സമ്പത്തിൽ റെക്കോഡ് വർധനവുമായി അദാനി; പിന്നിലാക്കിയത് ഇലോൺ മസ്കിനേയും ജെഫ് ബെസോസിനേയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; സമ്പത്ത് വര്‍ധനവില്‍ ലോകകോടീശ്വരന്മാരെയും പിന്നിലാക്കി ഗൗതം അദാനി. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്‌ലയുടെ ഇലോണ്‍ മസ്‌കിനെയും മറികടന്നാണ് അദാനി നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടിക പ്രകാരമാണിത്.

 
സമ്പത്തിൽ റെക്കോഡ് വർധനവുമായി അദാനി; പിന്നിലാക്കിയത് ഇലോൺ മസ്കിനേയും ജെഫ് ബെസോസിനേയും

2021 ൽ ഇതുവരെ 16.2 ബില്യൺ ഡോളർ ഉയർന്ന് ഏകദേശം 50 ബില്യൺ ഡോളറിലേക്ക് (4,970 കോടി ഡോളർ) ആണ് അദാനിയുടെ സമ്പത്ത് ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ തുറമുഖങ്ങളില്‍ തുടങ്ങി വിമാനത്താവളങ്ങൾ, ഡാറ്റാ സെന്ററുകൾ, കൽക്കരി ഖനികൾ, ഊര്‍ജ പ്ലാന്റുകള്‍ വരെ നീണ്ടു കിടക്കുന്നതാണ് അദാനിയുടെ ബിസിനസ് സാമ്രാജ്യം. ഒരെണ്ണം ഒഴികെയുള്ള എല്ലാ അദാനി ഗ്രൂപ്പ് സ്റ്റോക്കുകളുടെയും ഓഹരികൾ ഈ വർഷം കുറഞ്ഞത് 50 ശതമാനമെങ്കിലും ഉയർന്നതായാണ് പുറത്തുവന്ന കണക്കുകള്‍ പറയുന്നത്.

അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് 96 ശതമാനം, അദാനി എന്റർപ്രൈസസ് 90 ശതമാനം, അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് 79 ശതമാനം, അദാനി പവർ, അദാനി പോർട്ടുകൾ, പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവ 52 ശതമാനം, അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എന്നിങ്ങനെയാണ് ഈ വര്‍ഷത്തെ വളര്‍ച്ചയുട‌െ തോത്. ഇതില്‍ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് കഴിഞ്ഞ വര്‍ല്‍ഷം 500 ശതമാനത്തിലധികം വളര്‍ച്ചയാണ് കാഴ്ചവെച്ചത്.

അടുത്ത കാലത്ത് കമ്പനിയിലെ നിക്ഷേപത്തിലുണ്ടായ വളര്‍ച്ചയാണ് അദാനിയെ ബില്യണഅ‍ ഡോളർ ക്ലബിലെ ഏറ്റവും സമ്പന്നനാക്കിയത്. വിദേശ സ്ഥാപനങ്ങളായ പെട്രോളിയം റിഫൈനിങ് കമ്പനിയായ ടോട്ടൽ എസ്ഇ, യുഎസ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിൻകസ് എന്നിവയിൽ അദാനി നിക്ഷേപം നടത്തിയിരുന്നു. ഡാറ്റാ സെന്‍റര്‍ ബിസിനസിലും അദാനി വരവറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരു ജിഗാവാട്ട് ഡാറ്റാ സെന്റർ ശേഷി വികസിപ്പിക്കുന്നതിനുള്ള കരാർ കഴിഞ്ഞ മാസം അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഒപ്പുവച്ചിരുന്നു.

'ഐപിഒ കാലം വരവായി'; നസാറാ ടെക്നോളജീസ്, സൂര്യോദയ് ഓഹരി വിൽപ്പന മാർച്ച് 17 മുതൽ

ഒരു ലക്ഷം ജീവനക്കാർക്ക് കൊവിഡ് വാക്സിനേഷൻ: തുക തിരിച്ചുനൽകുമെന്ന് എച്ച്ഡിഎഫ്സി

കാത്തിരുന്ന കല്യാണ്‍ ഐപിഒ എത്തുന്നു; മാര്‍ച്ച് 16 മുതല്‍ 18 വരെ... എത്ര രൂപ മുതല്‍? അറിയാം

Read more about: jeff bezos adani wealth
English summary

Adani with record increase in wealth; Beats Elon Musk and Jeff Bezos

Adani with record increase in wealth; Beats Elon Musk and Jeff Bezos
Story first published: Friday, March 12, 2021, 20:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X