ദില്ലി: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിൽ തുടർച്ചയായ നാലാം മാസവും വർധനവ്. ഡിസംബറിലെ ഇന്ധന ഉപഭോഗം 4.1 ശതമാനം ഉയർന്ന് 18.6 ദശലക്ഷം ടണ്ണിലേക്ക് എത്തിയിട്ടുണ്ട്. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ല് പുറത്തുവിട്ട വിവരം അനുസരിച്ച് 2020 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നിരുന്നാലും, വാർഷികാടിസ്ഥാനത്തിൽ, ഇന്ധനത്തിനുള്ള ആവശ്യകത 1.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലെ ഉപഭോഗം ഇതുവരെയും കൊറോണ വൈറസ് പ്രതിസന്ധിക്ക് മുമ്പുള്ള തലത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
മുടങ്ങിക്കിടക്കുന്ന പോളിസികള്‍ പുനരുജ്ജീവിപ്പിക്കാന്‍ അവസരം നല്കി എല്‍ഐസി
ഇന്ത്യയുടെ ഇന്ധന ഉപഭോഗം ഡിസംബറിൽ 11 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രൂക്ഷമായ തൊഴിൽ പ്രതിസന്ധികൾക്കിടയിലും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിർമ്മാതാക്കൾ ഉൽപാദനം ഉയർത്തിയിരുന്നു. അതിനാൽ ഇന്ത്യയുടെ ഫാക്ടറി മേഖല 2020 ൽ മികച്ച പ്രകടനം കാഴ്ചവെച്ചതായും സർവേയിൽ പറയുന്നു. ഈ ആഴ്ച ആദ്യം നടത്തിയ ഒരു സ്വകാര്യ സർവേയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യ, ബ്രസീൽ, സൗദി അറേബ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഇന്ധന ഉപഭോഗം കൊറോണ വൈറസ് വ്യാപനത്തിന് മുമ്പുള്ളതിനെ മറികടന്നിട്ടുണ്ട്.
സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട പ്രധാന അളവുകോലായ ഡീസൽ ഉപഭോഗം, ഇന്ത്യയിലെ മൊത്തം ശുദ്ധീകരിച്ച ഇന്ധന വിൽപ്പനയുടെ 40 ശതമാനത്തോളം വരും. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 1.9 ശതമാനം ഉയർന്ന് 7.18 ദശലക്ഷം ടണ്ണിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം, വർഷം തോറും 2.8 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.