ടിവി ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അഞ്ച് ശതമാനം തീരുവ ചുമത്താനൊരുങ്ങി സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര ഉൽ‌പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇറക്കുമതി താരിഫ് ഉപയോഗിക്കുന്നതിനുള്ള നയം സ്വീകരിച്ച്, ടെലിവിഷൻ ഡിസ്പ്ലേകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങൾക്ക് സർക്കാർ അഞ്ച് ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ ചുമത്തി. ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേകളിലും (എൽസിഡി) ലൈറ്റ് എമിറ്റിംഗ് ഡയോഡ് (എൽഇഡി) ടെലിവിഷൻ പാനലുകളിലും ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്ത ഘടകങ്ങളിൽ അഞ്ച് ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ ബാധകമാകുമെന്ന് കേന്ദ്ര പരോക്ഷനികുതി, കസ്റ്റംസ് (സിബിഐസി) അറിയിച്ചു.

 

ചിപ്പുകൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികൾ, ഗ്ലാസ് ബോർഡുകൾ എന്നിവയിൽ തീരുവ ബാധകമാകും. പ്രാദേശിക ഉൽ‌പാദനത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സാങ്കേതിക ഉൽ‌പ്പന്നങ്ങൾ‌ക്ക് ഉൾപ്പെടെ പത്ത് മേഖലകൾ‌ക്കായി കേന്ദ്ര മന്ത്രിസഭ ഉൽ‌പാദന പ്രോത്സാഹനങ്ങൾ‌ നൽ‌കിയതിന്‌ ശേഷമാണ് ഈ നീക്കെമെന്നതും ശ്രദ്ധേയം.

ടിവി ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അഞ്ച് ശതമാനം തീരുവ ചുമത്താനൊരുങ്ങി സർക്കാർ

പ്രാദേശിക ഉൽ‌പാദനത്തിലേക്കുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് നരേന്ദ്ര മോദി ഭരണകൂടം താരിഫുകളും ഇൻസെന്റീവുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും തുറന്ന ആഗോള സമ്പദ്‌വ്യവസ്ഥയിൽ പ്രതിജ്ഞാബദ്ധരായിരിക്കുമ്പോൾ തന്നെ ഈ താൽക്കാലിക നടപടികൾ സ്വീകരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ മുൻ‌കാലങ്ങളിൽ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇറക്കുമതി ആവശ്യങ്ങൾക്കായി സർക്കാർ അടുത്തിടെ ടെലിവിഷൻ സെറ്റുകളെ ഒരു നിയന്ത്രിത ഇനമായി തരംതിരിക്കുകയുണ്ടായി.

ഇപ്പോൾ എൽഇഡി അല്ലെങ്കിൽ എൽസിഡി പാനലുകളിൽ ഉൾപ്പെടുന്ന ഓപ്പൺ സെൽ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന നിർദ്ദിഷ്ട ഘടകങ്ങളുടെ കസ്റ്റംസ് തീരുവ പൂജ്യത്തിൽ നിന്ന് അഞ്ച് ശതമാനം ആക്കി. ഘട്ടം ഘട്ടമായുള്ള നിർമ്മാണ പദ്ധതിക്ക് അനുസൃതമായി എൽഇഡി, എൽസിഡി നിർമാണവുമായി ബന്ധപ്പെട്ട മൂല്യവർദ്ധനവ് ഇന്ത്യയിൽ കേന്ദ്രീകരിക്കണമെന്ന അവരുടെ ഉദ്ദേശ്യം വ്യക്തമായി അറിയിക്കുന്നുവെന്ന് ഇ.വൈ ടാക്സ് പാർട്ണർ അഭിഷേക് ജെയിൻ വ്യക്തമാക്കി.

ടെലിവിഷൻ ഇറക്കുമതിയിൽ 2017 ഡിസംബർ മുതൽ ഇരുപത് ശതമാനം കസ്റ്റംസ് തീരുവ നിലവിലുണ്ട്. ഈ വർഷം ജൂലൈ അവസാനം മുതൽ ടെലിവിഷൻ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. വിപണിയിൽ മത്സരിക്കുന്ന പ്രാദേശിക ഉൽ‌പ്പന്നങ്ങൾക്ക് നൽകുന്ന താരിഫ് പരിരക്ഷയെ ബിസിഡി പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ഇന്ത്യയെ ഉൽ‌പാദന കേന്ദ്രമാക്കി മാറ്റുന്നതിനും കൊറോണ വൈറസ് മൂലം പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി പത്ത് മേഖലകൾക്ക് ആനുകൂല്യങ്ങൾ നൽകുമെന്ന് സർക്കാർ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.

 

അഡ്വാൻസ് കെമിസ്ട്രി സെൽ ബാറ്ററി, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ടെലികോം, നെറ്റ്‌വർക്കിംഗ് ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, സോളാർ മൊഡ്യൂളുകൾ, വൈറ്റ് ഗുഡ്സ്, സ്പെഷ്യാലിറ്റി സ്റ്റീൽ എന്നിവയുടെ നിർമ്മാതാക്കൾക്ക് ഈ പദ്ധതി അഞ്ച് വർഷത്തേക്ക് ആനുകൂല്യങ്ങൾ നൽകുമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.

English summary

5 basic customs duty imposed on tv components from thursday

5 basic customs duty imposed on tv components from thursday
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X