ദില്ലി: ട്രെയിനില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് നിലവില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ സൗകര്യം വിമാനത്തിലും ലഭ്യമാകും. ടിക്കറ്റ് നിരക്കില്‍ നിന്നും 50 ശതമാനം ഇളവാണ് ലഭിക്കുക. എയര്‍ ഇന്ത്യയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ഇപ്പോള്‍ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. ഈ സൗകര്യം ആഭ്യന്തര സര്‍വീസുകള്‍ക്കുമാത്രമാണിത് ബാധകം.
60വയസ് പൂര്‍ത്തിയായ എല്ലാവര്ക്കും ഈ ഇളവ് ലഭിക്കും. ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ പറയുന്നു. ഇതിനായി വയസ് തെളിയിക്കുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം.
മത്സ്യകര്‍ഷകര്‍ക്കായുള്ള ആദ്യ എംപിഇഡിഎ കോള്‍സെന്റര്‍ രാജ്യത്ത് തുറന്നു
വോട്ടേഴ്സ് ഐ ഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കിയിട്ടുള്ള സീനിയര്‍ സിറ്റിസണ്‍ ഐ ഡി കാര്‍ഡ് എന്നിവ ഇതിനായി പരഗണിക്കുന്നതായിരിക്കും. ഇക്കണോമി ക്ലാസിനുമാത്രമാണ് നിരക്ക് ഇളവ് ബാധകമാകുകയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
വ്യവസായങ്ങൾക്കായി 1000 കോടിയുടെ കെഎഫ്സി വായ്പ; സംരംഭങ്ങൾക്ക് ഈടില്ലാതെ ഒരു ലക്ഷം വരെ
കേരളത്തിൽ സ്വർണ വില വീണ്ടും 37000 കടന്നു, ഇന്നത്തെ സ്വർണ നിരക്ക് അറിയാം
ഓഹരി വിപണി റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു, എച്ച്ഡിഎഫ്സി മുന്നേറി