുത്ത നാല് വർഷത്തിനുള്ളിൽ 38,000 കോടി രൂപയുടെ ആസ്തി ധനസമ്പാദനം നടത്തുക എന്നിവ ഉൾപ്പെടുന്നതാണ് പുനരുജ്ജീവന പാക്കേജ്.

malayalam.goodreturns.in

English summary

ഒക്ടോബർ 31ന് മുമ്പ് റീചാർജ് ചെയ്യൂ, ബിഎസ്എൻഎൽ വരിക്കാർക്ക് സൂപ്പർ ഓഫറുകൾ ‍

State-owned telecom operator Bharat Sanchar Nigam Limited (BSNL) has revised its annual prepaid plan of Rs 1,699 with additional benefits. Read in malayalam.
Story first published: Monday, October 28, 2019, 12:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X