എസ്ബിഐയിൽ വീണ്ടും വായ്പ തട്ടിപ്പ്; 411 കോടി രൂപ വായ്പയെടുത്ത് 3 പേർ രാജ്യം വിട്ടു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആറ് ബാങ്കുകളുടെ കൺസോർഷ്യത്തിലൂടെ 411 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തതിന് സിബിഐ അടുത്തിടെ കേസെടുത്ത രാം ദേവ് ഇന്റർനാഷണലിന്റെ മൂന്ന് പ്രൊമോട്ടർമാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരാതിയുമായി സിബിഐയെ സമീപിക്കുന്നതിന് മുമ്പ് തന്നെ രാജ്യം വിട്ടതായി അധികൃതർ അറിയിച്ചു. പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്ക് ബസുമതി അരി കയറ്റി അയച്ചിരുന്ന കമ്പനിക്കും കമ്പനിയുടെ ഡയറക്ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത എന്നിവർക്കും എതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) യുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ അടുത്തിടെ കേസെടുത്തിരുന്നു. 173 കോടിയിലധികം രൂപയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

കമ്പനിക്ക് മൂന്ന് റൈസ് മില്ലിംഗ് പ്ലാന്റുകളുണ്ടായിരുന്നു. കർനാൽ ജില്ലയിൽ എട്ട് സോർട്ടിംഗ്, ഗ്രേഡിംഗ് യൂണിറ്റുകൾക്ക് പുറമെ വ്യാപാര ആവശ്യങ്ങൾക്കായി സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ടെന്ന് എസ്ബിഐ പരാതിയിൽ പറയുന്നു. എസ്‌ബി‌ഐക്ക് പുറമെ കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഐ‌ഡി‌ബി‌ഐ, സെൻ‌ട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേഷൻ ബാങ്ക് എന്നിവയാണ് കൺസോർഷ്യത്തിലെ മറ്റ് അംഗങ്ങൾ.

 

എസ്‌ബി‌ഐ അടിയന്തര വായ്പ പദ്ധതി: 45 മിനിറ്റിനുള്ളിൽ എങ്ങനെ 5 ലക്ഷം രൂപ വരെ വായ്പ നേടാം

എസ്ബിഐയിൽ വീണ്ടും വായ്പ തട്ടിപ്പ്; 411 കോടി രൂപ വായ്പയെടുത്ത് 3 പേർ രാജ്യം വിട്ടു

കൊറോണ വൈറസിനെ തുടർന്ന് രാജ്യത്തെ ലോക്ക്ഡൗൺ കാരണം കേന്ദ്ര ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. പ്രതികളെ വിളിച്ചുവരുത്തി നടപടികൾ ഏജൻസി ഉടൻ ആരംഭിക്കുമെന്നും അവർ അന്വേഷണത്തിൽ പങ്കുചേരാത്ത പക്ഷം ഉചിതമായ നിയമനടപടികൾ ആരംഭിക്കുമെന്നും വ്യക്തമാക്കി. എസ്‌ബി‌ഐയിൽ സമർപ്പിച്ച പരാതി പ്രകാരം, 2016 ജനുവരി 27 ന് അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി (എൻ‌പി‌എ) മാറിയിരുന്നു.

അന്വേഷണത്തിൽ, വായ്പ എടുത്തവർ ഒളിച്ചോടിയതായും രാജ്യം വിട്ടതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2020 ഫെബ്രുവരി 25 നാണ് ഇവർക്കെതിരെ പരാതി നൽകിയത്. ആസ്തി, നിക്ഷേപം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവരുടെ കാര്യത്തിൽ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്‌ബി‌ഐ. രാജ്യത്തെ ഏറ്റവും വലിയ മോർട്ട്ഗേജ് വായ്പ നൽകുന്ന ബാങ്ക് കൂടിയാണിത്.

എസ്ബിഐയിൽ ജൻ ധൻ അക്കൌണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്; തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

English summary

3 exporters flee country after ₹411 crore loan default in sbi എസ്ബിഐയിൽ വീണ്ടും വായ്പ തട്ടിപ്പ്; 411 കോടി രൂപ വായ്പയെടുത്ത് 3 പേർ രാജ്യം വിട്ടു

The three promoters of Ramdev International, which was recently sued by the CBI for failing to repay a loan of Rs 411 crore through a consortium of six banks, have left the country. Read in malayalam.
Story first published: Sunday, May 10, 2020, 7:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X