10 രൂപയില്‍ താഴെ മാത്രം; മാസങ്ങള്‍ക്കുളളില്‍ 1,400% ലാഭം; ആ 4 പെന്നി സ്റ്റോക്കുകളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുരുങ്ങിയ കാലത്തിനുള്ളില്‍ കൈ നിറയെ കാശ് ആഗ്രഹിക്കാത്തവര്‍ ഒരുപക്ഷേ വിരളമായിരിക്കാം. കഴിഞ്ഞ 18- 19 മാസക്കാലയളവിലെ ഓഹരി വിപണിയിലെ കുതിപ്പില്‍ അങ്ങനെ ആഗ്രഹിച്ചതിലും തെറ്റ് പറയാനാകില്ല. വിപണിയിലെ കുതിപ്പിനിടെയിലും പെന്നി സ്റ്റോക്കുകളില്‍ (ഓഹരി വില തീരെ കുറവായത്) നിക്ഷേപിക്കാന്‍ ധൈര്യം കാണിച്ചവര്‍ക്ക് മുന്‍നിര ഓഹരികളേക്കാള്‍ പതിന്മടങ്ങ് ലാഭം നേടാനായിട്ടുമുണ്ട്. അടിസ്ഥാനപരമായ കാര്യങ്ങള്‍ കൊണ്ട് മുന്‍നിര കമ്പനികളുടേതിനേക്കാള്‍ പെന്നി സ്റ്റോക്കുകളിലെ നിക്ഷേപം വളരെ റിസ്‌ക് നിറഞ്ഞതിനാല്‍ കൈപൊള്ളാതെ ഇതില്‍ നിന്നും ലാഭം കൊയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നുമില്ല. അതിനാല്‍, കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നാല് അക്ക നിരക്കില്‍ ലാഭം നേടിത്തന്ന 10 രൂപയില്‍ താഴെ മാത്രം ഓഹരി വിലയുള്ള 5 സ്‌റ്റോക്കുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.

 

നിക്ഷേപം ശ്രദ്ധിക്കണം

നിക്ഷേപം ശ്രദ്ധിക്കണം

വില കുറവിന്റെ ആകര്‍ഷണീയത ഉണ്ടെങ്കിലും പെന്നി സ്റ്റോക്കുകളിലെ നിക്ഷേപത്തിന് വളരെയേറെ റിസ്‌ക്കുകളും ഒളിഞ്ഞിരിപ്പുണ്ട്. പ്രധനാമായും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

>> ബാലന്‍സ് ഷീറ്റ് ശക്തമായിരിക്കണം
>> ഇത്തരം കമ്പനികളുടെ ഉടമകളും ഓപ്പറേറ്റര്‍മാരുടെ കൂടെ ചേരാം
>> കമ്പനിയുടെ ബിസിനസ് മോഡല്‍ കാലികപ്രസക്തമായിരിക്കണം
>> വരുമാനം സഥായിയായി ഉണ്ടായിരിക്കണം.

Also Read: ഒരു വര്‍ഷത്തിനുള്ളില്‍ ഈ ഫാര്‍മ സ്റ്റോക്ക് 5,000 കടക്കും; വാങ്ങുന്നോ?

സാംടെക്‌സ് ഫാഷന്‍സ്

1). സാംടെക്‌സ് ഫാഷന്‍സ്

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുളള റെഡിമെയ്ഡ് വസ്ത്ര നിര്‍മാതാക്കളായ സാംടെക്‌സ് ഫാഷന്‍സ് (BOM: 521206) ചുരുങ്ങിയ കാലത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് വമ്പിച്ച നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 154 ശതമാനമാണ് നേട്ടം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-ന് 1.51 രൂപയുണ്ടായിരുന്ന ഇതിന്റെ ഓഹരികള്‍ ഇന്ന് 4.02 രൂപയിലേക്ക് കുതിച്ചു കയറി. 160 ശതമാനത്തോളം നേട്ടം ഒരു മാസത്തിനുള്ളില്‍ ലഭിച്ചു. കഴിഞ്ഞ കുറച്ച് ദിവങ്ങളായിട്ട് ഓഹരി വില്‍ക്കാനാളില്ലാത്തതിനാല്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ്. കമ്പനിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ 28 കോടി രൂപ മാത്രമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 700 ശതമാനം നേട്ടം ഓഹരികള്‍ നല്‍കിയിട്ടുണ്ട്.

Also Read: ഇറക്കത്തിന് പിന്നാലെ കയറ്റവുമുണ്ട്; ഈ ബാങ്കിംഗ് സ്റ്റോക്ക് 50% നേട്ടം നല്‍കാം

കാരണം

കാരണം

ടെക്‌സ്റ്റൈല്‍ മേഖലയിലെ കമ്പികള്‍ക്ക് പിഎല്‍ഐ (Production Linked Incentives) സ്‌കീം പ്രഖ്യാപിച്ചതാണ് കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തല്‍. 1993-ലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. സാംസങ് എന്ന ഫാഷന്‍ ലോകത്തെ പ്രമുഖ കമ്പനിയുടെ സംയുക്ത സംരംഭമായാണ് തുടക്കം. അമേരിക്ക, യൂറോപ്പ്, അടക്കമുള്ള രാജ്യങ്ങളിലേക്ക് ഉന്നത നിലവാരത്തിലുള്ള തുണിത്തരങ്ങള്‍ കമ്പനി കയറ്റുമതി നടത്തുന്നുണ്ട്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനമായി കേന്ദ്രസര്‍ക്കാര്‍ സാംടെക്‌സ് ഫാഷന്‍സിനെ അംഗീകരിച്ചിട്ടുള്ളതാണ്.

