മുംബൈ വിമാനത്താവളവും അദാനി സ്വന്തമാക്കി; ചെലവാക്കിയത് 15,000 കോടി... രാജ്യത്തെ ഒന്നാം നമ്പര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര തീരുമാനം വലിയരീതിയില്‍ ചര്‍ച്ചയായിക്കഴിഞ്ഞിരിക്കുന്നു. ഇതിനിടെ അദാനി ഗ്രൂപ്പ് മറ്റൊരു വന്‍ ഇടപാട് കൂടിയാണ് നടത്തിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭൂരിപക്ഷം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കുകയാണ്. ഇതോടെ അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വ്യോമയാന ഓപ്പറേറ്റര്‍ ആയി മാറിയിരിക്കുകയാണ്. വിശദാംശങ്ങള്‍...

മിയാല്‍

മിയാല്‍

മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (മിയാല്‍) ഇനി അദാനി ഗ്രൂപ്പിന്റെ കൈകളിലേക്ക്. വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളാണ് അവര്‍ സ്വന്തമാക്കുന്നത്. ഇതോടെ വിമാനത്താവളം ഇവരുടെ സമ്പൂര്‍ണ നിയന്ത്രണത്തിന് സമാനമായ സ്ഥിതിയില്‍ ആകും.

ജിവികെ ഗ്രൂപ്പ്

ജിവികെ ഗ്രൂപ്പ്

ഹൈദരാബാദ് ആസ്ഥാനമായ ജിവികെ ഗ്രൂപ്പിന്റെ (ഗുണുപതി വെങ്കട കൃഷ്ണ റെഡ്ഡി) കൈവശം ആയിരുന്നു മുംബൈ വിമാനത്താവളത്തിന്റെ 50.5 ശതമാനം ഓഹരികളും. ഈ ഓഹരികള്‍ മുഴുവന്‍ ഇപ്പോള്‍ അദാനി ഗ്രൂപ്പ് വാങ്ങുകയാണ്. ഇതോടെ ജിവികെ ഗ്രൂപ്പ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറത്താകും.

ഓഹരികള്‍ ആര്‍ക്കൊക്കെ

ഓഹരികള്‍ ആര്‍ക്കൊക്കെ

ജിവികെ ഗ്രൂപ്പിന് 50.5 ശതമാനം ഓഹരികളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 26 ശതമാനം ഓഹരികളും മുംബൈ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. ഇത് കൂടാതെ ദക്ഷിണാഫ്രിക്കന്‍ കമ്പനികളായ എയര്‍പോര്‍ട്ട് കമ്പനി സൗത്ത് ആഫ്രിയ്ക്കക്ക് 10 ശതമാനവും ബിഡ് വെസ്റ്റിന് 13.5 ശതമാനവും ഓഹരികള്‍ ഉണ്ട്.

മധുര പ്രതികാരം

മധുര പ്രതികാരം

മുംബൈ വിമാനത്താവളത്തില്‍ അദാനി കണ്ണുനട്ടിട്ട് ഒരു വര്‍ഷത്തോളമാകുന്നു. 2019 മാര്‍ച്ച് മാസത്തില്‍ ബിഡ് വെസ്റ്റിന്റെ 13.5 ശതമാനം ഓഹരികള്‍ 1,248 കോടി രൂപയ്ക്ക് സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ജിവികെ ഗ്രൂപ്പ് ഇതിനെ എതിര്‍ത്തു. പിന്നീട് കേസ് കോടതിയില്‍ എത്തുകയും കോടതി ജിവികെ ഗ്രൂപ്പിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തു.

ജിവികെ പരാജയപ്പെട്ടപ്പോള്‍..

ജിവികെ പരാജയപ്പെട്ടപ്പോള്‍..

2019 നവംബറിന് മുമ്പായി ബിഡ് വെസ്റ്റുമായി ഇടപാട് തീര്‍ക്കണം എന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയ്ക്ക് ആ സമയത്തിനുള്ളില്‍ പണം നല്‍കാന്‍ സാധിച്ചില്ല. ഇതോടെ ബിഡ് വെസ്റ്റ് കോടതിയെ സമീപിച്ചു. അതോടൊപ്പം എയര്‍പോര്‍ട്ട് കമ്പനി സൗത്ത് ആഫ്രിക്കയും ഓഹരി വില്‍ക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. ഈ ഓഹരികള്‍ എല്ലാം അദാനി ഗ്രൂപ്പ് വാങ്ങുകയും ചെയ്തു.

രണ്ടാമത്തെ വന്‍ വിമാനത്താവളം

രണ്ടാമത്തെ വന്‍ വിമാനത്താവളം

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനത്താവളം ആണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. ജിവികെ ഗ്രൂപ്പിന്റെ ഓഹരികള്‍ കൂടി സ്വന്തമാക്കിയതോടെ വിമാനത്താവളത്തിലെ ഏക സ്വകാര്യ പങ്കാളിത്തം അദാനി ഗ്രൂപ്പ് ആയി മാറിയിരിക്കുകയാണ്. ഏതാണ്ട് പതിനയ്യായിരം കോടി രൂപയാണ് ഓഹരികള്‍ സമാഹരിക്കാന്‍ അദാനി ഗ്രൂപ്പ് ചെലവിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അദാനി നമ്പര്‍ വണ്ണിലേക്ക്

അദാനി നമ്പര്‍ വണ്ണിലേക്ക്

മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് കൂടി ലഭിക്കുന്നതോടെ അദാനി ഗ്രൂപ്പ് രാജ്യത്തെ ഒന്നാം നമ്പര്‍ വ്യോമയാന ഓപ്പറേറ്റര്‍മാരായി മാറുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞു. കൂടാതെ മാംഗളൂര്‍, ലഖ്‌നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയും ഇവര്‍ ഏറ്റെടുത്തിട്ടുണ്ട്.

English summary

Adani Group to acquire a total of 74 percentage shares of Mumbai International Airport- Reports

Adani Group to acquire a total of 74 percentage shares of Mumbai International Airport- Reports
Story first published: Monday, August 24, 2020, 12:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X