നികുതി ഇളവുകൾ ലഭിക്കുന്ന 5 മികച്ച നിക്ഷേപ മാർഗങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപത്തോടൊപ്പം ആദായ നികുതി ആനുകൂല്യങ്ങളും ലഭിക്കുക എന്നത് സന്തോഷകരമായ കാര്യമാണ്. അതിനാൽ തന്നെ നികുതി വിഹിതം കുറച്ചുകൊണ്ട് പണം ലാഭിക്കാനായി വിവിധ പദ്ധതികളിൽ നിക്ഷേപിക്കുന്നവരാണ് എല്ലാവരും. ഇങ്ങനെ ആദായ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന 5 മികച്ച നിക്ഷേപ മാർഗങ്ങൾ ഇവയാണ്.

ഇഎൽഎസ്എസ് ഫണ്ടുകൾ
 

ഇഎൽഎസ്എസ് ഫണ്ടുകൾ

ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് ഇഎൽഎസ്‌എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്‌കീം. ഒറ്റത്തവണയായോ മാസ തവണകളായോ ഈ സ്‌കീമില്‍ നിക്ഷേപിക്കാം. നിലവില്‍ പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. ഓണ്‍ലൈനായോ അഡ്വൈസര്‍മാരുടെ സഹായം തേടിയോ ഈ പദ്ധതിയില്‍ ചേരാം. ഇതൊരു ഓഹരി അധിഷ്‌ഠിത പദ്ധതിയായതിനാൽ തന്നെ വിപണിയിലെ അപകടസാധ്യതകൾക്ക് വിധേയമാണ്. അതിനാൽ നഷ്‌ട സഹന ശേഷി (റിസ്‌ക് ആപ്പിറ്റെയ്‌റ്റ്) ഉള്ളവർക്ക് മാത്രമാണ് ഇഎൽഎസ്‌എസ് അഭികാമ്യം. എന്നാൽ ഓഹരി നിക്ഷേപം ഹ്രസ്വകാലത്തേക്ക് അസ്‌ഥിരമായേക്കാമെങ്കിലും ദീർഘകാലാടിസ്‌ഥാനത്തിൽ മികച്ച വരുമാനം ലഭിക്കാൻ സഹായിക്കുന്ന ഒരു പദ്ധതി കൂടിയാണ് ഇഎൽഎസ്‌എസ്.

നാഷണൽ പെൻഷൻ സ്‌കീം (എൻ‌പി‌എസ്)

നാഷണൽ പെൻഷൻ സ്‌കീം (എൻ‌പി‌എസ്)

സർക്കാർ പിന്തുണയോടെയുള്ള പെൻഷൻ പദ്ധതിയായ നാഷണൽ പെൻഷൻ സ്‌കീം ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു നിക്ഷേപ പദ്ധതി കൂടിയാണ്. മാത്രമല്ല, വിരമിക്കുന്ന സമയത്ത് പിൻവലിക്കാവുന്ന നിക്ഷേപത്തിന്റെ 60% നികുതി രഹിതമാണെന്നതും എൻ‌പി‌എസിനെ കൂടുതൽ ആകർഷകമായ നിക്ഷേപ ഓപ്ഷനാക്കി മാറ്റുന്നു. നിലവിൽ 12 ശതമാനമാണ് നിക്ഷേപത്തിന്റെ പലിശ നിരക്ക്. സ്വകാര്യമേഖലയിലെ അംഗങ്ങൾക്കും എൻ‌പി‌എസ് സംഭാവനയിൽ നികുതി ആനുകൂല്യങ്ങൾ ലഭിക്കും. എച്ച്‌ഡിഎഫ്‌സി പെൻഷൻ ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ പെൻഷൻ ഫണ്ട്, കൊട്ടക് പെൻഷൻ ഫണ്ട്, എൽഐസി പെൻഷൻ ഫണ്ട്, എസ്‌ബി‌ഐ പെൻഷൻ ഫണ്ട് എന്നിവ പ്രായോഗിക ഓപ്ഷനുകളാണ്.

യൂലിപ്‌സ്

യൂലിപ്‌സ്

നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ യൂണിറ്റ്-ലിങ്ക്‌ഡ് ഇൻഷുറൻസ് പ്ലാൻ നല്ലൊരു ഓപ്‌ഷനാണ്. ഇൻഷുറൻസ് സുരക്ഷയ്ക്കു പുറമേ ഓഹരി വിപണിയിൽ നിക്ഷേപം സാധ്യമാക്കുന്ന പദ്ധതിയാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അഥവാ യുലിപ്. ഇൻഷുറൻസ് പരിരക്ഷ വാർഷിക പ്രീമിയത്തിന്റെ പത്തിരട്ടിയാണെങ്കിൽ സെക്ഷൻ 10 (10ഡി) പ്രകാരം യൂലിപ്പിൽ നിന്നുള്ള വരുമാനം പൂർണമായും നികുതിരഹിതമാണ്.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീമുകൾ (എസ്‌സി‌എസ്‌എസ്)

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീമുകൾ (എസ്‌സി‌എസ്‌എസ്)

സുരക്ഷിതമായ നിക്ഷേപത്തിലൂടെ മുതിർന്ന പൗരന്മാർക്ക് ഉറപ്പുള്ള വരുമാനം നൽകുന്ന സർക്കാർ പിന്തുണയോടെയുള്ള ഒരു പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമുകൾ. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെ ഉദ്ദേശിച്ചിട്ടുള്ള ഈ സ്‌കീമിന് പ്രതിവര്‍ഷം 8.6 ശതമാനം പലിശനിരക്ക് ഉറപ്പ് നല്‍കുന്നുണ്ട്. പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയാണ്. എസ്‌സി‌എസ്‌എസിന് അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവാണ് ഉള്ളത്. എങ്കിലും പ്രീ മെച്വർ പിൻവലിക്കൽ അനുവദനീയമാണ്. എന്നാൽ ഇതിന് ചാർജ്ജ് ഈടാക്കും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

സർക്കാൻ പിന്തുണയോടെയുള്ള സുരക്ഷിതമായ ഒരു ദീർഘകാല ഡെറ്റ് നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). ഏറ്റവും ഉയർന്ന റിട്ടേൺ ലഭിക്കുന്നതിനോടൊപ്പം നികുതി ഇളവും ലഭിക്കുന്നുവെന്നതാണ് ഈ നിക്ഷേപത്തിന്റെ ആകർഷണീയമായ വശം. പ്രതിവർഷം 1.5 ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കാം. ആദായ നികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരമാണ് ഈ നിക്ഷേപത്തിന് പൂർണ്ണമായും നികുതി ഇളവ് ലഭിക്കുന്നത്. ജോലിക്കാർക്കും ബിസിനസ്സുകാർക്കും സംരംഭകർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുൾപ്പെടെ ആർക്കും ഇതിൽ നിക്ഷേപം നടത്താൻ സാധിക്കും.

English summary

നികുതി ഇളവുകൾ ലഭിക്കുന്ന 5 മികച്ച നിക്ഷേപ മാർഗങ്ങൾ ഇവയാണ്

5 Best Investment Methods Of Getting Tax Deductions
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X