Also Read: തകര്‍ച്ച തടയാന്‍ ഐടി സ്‌റ്റോക്കുകൾ വാങ്ങാം; 8 ഓഹരികളുടെ ടാര്‍ഗറ്റ് പുതുക്കി എംകെ ഗ്ലോബല്‍

പാന്‍ ഇന്ത്യ കോര്‍പ്പറേഷന്‍

2). പാന്‍ ഇന്ത്യ കോര്‍പ്പറേഷന്‍

1984-ല്‍ ഡല്‍ഹി ആസ്ഥാനമായി ഫയര്‍ഡീല്‍ ലീസിങ് ഫിനാന്‍സ് ആന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. പ്രധാനമായും ഓഹരി, കടപ്പത്രങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക സേവനങ്ങളും ഓഹരി കൈമാറ്റങ്ങള്‍/ പണയം, സ്ഥലം ഈടുവയ്ക്കല്‍, ജാമ്യം നല്‍കിയുള്ളതിന് എല്ലാത്തരം വായ്പ ഇടപാടും നല്‍കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് പാന്‍ ഇന്ത്യ കോര്‍പ്പറേഷന്‍ (BSE:511525, NSE: SRGINFOTEC) ഏര്‍പ്പെട്ടിരിക്കുന്നത്.

Also Read: 10 ദിവസത്തിനുളളില്‍ 84% ലാഭം; ഈ ഓഹരി ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?

കണ്ണഞ്ചിപ്പിക്കുന്ന നേട്ടം

കണ്ണഞ്ചിപ്പിക്കുന്ന നേട്ടം

കഴിഞ്ഞ ഒരു മാസത്തിനിടെ 108 ശതമാനമാണ് കമ്പനിയുടെ ഓഹരികളുടെ വില വര്‍ധിച്ചത്. ഒരു വര്‍ഷക്കാലയളവിലെ നേട്ടം കണ്ണഞ്ചിപ്പിക്കുന്നതാണ്. വെറും 19 പൈസയില്‍ കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 3.32 രൂപയിലേക്കാണ് കഴിഞ്ഞ 12 മാസത്തിനിടെ ഓഹരി വില കുതിച്ചു കയറിയത് (1,411 ശതമാനം നേട്ടം). അതായത് 10,000 രൂപയുടെ നിക്ഷേപം ഒരു വര്‍ഷത്തിനുള്ളില്‍ 1.41 ലക്ഷമായി വര്‍ധിച്ചു. അതേസമയം കഴിഞ്ഞ ഒരാഴ്ചയായി കമ്പനിയുടെ ഓഹരികള്‍ക്ക് 10 ശതമാനത്തിലേറെ ഇടിവുണ്ടായി. ഇന്ന് വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടിലായിരുന്നു.

Also Read: 3 മാസത്തിനുള്ളില്‍ 17% നേട്ടം; ഈ 2 ഫാര്‍മ സ്‌റ്റോക്കുകള്‍ പരിഗണിക്കാം

ശ്രീ ഭവാനി പേപ്പര്‍

3). ശ്രീ ഭവാനി പേപ്പര്‍ (BOM: 502563)

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പേപ്പര്‍ നിര്‍മാതാക്കളായ ഈ കമ്പനിയുടെ ഓഹരികള്‍ പല തവണ വീഴുകയും വീണ്ടും കുതിച്ചു കയറുകയും ചെയ്തിരുന്നു. ഒരു മാസം മുമ്പ് 2.92 രൂപയായിരുന്ന ഓഹരിയുടെ വില കഴിഞ്ഞയാഴ്ച ബിഎസ്ഇയില്‍ 6 രൂപ വരെ രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ 21 കോടി രൂപയാണ്. കമ്പനിയുടെ പേപ്പര്‍ ഉത്പന്നങ്ങള്‍ പ്രധാനമായും മിഡില്‍ ഈസ്റ്റ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. നിലവില്‍ 5.75 രൂപയിലാണ് ഓഹരികള്‍ വ്യപാരം ചെയ്യപ്പെടുന്നത്.

ഷാര്‍പ് ഇന്‍വെസ്റ്റ്‌മെന്റ്

4). ഷാര്‍പ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്

സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ ബാങ്കിംഗ് കമ്പനിയാണിത്. പ്രധാനമായും ഓഹരികളും വസ്തുവകകളുടേയും ഈടിന്മേല്‍ വായ്പ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് കമ്പനി നിര്‍വഹിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 107 ശതമാനത്തിലേറെ നേട്ടം ഷാര്‍പ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (BSE:538212) ഓഹരികള്‍ കൈവരിച്ചു. നിലവില്‍ 2.37 രൂപയിലാണ് ബിഎസ്ഇയില്‍ വ്യാപാരം ചെയ്യപ്പെടുന്നത്. മാര്‍ക്കറ്റ് കാപ്പിലൈറ്റസേഷന്‍ 60 കോടി രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ കുറഞ്ഞ വില 0.17 പൈസയാണ്. ഉയര്‍ന്ന വില 2.88 രൂപയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

4 Penny Stocks Gives Multibagger Returns Up To 1400 Percent In Few Months

4 Penny Stocks Gives Multibagger Returns Up To 1400 Percent In Few Months
Story first published: Wednesday, December 1, 2021, 21:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X