ചുരുങ്ങിയ സമയംകൊണ്ട് വലിയ നേട്ടം തരാന്‍ സാധ്യതയുള്ള 4 സ്‌റ്റോക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയില്‍ വലിയ വാങ്ങലുകള്‍ സംഭവിക്കുകയാണ്. പല സ്റ്റോക്കുകളും പിന്തുണ, പ്രതിരോധ നിലകള്‍ ചാടിക്കടക്കുന്ന് പണമുണ്ടാക്കാനുള്ള സാധ്യത വിളിച്ചോതുന്നു. ഇതേസമയം, കൂടുതല്‍ ജാഗ്രതയോടെ വേണം ഈ അവസരത്തില്‍ നിക്ഷേപകര്‍ തീരുമാനങ്ങള്‍ എടുക്കാന്‍. കാരണം സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല ഉയര്‍ച്ചയിലാണ് വ്യാപാരം നടത്തുന്നത്. തിരുത്തല്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഈ അവസരത്തില്‍ അടുത്ത ഏതാനും ആഴ്ചകള്‍കൊണ്ട് വലിയ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധ്യതയുള്ള 4 സ്‌റ്റോക്കുകള്‍ ചുവടെ കാണാം.

 

കാനറ ബാങ്ക് | ടാര്‍ഗറ്റ്: 210 രൂപ

1. കാനറ ബാങ്ക് | ടാര്‍ഗറ്റ്: 210 രൂപ

കാനറ ബാങ്കിന്റെ ഓഹരി വിലയില്‍ കാര്യമായ ചലനങ്ങള്‍ ഇപ്പോള്‍ കാണുന്നുണ്ട്. ബുള്ളിഷ് സിമ്മട്രിക്കല്‍ ട്രയാംഗിള്‍ പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് കാനറ ബാങ്കിന്റെ ഓഹരി വിലയില്‍ സ്വാധീനം ചെലുത്തുന്നു. 150-160 രൂപ വില നിലവാരത്തിലാണ് കാനറ ബാങ്ക് ഓഹരികള്‍ ഓഗസ്റ്റ് മാസം വ്യാപാരം നടത്തിയത്.

എന്തായാലും ചുരുങ്ങിയ സമയത്തിനകം ഉയര്‍ന്ന ചലനങ്ങള്‍ കാഴ്ച്ചവെക്കാന്‍ കാനറ ബാങ്കിന് സാധിക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ പ്രവചനം. ആദ്യം 180 രൂപ ടാര്‍ഗറ്റ് കണ്ടുകൊണ്ട് കാനറ ബാങ്ക് സ്റ്റോക്കുകള്‍ വാങ്ങാം. വിപണിയിലെ ട്രെന്‍ഡ് വിലയിരുത്തി 210 രൂപ വരെയ്ക്കും ടാര്‍ഗറ്റ് ഉയര്‍ത്താം. ഇതേസമയം, 150 രൂപയില്‍ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാന്‍ മറക്കരുത്. കുറഞ്ഞപക്ഷം 6 മുതല്‍ 8 ആഴ്ച വരെയെങ്കിലും സ്റ്റോക്ക് കൈവശം വെയ്ക്കണം.

ഓയില്‍ ഇന്ത്യ | ടാര്‍ഗറ്റ്: 260 രൂപ

2. ഓയില്‍ ഇന്ത്യ | ടാര്‍ഗറ്റ്: 260 രൂപ

പ്രതിവാരമുള്ള ചിത്രം വിലയിരുത്തുമ്പോള്‍ ഓയില്‍ ഇന്ത്യ സ്‌റ്റോക്ക് 'ഫിബൊനാച്ചി' പാറ്റേണില്‍ നിന്നുള്ള പിന്‍വാങ്ങല്‍ അറിയിക്കുകയാണ്. 2014 -ലെ ഉയര്‍ച്ചയില്‍ നിന്നും 2018 ജനുവരിയിലെ ഇടത്തരം ഉയര്‍ച്ചയിലേക്ക് ഡൗണ്‍ട്രെന്‍ഡ് ലൈന്‍ വരയ്ക്കുകയാണെങ്കില്‍ കമ്പനിയുടെ ഇപ്പോഴത്തെ വിലനിലവാരം പ്രധാന ഡൗണ്‍ട്രെന്‍ഡ് ലൈന്‍ ഭേദിക്കും. പ്രതിവാര ചാര്‍ട്ടിലും ഉയര്‍ന്ന 'ഹൈയും' ഉയര്‍ന്ന 'ലോയും' ദൃശ്യമാണ്.

