പിഎംജികെഎവൈയ്ക്ക് കീഴിൽ മെയ്, ജൂൺ മാസങ്ങളിൽ വിതരണം ചെയ്തത് 76.72 ലക്ഷം മെട്രിക് ടൺ സൗജന്യ ധാന്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ജൂൺ 21 വരെ വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമായി ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) വിതരണം ചെയ്തത് 76.72ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി) സൗജന്യ ഭക്ഷ്യധാന്യങ്ങള്‍..കേരളമുൾപ്പെടെയുള്ള 22 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾ 2021 മെയ്, ജൂൺ മാസങ്ങളിലേക്കുള്ള തങ്ങളുടെ വിഹിതം പൂർണ്ണമായും കൈപ്പറ്റിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

 
 പിഎംജികെഎവൈയ്ക്ക് കീഴിൽ മെയ്, ജൂൺ മാസങ്ങളിൽ വിതരണം ചെയ്തത് 76.72 ലക്ഷം മെട്രിക് ടൺ സൗജന്യ ധാന്യങ്ങൾ

എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും ആവശ്യമായ ഭക്ഷ്യ ശേഖരം എഫ്സിഐ ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര പൂളിന് കീഴിൽ, നിലവിൽ 593എൽഎംടി ഗോതമ്പും, 294 എൽഎംടി അരിയും (ആകെ 887 എൽഎംടി ഭക്ഷ്യധാന്യം) ലഭ്യമാണ്.എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്കുമുള്ള സുഗമമായ വിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഉടനീളം ഭക്ഷ്യധാന്യങ്ങളുടെ ചരക്ക് നീക്കം എഫ്സിഐ നടത്തിവരികയാണ്. 2021 മെയ് ഒന്നിന് ശേഷം, പ്രതിദിനം ശരാശരി 45 എന്ന വിധത്തിൽ ഭക്ഷ്യധാന്യങ്ങളുടെ 2,353 റേക്കുകൾ ആണ് എഫ്സിഐ വിതരണം ചെയ്തതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
പിഎംജികെഎവൈയ്ക്ക് കീഴിൽ സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ സംസ്ഥാന- കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

കോവിഡ്മഹാമാരിക്കിടയിൽ സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിലൂടെ ഗുണഭോക്താക്കൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള ഗുണഭോക്താക്കൾക്ക് പ്രതിമാസം ആളൊന്നിന് 5 കിലോഗ്രാം വീതം സൗജന്യ ഭക്ഷ്യധാന്യമാണ് പദ്ധതിയ്ക്ക് കീഴിൽ വിതരണം ചെയ്യുന്നത്.

വീണ്ടും പറക്കാനൊരുങ്ങി ജെറ്റ് എയര്‍വേയ്‌സ്; ദേശീയ കമ്പനി ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ചു

അതെല്ലാം പഴങ്കഥ... ഓഹരി വിപണിയിൽ രണ്ടാം ദിനവും കുതിപ്പ് തുടർന്ന് അദാനി; വൻ നേട്ടം, പക്ഷേ ഒരു പ്രശ്നമുണ്ട്

അറിയുക, നിക്ഷേപത്തില്‍ വരുത്തുന്ന ഈ 5 തെറ്റുകള്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് ആസൂത്രണത്തെ അവതാളത്തിലാക്കിയേക്കാം

Read more about: covid 19
English summary

76.72 lakh MT of cereals distributed under PMGKAY during May and June

76.72 lakh MT of cereals distributed under PMGKAY during May and June
Story first published: Tuesday, June 22, 2021, 20:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X