റെയില്‍വേയ്ക്ക് 700 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 5 മെഗാഹെര്‍ട്‌സ് സ്പെക്ട്രം; പദ്ധതി ചെലവ് 25,000 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ട്രെയിനുകളിലെയും സ്‌റ്റേഷനുകളിലേയും പൊതു സുരക്ഷാ സേവനങ്ങള്‍ക്കായി 700 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി ബാന്‍ഡിലുള്ള 5 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം അനുവദിക്കുവാന്‍ തിരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടത്. അംഗീകാരം നല്‍കി. ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തിന്റെ ഭാഗമായാണിത്.

 

റെയില്‍വേയ്ക്ക് 700 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 5 മെഗാഹെര്‍ട്‌സ് സ്പെക്ട്രം; പദ്ധതി ചെലവ് 25,000 കോടി

ഈ സ്പെക്ട്രം ഉപയോഗിച്ച് പാതകളില്‍ ലോംഗ് ടേം എവല്യൂഷന്‍ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ട്രെയിന്‍ റേഡിയോ ആശയവിനിമയം നടത്തുകയാണ് റെയില്‍വേയുടെ ലക്ഷ്യം. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും. 25,000 കോടിയാണ് പദ്ധതി ചെലവായി പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, തദ്ദേശീയമായി വികസിപ്പിച്ച എ.ടി.പി (ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍) സംവിധാനമായ ടി.സി.എ.എസിനും( ട്രെയിന്‍ കൂളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം) അംഗീകാരം നല്‍കി. ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടികള്‍ ഒഴിവാക്കി അതിലൂടെ അപകടങ്ങള്‍ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും.
നിലവിലുള്ള പശ്ചാത്തലസൗകര്യം ഉപയോഗിച്ച് കൂടുതല്‍ ട്രെയിനുകളെ ഉള്‍ക്കൊള്ളുന്നതിനായി ലൈന്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാകും.

ഈ ആധുനിക റെയില്‍ ശൃംഖല ഗതാഗതചെലവ് കുറയ്ക്കുന്നതിനൊപ്പം തന്നെ ഉയര്‍ന്ന കാര്യക്ഷമതയും ഉറപ്പാക്കും. 'മേക്ക് ഇന്‍ ഇന്ത്യ' ദൗത്യം നിറവേറ്റുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ബഹുരാഷ്ട്ര വ്യവസായങ്ങളെ ഇത് ആകര്‍ഷിക്കുമെന്ന് റെയിൽവേ മന്ത്രാലയം വാർത്താ കുറിപ്പിൽ പറഞ്ഞു.

' പര്‍ച്ചേസ് നടത്തൂ, പണം പിന്നീട് നല്‍കാം' വാഗ്ദാനങ്ങള്‍ കടക്കെണിയിലേക്കുള്ള മറ്റൊരു തട്ടിപ്പോ?

ബിറ്റ്‌കോയിനെ അംഗീകരിച്ച് ലോകത്തെ ആദ്യത്തെ രാജ്യം... പ്രതീക്ഷയില്‍ ക്രിപ്‌റ്റോകറന്‍സികള്‍

English summary

5 MHz spectrum in the 700 MHz band for railways; project cost is Rs 25,000 crore | റെയില്‍വേയ്ക്ക് 700 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 5 മെഗാഹെര്‍ട്‌സ് സ്പെക്ട്രം; പദ്ധതി ചെലവ് 25,000 കോടി

5 MHz spectrum in the 700 MHz band for railways; project cost is Rs 25,000 crore
Story first published: Wednesday, June 9, 2021, 20:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X