ആധാറിലെ അഡ്രസ് തിരുത്താൻ ഇനി എന്തെളുപ്പം; സർക്കാർ നടപടികൾ ലഘൂകരിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: aadhaar ആധാർ

കുടിയേറ്റക്കാർക്ക് ആധാറിലെ വിലാസം എളുപ്പത്തിൽ തിരുത്താനുള്ള നടപടികൾക്ക് സർക്കാരിന്റെ അനുമതി. ബാങ്ക് അക്കൗണ്ട് എളുപ്പത്തിൽ തുറക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ആധാറിലെ അഡ്രസ് തിരുത്തൽ നടപടികൾ ലഘൂകരിച്ചിരിക്കുന്നത്.

 

ഗസറ്റ് വിജ്ഞാപനം

ഗസറ്റ് വിജ്ഞാപനം

ബുധനാഴ്ച പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപന പ്രകാരം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമങ്ങൾ ഭേദഗതി ചെയ്താണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. തിരിച്ചറിയലിനായി ആധാർ നമ്പറുള്ള ഒരു വ്യക്തിക്ക് കേന്ദ്ര ഐഡന്റിറ്റി ഡാറ്റാ ശേഖരത്തിൽ നൽകിയിരിക്കുന്ന അഡ്രസിന് പകരം പുതിയ അഡ്രസ് നൽകണമെങ്കിൽ ഇനി മുതൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമർപ്പിച്ചാൽ മതി. വിലാസം തിരുത്തുന്നതിനുള്ള നിയമം ലഘൂകരിക്കാനുള്ള ദീർഘകാല ആവശ്യം ഉണ്ടായിരുന്നു.

നിങ്ങളുടെ അടുത്തുള്ള ആധാർ കാർഡ് എൻറോൾമെന്റ് സെന്റർ കണ്ടെത്തുന്നത് എങ്ങനെ?

നിലവിലെ വിലാസം നൽകാം

നിലവിലെ വിലാസം നൽകാം

ആധാറിൽ ജന്മനാട്ടിലെ വിലാസമുണ്ടെങ്കിലും ജോലിക്ക് താമസിക്കുന്ന നിലവിലെ വിലാസമുള്ള ബാങ്ക് അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ സഹായിക്കുക. അതായത് ആളുകൾ‌ക്ക് അവരുടെ ആധാറിൽ‌ സ്ഥിര മേൽവിലാസം ഉണ്ടായിരിക്കുകയും തൊഴിൽ ചെയ്യുന്ന സ്ഥലത്തെ വിലാസം നിലവിലെ വിലാസമായി നൽകുകയും ചെയ്യാം.

ആധാർ കാർഡിലെ അഡ്രസ്, മൊബൈൽ നമ്പർ, ഫോട്ടോ എന്നിവ എങ്ങനെ മാറ്റാം?

പുതിയ പരിഷ്കാരങ്ങൾ

പുതിയ പരിഷ്കാരങ്ങൾ

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ) ആധാറിലെ പേര്, ലിംഗഭേദം, ജനനത്തീയതി എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില നിയമങ്ങൾ പരിഷ്കരിച്ചിരുന്നു. ആധാറിലെ ചില വിശദാംശങ്ങൾ‌ ഇപ്പോൾ‌ ഒരു തവണ മാത്രമേ അപ്‌ഡേറ്റ് ചെയ്യാൻ‌ കഴിയൂ.

ആധാർ കാർഡിലെ അഡ്രസ് ഇതുവരെ തിരുത്തിയില്ലേ? തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

പേര്, ജനനത്തീയതി

പേര്, ജനനത്തീയതി

ആധാർ കാർഡിലെ ജനനത്തീയതി അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ യുഐ‌ഡി‌ഐ കൂടുതൽ കർശനമാക്കിയിരുന്നു. ഒരാൾക്ക് ഒരു തവണ മാത്രമേ ജനനത്തീയതി അപ്‌ഡേറ്റ് ചെയ്യാൻ കഴിയൂ. ഐ‌ഡി‌ഐ‌ഐയുടെ ഓഫീസ് മെമ്മോറാണ്ടം അനുസരിച്ച്, ഒരു ആധാർ കാർ‌ഡ് ഹോൾ‌ഡർ‌ക്ക് ഇപ്പോൾ‌ രണ്ടുതവണ മാത്രമേ ആധാർ‌ കാർ‌ഡിൽ‌ അവരുടെ പേര് അപ്‌ഡേറ്റ് ചെയ്യാൻ‌ കഴിയൂ.

English summary

ആധാറിലെ അഡ്രസ് തിരുത്താൻ ഇനി എന്തെളുപ്പം; സർക്കാർ നടപടികൾ ലഘൂകരിച്ചു

Govt sanction for measures to ease the Aadhaar address. Read in malayalam.
Story first published: Thursday, November 14, 2019, 10:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X