അടുത്തിടെ സിഎന്‍എക്‌സ് എനര്‍ജി സൂചിക 'ബൈ' മോഡിലേക്ക് കടന്നിട്ടുണ്ട്. അതായത് വൈകാതെ എനര്‍ജി സ്‌റ്റോക്കുകള്‍ക്ക് ഡിമാന്‍ഡ് കൂടും. നിലവില്‍ 179 രൂപ നിലവാരത്തിലാണ് ഓയില്‍ ഇന്ത്യ വ്യാപാരം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ 230 രൂപ വരെയ്ക്കും തുടര്‍ന്ന് 260 രൂപ വരെയ്ക്കും നിക്ഷേപകര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിക്കാം. ഇതേസമയം, 6 മുതല്‍ 8 ആഴ്ച വരെയെങ്കിലും ഓഹരി കൈവശം വെയ്ക്കാന്‍ നിക്ഷേപകര്‍ തയ്യാറാവണം.

ഭാരതി എയര്‍ടെല്‍ | ടാര്‍ഗറ്റ്: 730 രൂപ

3. ഭാരതി എയര്‍ടെല്‍ | ടാര്‍ഗറ്റ്: 730 രൂപ

കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ക്ഷീണത്തിന് ശേഷം ഭാരതി എയര്‍ടെല്‍ ഓഹരികള്‍ കുത്തനെയുള്ള അപ്‌സൈഡ് ബ്രേക്കൗട്ടിന് സാക്ഷിയാവുകയാണ്. ഈ വാരം 620 രൂപയെന്ന നിര്‍ണായക പ്രതിരോധ നില സ്‌റ്റോക്ക് തരണം ചെയ്തു. വോളിയം കണക്കുകളിലും ആര്‍എസ്‌ഐ ചിത്രത്തിലും (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ്) കമ്പനി പോസിറ്റീവ് തരംഗം തുടരുന്നു.

നിലവിലെ വിലനിലവാരത്തില്‍ (669 രൂപ) ഓഹരി വാങ്ങാന്‍ ആരംഭിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിര്‍ദേശം. ഓരോ താഴ്ചയിലും കൂടുതല്‍ ഓഹരികള്‍ വാങ്ങാം. ഏറ്റവും കുറഞ്ഞത് 4-5 ആഴ്ച വരെ നിക്ഷേപകര്‍ സ്റ്റോക്ക് ഹോള്‍ഡ് ചെയ്യണം. 730 രൂപയാണ് ടാഗര്‍ഗറ്റ് കരുതേണ്ടത്. സ്റ്റോപ് ലോസ് 615 രൂപയും.

ടൈറ്റന്‍ | ടാര്‍ഗറ്റ്: 2,100 രൂപ

4. ടൈറ്റന്‍ | ടാര്‍ഗറ്റ്: 2,100 രൂപ

എക്കാലത്തേയും ഉയര്‍ന്ന് നിലയ്ക്ക് മുകളിലേക്ക് ചുവടുവെയ്ക്കാന്‍ ടൈറ്റന് അടുത്തിടെ സാധിച്ചിരുന്നു. അന്നു മുതല്‍ പോസിറ്റീവ് ട്രെന്‍ഡ് പാലിച്ചുപോരുകയാണ് സ്‌റ്റോക്ക്. ആര്‍എസ്‌ഐ, എംഎസിഡി സൂചികകള്‍ പരിശോധിക്കുമ്പോള്‍ ടൈറ്റനിലെ പോസിറ്റീവ് ട്രെന്‍ഡ് ഇനിയും തുടരുമെന്നാണ് സൂചന. അതുകൊണ്ട് 2,100 രൂപ ടാര്‍ഗറ്റ് നിശ്ചയിച്ച് നിക്ഷേപകര്‍ക്ക് ടൈറ്റന്‍ ഓഹരികള്‍ വാങ്ങാം. ഇതേസമയം, സ്‌റ്റോപ് ലോസ് 1,790 രൂപയില്‍ നിശ്ചയിക്കാനും വിട്ടുപോകരുത്.

അറിയിപ്പ്

അറിയിപ്പ്

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

English summary

4 Stocks That May Give High Returns In Short-term

4 Stocks That May Give High Returns In Short-term. Read in Malayalam.
Story first published: Thursday, September 2, 2021, 11:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X