ആധാര്‍ കാര്‍ഡ് അപ്‌ഡേഷന്‍ ഇപ്പോള്‍ പൊതു സേവന കേന്ദ്രങ്ങളിലും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു സുപ്രധാന തീരുമാനമെന്നോണം, ബാങ്കിംഗ് കറസ്‌പോണ്ടന്റുകളായി (ബിസി) പ്രവര്‍ത്തിക്കുന്ന 20,000 കേന്ദ്രങ്ങളില്‍ ആധാര്‍ അപ്‌ഡേറ്റ് സൗകര്യം ആരംഭിക്കാനായി യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന് കീഴിലുള്ള എസ്പിവിയായ (പ്രത്യേക ഉദ്ദേശ വാഹനം) പൊതു സേവന കേന്ദ്രങ്ങളെ അഥവാ കോമണ്‍ സര്‍വീസ് സെന്ററിനെ (സിഎസ്‌സി) അനുവദിച്ചു.

 

'രാജ്യത്തെ പൗരന്മാര്‍ക്ക് ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്, ബാങ്കുകളുടെ ബാങ്കിംഗ് കറസ്‌പോണ്ടന്റുകളായി നിയുക്തരായ സിഎസ്‌സികള്‍ക്ക് ആധാര്‍ അപ്‌ഡേറ്റ് സേവനങ്ങള്‍ നല്‍കാന്‍ യുഐഡിഎഐ അനുമതി നല്‍കി. ഇത്തരത്തിലുള്ള 20,000 -ത്തോളം സിഎസ്‌സികള്‍ക്ക് ഇപ്പോള്‍ ഈ സേവനം പൗരന്മാര്‍ക്ക് നല്‍കാന്‍ സാധിക്കും,' കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു. ബാങ്കിംഗ് സൗകര്യങ്ങളുള്ള സിഎസ്‌സികള്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും ആവശ്യമായ മറ്റ് അംഗീകാരങ്ങള്‍ നേടിയതിന് ശേഷവും ജോലി ആരംഭിക്കുന്നതിനുള്ള സമയപരിധി യഐഡിഎഐ നിശ്ചയിച്ചിട്ടുണ്ട്.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയിലെ പിന്‍ഗാമിയെ എങ്ങനെ മാറ്റാം?

ആധാര്‍ കാര്‍ഡ് അപ്‌ഡേഷന്‍ ഇപ്പോള്‍ പൊതു സേവന കേന്ദ്രങ്ങളിലും

നേരത്തെ, സിഎസ്‌സികള്‍ക്കും ആധാര്‍ എന്റോള്‍മെന്റ് പ്രോസസ്സ് ചെയ്യാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും സ്വാകാര്യത, ഡാറ്റ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് ശേഷം 2017 സെപ്റ്റംബറില്‍ ഇത് നിര്‍ത്തി. സിഎസ്‌സികള്‍ക്ക് പുറമെ, ബാങ്ക് ശാഖകള്‍, തപാല്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ഓഫീസ് പരിധികളില്‍ സ്ഥിതി ചെയ്യുന്ന യുഐഡിഎഐ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ക്ക് ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുക, പാന്‍ കാര്‍ഡിന് അപേക്ഷിക്കുക തുടങ്ങിയ വിവിധ ആവിശ്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നേടുന്നതിനും ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്നു. അതിനാല്‍ തന്നെ നിങ്ങള്‍ ഇത് അപ്‌ഡേറ്റായി സൂക്ഷിക്കേണ്ടതുണ്ട്, അതുവഴി ഇതൊരു സാധുവായ രേഖയായി പ്രവര്‍ത്തിക്കും. നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിലാസം ഓഫ്‌ലൈനായും ഓണ്‍ലൈനായും അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും.

ഏപ്രിലിൽ ഒരു കാർ പോലും വിൽക്കാനാകാതെ മാരുതി സുസുക്കി

ഇതിനായി, യുഐഡിഎഐ വെബ്‌സൈറ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന 44 പ്രമാണങ്ങളുടെ പട്ടികയില്‍ നിന്നും സാധുവായ വിലാസ തെളിവ് രേഖകള്‍ ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് നല്‍കാം. പാസ്‌പോര്‍ട്, വാടക കരാര്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അല്ലെങ്കില്‍ പാസ്ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ്, ടെലിഫോണ്‍ ബില്‍, വൈദ്യുതി ബില്‍, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവ അത്തരം ചില രേഖകളില്‍ ഉള്‍പ്പെടുന്നു. യുഐഡിഎഐയില്‍ മൊബൈല്‍ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യക്തികള്‍ക്ക് മാത്രമെ ഇത് ചെയ്യാന്‍ സാധിക്കൂ.

English summary

ആധാര്‍ കാര്‍ഡ് അപ്‌ഡേഷന്‍ ഇപ്പോള്‍ പൊതു സേവന കേന്ദ്രങ്ങളിലും | aadhaar card updation can now be done at common service centre

aadhaar card updation can now be done at common service centre
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X