ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ ഉയര്‍ന്നത് 33 ലക്ഷത്തിന് മുകളില്‍!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രശസ്ത നിക്ഷേപ വിദഗ്ധന്‍ രാകേഷ് ജൂന്‍ജുന്‍വാല പുതുതായി നിക്ഷേപം നടത്തുവാന്‍ തയ്യാറെടുക്കുന്നത് രാഘവ പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ് ലിമിറ്റഡ് എന്ന കമ്പനിയിലാണ്. ഏകദേശം 31 കോടി രൂപയോളമാണ് രാകേഷ് ജുന്‍ജുന്‍വാല ഈ കമ്പനിയില്‍ നിക്ഷേപിക്കുവാനൊരുങ്ങുന്നത്.

 
ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ ഉയര്‍ന്നത് 33 ലക്ഷത്തിന് മുകളില്‍!

രാകേഷ് ജുന്‍ജുന്‍വാലയ്ക്കായി 30.9 കോടി മൂല്യമുള്ള 6,00,000 അണ്‍സെക്യുവേര്‍ഡ് കമ്പല്‍സറി കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യൂ ചെയ്യുമെന്ന് രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്‌സ് ലിമിറ്റഡ് കമ്പനി അറിയിച്ചു. പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തില്‍ പ്രിഫെറെന്‍ഷ്യല്‍ രീതിയിലായിരിക്കും ജുന്‍ജുന്‍വാലെയ്ക്ക് കമ്പല്‍സറി കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യൂ ചെയ്യുക.

Also Read: പണപ്പെരുപ്പം വില്ലനായേക്കാം! ആശങ്കകള്‍ ഒഴിവാക്കാന്‍ ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ ഇങ്ങനെ ആസൂത്രണം ചെയ്യാം

കഴിഞ്ഞ 12 ദിവസങ്ങളില്‍ 51.31 ശതമാനത്തിന്റെ വര്‍ധനവാണ് ഓഹരിയ്ക്കുണ്ടായിരിക്കുന്നത്. കഴിഞ്ഞ 12 മാസങ്ങളില്‍ രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്‌സ് ലിമിറ്റഡ് 578 ശതമാനം ഉയര്‍ന്ന ആദായമാണ് ഓഹരിയുടമകള്‍ക്ക് നല്‍കിയത്.

Also Read: ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം 12,000 രൂപ പെന്‍ഷന്‍; എല്‍ഐസിയുടെ ഈ പെന്‍ഷന്‍ പ്ലാനിനെക്കുറിച്ച് അറിയാമോ?

2020 ആഗസ്ത് മാസം 3ാം തീയ്യതി 111 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. 2021 ആഗസ്ത് 3ാം തീയ്യതിയില്‍ എത്തി നില്‍ക്കുന്നത് 752.70 രൂപയിലാണ്. ഒരു വര്‍ഷത്തെ കാലളവില്‍ ഏകദേശം 578 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഓഹരി വിലയിലുണ്ടായിരിക്കുന്നത്. ഓഹരി മൂല്യം മുകളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.

Also Read: ഏത് ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമെന്ന കണ്‍ഫ്യൂഷനിലാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

2020 ജൂണില്‍ രാഘവ പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ് ലിമിറ്റഡില്‍ 5 ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ ഓഹരി മൂല്യം 33.9 ലക്ഷം രൂപയായി ഉയര്‍ന്നിരിക്കും. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 212 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി സ്വന്തമാക്കിയത്. കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ 818.6 കോടി രൂപയാണ്. 5 ദിവസം, 10 ദിവസം, 20 ദിവസം, 50 ദിവസം, 100 ദിവസം, 200 ദിവസം മൂവിംഗ് ആവറേജുകളേക്കാള്‍ മുകളിലാണ് രാഘവ പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ് ലിമിറ്റഡ് കമ്പനിയുടെ ഓഹരി വില.

Also Read: 2021-ല്‍ ഐപിഒ തരംഗം; ഇതിനോടകം കമ്പനികള്‍ സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകകള്‍, ഇനിയും വരാനേറെ

515 രൂപ മുഖവില വരുന്ന 6,00,000 സിസിഡികളാണ് കമ്പനി ഇഷ്യൂ ചെയ്യുന്നത്. അവ 515 രൂപയില്‍ ഓര്‍ഡിനറി ഇക്വിറ്റി ഓഹരികളായി മാറ്റുവാന്‍ സാധിക്കുന്നവയാണ്. 515 രൂപയായിരിക്കും മൊത്തത്തിലുള്ള ഇക്വിറ്റി ഓഹരിയുടെ വില. അതായത് 10 രൂപ മുഖവിലയും ഓരോ ഓഹരിക്കും 505 രൂപ പ്രീമിയം തുകയും.

Also Read: നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

2021 ജൂണില്‍ അവസാനിച്ച പാദത്തില്‍ 4.28 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 0.58 കോടിയായിരുന്നു. ജൂണില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനം 127 ശതമാനം വളര്‍ന്ന് 20.61 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളിവില്‍ 9.07 കോടി രൂപയായിരുന്നു. ഒരു ഷെയറില്‍ നിന്നുള്ള ആദായം 2020 ജൂണ്‍ 0.58 രൂപ ആയിരുന്നത് 2021 ജൂണില്‍ 3.94 രൂപയായി മാറി.

 

Also Read : ക്യൂ നിന്ന് മുഷിയേണ്ട, ട്രഷറി സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാം

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: investment
English summary

5 lakh invested in the stock of Raghav Productivity Enhancers Limited turned into Rs 33.9 lakh | ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ ഉയര്‍ന്നത് 33 ലക്ഷത്തിന് മുകളില്‍!

5 lakh invested in the stock of Raghav Productivity Enhancers Limited turned into Rs 33.9 lakh
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X