നിങ്ങളുടെ റേഷൻ കാർഡ് ഇതുവരെ ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലേ? അവസാന തീയതി എന്ന്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ റേഷൻ കാർഡ് ഇതുവരെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെ? ഇല്ലെങ്കിലും നിങ്ങൾക്ക് അർഹമായ ഭക്ഷ്യധാന്യങ്ങൾ അടുത്ത ഏതാനും മാസങ്ങൾ കൂടി ലഭിക്കും. കാരണം സർക്കാർ ഈ സെപ്റ്റംബർ അവസാനം വരെ റേഷൻ കാർഡുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. പൊതുവിതരണ സമ്പ്രദായത്തിന് (പിഡിഎസ്) കീഴിലുള്ള ഗുണഭോക്താക്കളുടെ റേഷൻ കാർഡ് റദ്ദാക്കുകയോ ഗുണഭോക്താക്കളുടെ പേര് ഇല്ലാതാക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം വ്യക്തമാക്കി. 2020 സെപ്റ്റംബർ 30 വരെയാണ് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട തീയതി നീട്ടിയിരിക്കുന്നത്.

 

ഇനി റേഷൻ കടയിൽ പോയി ക്യൂ നിൽക്കേണ്ട; റേഷൻ നിങ്ങളുടെ വീട്ടിലെത്തും

ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡുകൾ

ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡുകൾ

ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡുകൾ റദ്ദാക്കുമെന്ന് അടുത്തിടെ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഭക്ഷ്യധാന്യങ്ങളുടെ ക്വാട്ടയിൽ നിന്ന് ഒരു ഗുണഭോക്താവിനെയോ വീടുകളെയോ നിഷേധിക്കരുതെന്ന് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും (യുടി) വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ആധാർ നമ്പർ ബന്ധിപ്പിക്കാത്തതിന്റെ പേരിൽ മാത്രം റേഷൻ കാർഡുകൾ ഇല്ലാതാക്കുകയോ റദ്ദാക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം അറിയിച്ചു.

ഭക്ഷ്യധാന്യങ്ങൾ നിരസിക്കരുത്

ഭക്ഷ്യധാന്യങ്ങൾ നിരസിക്കരുത്

ഗുണഭോക്താവ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും നെറ്റ്വർക്ക്, കണക്റ്റിവിറ്റി, ലിങ്കിംഗിലെ പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും സാങ്കേതിക കാരണങ്ങളാൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (എൻ‌എഫ്‌എസ്‌എ) ഭക്ഷ്യധാന്യങ്ങൾ നിരസിക്കരുതെന്നും മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

പാവപ്പെട്ടവന് ആശ്വാസവുമായി കേന്ദ്രസര്‍ക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി

സൗജന്യ ഭക്ഷ്യധാന്യങ്ങൾ

സൗജന്യ ഭക്ഷ്യധാന്യങ്ങൾ

എൻ‌എഫ്‌എസ്‌എ പ്രകാരം, 80 കോടി ആളുകൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രം നൽകുന്നുണ്ട്. ലോക്ക്ഡൌൺ സമയത്ത് ആശ്വാസം നൽകുന്നതിനായി കേന്ദ്രം പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യങ്ങളാണ് സൗജന്യമായി നൽകുന്നത്. ജൂൺ വരെ മൂന്നുമാസത്തേതാണ് ഇത് ലഭ്യമാക്കുക.

റേഷൻ കാർഡുമായി ബന്ധിപ്പിച്ചോ?

റേഷൻ കാർഡുമായി ബന്ധിപ്പിച്ചോ?

നിലവിൽ, 23.5 കോടി റേഷൻ കാർഡുകളിൽ 90 ശതമാനവും ഇതിനകം തന്നെ റേഷൻ കാർഡ് ഉടമകളുടെ ആധാർ നമ്പറുകളുമായി (അതായത് കുടുംബത്തിലെ ഒരു അംഗമെങ്കിലും) ബന്ധിപ്പിച്ചിട്ടുണ്ട്. 80 കോടി ഗുണഭോക്താക്കളിൽ 85 ശതമാനവും അതാത് റേഷൻ കാർഡുകളുമായി ആധാർ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രളയത്തിൽ നഷ്ട്ടപ്പെട്ട സർട്ടിഫിക്കറ്റുകളും വിലപ്പെട്ട രേഖകളും എങ്ങനെ തിരികെ നേടാം?

വൺ നേഷൻ വൺ റേഷൻ കാർഡ്

വൺ നേഷൻ വൺ റേഷൻ കാർഡ്

ദരിദ്രരുടെയും കുടിയേറ്റ ഗുണഭോക്താക്കളുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി 'വൺ നേഷൻ വൺ റേഷൻ കാർഡ്' പദ്ധതി പ്രകാരം എൻ‌എഫ്‌എസ്‌എ റേഷൻ കാർഡ് ഉടമകളുടെ അന്തർ സംസ്ഥാന പോർട്ടബിലിറ്റി സംവിധാനം നടപ്പാക്കാനും സർക്കാർ പദ്ധതി ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിന് ആധാർ കാർഡുകൾ റേഷൻ കാർഡുമായി ബന്ധിപ്പിക്കേേണ്ടത് അത്യാവശ്യമാണ്.

English summary

Aadhaar card, ration card linking last date | നിങ്ങളുടെ റേഷൻ കാർഡ് ഇതുവരെ ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലേ? അവസാന തീയതി എന്ന്?

Government has extended the Aadhaar card linking with the ration card till the end of September. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X