അദാര്‍ പൂനവല്ലയുടെ വന്‍ നിക്ഷേപം; പിന്നാലെ കുതിച്ചുയര്‍ന്ന് മാഗ്മയുടെ ഓഹരിമൂല്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: മാഗ്മ ഫിന്‍കോര്‍പ്പില്‍ വന്‍ നിക്ഷേപം നടത്തി സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒയായ അദാർ പുനവാലാ. 3,456 കോടി രൂപമുടക്കി മാഗ്മ ഫിന്‍കോര്‍പ്പിന്‍റെ 60ശതമാനം ഓഹരികളാണ് അദാര്‍ പുനാവാലയുടെ റൈസിങ് സൺ ഹോൾഡിങ്‌സ് സ്വന്തമാക്കുന്നത് ബാങ്കിങ് ഇതര ധനകരായ സ്ഥാനമാണ് മാഗ്മ ഫിന്‍കോര്‍പ്പ്. വാങ്ങിക്കല്‍ ഇടപാട് പൂര്‍ത്തിയാവുന്നതോടെ കമ്പനിയുടെ പേര് പുനവാലാ ഫിനാൻസ് എന്നാക്കിമാറ്റും. അദാര്‍ പുനവാല കമ്പനിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയതോടെ ഷെയര്‍ മാര്‍ക്കറ്റില്‍ മാഗ്ന ഫിന്‍കോര്‍പ്പിന്‍റെ ഓഹരിമുല്യം കുതിച്ചുര്‍ന്നു.

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി; നികുതി കുറയ്ക്കില്ലെന്ന് കേന്ദ്രം, ആശങ്കയില്‍ ജനം

പത്ത്ശതമാനത്തോളമാണ് മാഗ്മ ഫിന്‍കോര്‍പ്പിന്‍റെ ഓഹരി വിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ്. മുൻഗണനാ ഓഹരി അലോട്ട്‌മെന്റ് വഴിയാണ് 3,456 കോടി രൂപയുടെ നിക്ഷേപം കമ്പനിയില്‍ അദാര്‍ പുനവാല നടത്തിയതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ മാഗ്മ ഫിൻകോർപ് അധികൃതര്‍ അറിയിച്ചു. പ്രധാനമായും വായ്പ വിതരണ മേഖലയിലാണ് മാഗ്മ ഫിന്‍കോര്‍പ്പിന്‍റെ ശ്രദ്ധ. കാറുകൾ, വാണിജ്യ വാഹനങ്ങൾ, ഭവനനിർമാണം, എസ്എംഇ എന്നീമേഖലകളിലായ 15,000 കോടി രൂപയാണ് മാഗ്മ ഫിന്‍കോര്‍പ്പ് വിതരണം ചെയ്തിരിക്കുന്നത്.

 

അദർ പൂനവല്ലയുടെ നിലവിലെ ധനകാര്യ സേവന ബിസിനസ്സ് നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായി മാഗ്മ ഫിന്‍കോര്‍പ്പിലേക്ക് ഏകീകരിക്കും. ഡെലോയിറ്റ് ടൗച്ച് തോമാത്സു ഇന്ത്യ എൽ‌എൽ‌പിയാണ് നിലവില്‍ മാഗ്മ ഫിന്‍കോര്‍പ്പിന്‍റെ എക്‌സ്‌ക്ലൂസീവ് സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്നത്. വാഡിയ ഗാണ്ടി കമ്പനി നിയമോപദേഷ്ടാവായും വിനോദ് കോത്താരി കമ്പനി മാഗ്മയുടെ കോർപ്പറേറ്റ് നിയമ ഉപദേഷ്ടാക്കളായും പ്രവർത്തിക്കുന്നു.

അദാര്‍ പൂനവല്ലയുടെ വന്‍ നിക്ഷേപം; പിന്നാലെ കുതിച്ചുയര്‍ന്ന് മാഗ്മയുടെ ഓഹരിമൂല്യം

പുതിയ കരാര്‍ ഷെയർഹോൾഡർമാർക്കും മറ്റ് റെഗുലേറ്ററി അംഗീകാരങ്ങൾക്കും വിധേയമാണ്, കൂടാതെ എം‌എഫ്‌എല്ലിന്റെ മെച്ചപ്പെടുത്തിയ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 64.68 ശതമാനം പ്രതിനിധീകരിക്കുന്നുവെന്നുമാണ് പുറത്ത് വന്ന ഒരു ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.. നിലവിലെ ഷെയർഹോൾഡിംഗിനെ അടിസ്ഥാനമാക്കി, റൈസിംഗ് സൺ ഹോൾഡിംഗ് എന്റിറ്റി പോസ്റ്റ് ഇഷ്യുവിൽ 60 ശതമാനം ഓഹരി കൈവശം വയ്ക്കും. നിലവിലുള്ള പ്രൊമോട്ടർ ഗ്രൂപ്പ് ഓഹരി പോസ്റ്റ് ഇഷ്യുവിൽ 13.3 ശതമാനമായി കുറയും. എം‌എഫ്‌എല്ലിന്റെ മൊത്തം മൂല്യം ഇഷ്യു ചെയ്തതിനുശേഷം 6,300 കോടി രൂപയായി ഉയരുകയും ചെയ്തു.

ഓഹരി വിപണിക്ക് മങ്ങിയ തുടക്കം; ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഓഹരികള്‍ നേട്ടത്തില്‍

Read more about: investment ഓഹരി
English summary

Adar Poonavalla's huge investment; Magma's share price soared

Adar Poonavalla's huge investment; Magma's share price soared
Story first published: Thursday, February 11, 2021, 17:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X