'സ്റ്റാർട് അപ് ഇന്ത്യ'യിൽ ഇതുവരെ ആരംഭിച്ചത് 50,000 സ്റ്റാർട് അപ്പുകൾ.. സൃഷ്ടിക്കപ്പെട്ടത് 5.5 ലക്ഷം തൊഴിലുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; സ്റ്റാർട് അപ് ഇന്ത്യ പദ്ധതിയിൽ ഇതുവരെ ആരംഭിച്ചത് 50,000 സ്റ്റാർട്ടപ്പുകൾ. ഇതിൽ ഏപ്രിൽ 1 മുതൽ ഇതുവരെ 19,896 സ്റ്റാർട്ട് അപ്പുകൾക്കാണ് അനുമതി നൽകിയതെന്ന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) പ്രസ്താവനയിൽ അറിയിച്ചു.

 

'സ്റ്റാർട് അപ് ഇന്ത്യ';ഇതുവരെ ആരംഭിച്ചത് 50,000 സ്റ്റാർട് അപ്പുകൾ, 5.5 ലക്ഷം പേർക്ക് തൊഴിൽ

രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ട് അപ് ഇന്ത്യാ പദ്ധതി.2016 ജനുവരി 16 നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതുവരെ രാജ്യത്തെ
623 ജില്ലകളിൽ അംഗീകൃത സ്റ്റാർട്ടപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും കുറഞ്ഞത് ഒരു സ്റ്റാർട്ടപ്പെങ്കിലും ഉണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി 30 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളും പ്രത്യേക സ്റ്റാർട്ടപ്പ് നയങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, കർണാടക, ദില്ലി, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ സംരഭങ്ങൾ ആരംഭിച്ചത്. അംഗീകൃത സ്റ്റാർട്ടപ്പുകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ഏകദേശം 48,093 സ്റ്റാർട്ടപ്പുകളിൽ നിന്നായി 5,49,842 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഒരു സ്റ്റാർട്ടപ്പിൽ ശരാശരി 11 ജീവനക്കാർ. .2020-2021 കാലയളവിൽ മാത്രം 1.7 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഫുഡ് പ്രോസസ്സിംഗ്, ഐടി കൺസൾട്ടിംഗ്, ബിസിനസ് സപ്പോർട്ട് സേവനങ്ങൾ എന്നീ മേഖലകളിലാണ് പ്രധാന സ്റ്റാർട് അപ്പുകൾ ആരംഭിച്ചത്.

ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയിലൂടെ10,000 കോടി രൂപ വകയിരുത്തിയും അടുത്തിടെ സമാരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീമിലൂടെ (എസ് ഐ എസ് എഫ് എസ്) 945 കോടി രൂപ ലഭ്യമാക്കിയും സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായം വർദ്ധിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

അറിയുമോ മുകേഷ് അംബാനിയുടെ ശമ്പളം എത്രയെന്ന്? നീതാ അംബാനിക്ക് കമ്മീഷന്‍ 1.65 കോടി രൂപ

ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുതിച്ചുയര്‍ന്ന് ഫോണ്‍ പേ; 300 ദശലക്ഷം കടന്നെന്ന് കമ്പനി

Read more about: job india ജോലി
English summary

50,000 start-ups have been started in 'Startup India' , 5.5 lakh jobs have been created

50,000 start-ups have been started in 'Startup India' , 5.5 lakh jobs have been created
Story first published: Thursday, June 3, 2021, 19:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X