ആമസോണിന് പിന്നാലെ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇനി മദ്യം ഓൺലൈനായി വാങ്ങാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്ക്ഡൗൺ കാലയളവിൽ ഓൺലൈൻ സൈറ്റുകളും മറ്റും ഉപഭോക്തൃ ആവശ്യങ്ങളിൽ മാറ്റം വരുത്തി. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന് ശേഷം ഫ്ലിപ്പ്കാർട്ടും മദ്യവ്യാപാരത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ രണ്ട് നഗരങ്ങളിലേക്ക് (പശ്ചിമ ബംഗാൾ, ഒഡീഷ) മദ്യം എത്തിക്കുന്നതിനായി ഫ്ലിപ്പ്കാർട്ട് സ്റ്റാർട്ടപ്പ് കമ്പനിയായ ഡയാജിയോയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇതോടെ ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്കും ഇനി മദ്യം ഓൺലൈനായി ഓർഡർ ചെയ്യാം.

 

പശ്ചിമ ബംഗാൾ, ഒഡീഷ

പശ്ചിമ ബംഗാൾ, ഒഡീഷ

9 കോടി ജനസംഖ്യയുള്ള പശ്ചിമ ബംഗാൾ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാണ്. ഒഡീഷയിലെ ജനസംഖ്യ 4.1 കോടിയിലധികമാണ്. അതുകൊണ്ട് തന്നെ കമ്പനിയ്ക്ക് വലിയ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്ത് പോലുള്ള ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മദ്യവിൽപ്പനയ്ക്ക് വിലക്കുണ്ട്. മാർച്ചിൽ രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ച സമയത്ത് സർക്കാർ മദ്യ വിൽപ്പന നിരോധിച്ചിരുന്നു. പിന്നീട് മിക്ക് സംസ്ഥാനങ്ങളും വിലക്ക് നീക്കി.

മദ്യവിൽപ്പന ശാലകൾ തുറക്കാൻ അനുമതി; കേരളത്തിൽ എന്ന് മുതൽ തുറക്കും?

സോമാറ്റോയും സ്വിഗ്ഗിയും

സോമാറ്റോയും സ്വിഗ്ഗിയും

മദ്യ വിൽപ്പന നിരോധനം നീക്കിയതോടെ ജാർഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓൺ‌ലൈൻ മദ്യം വിതരണം ചെയ്യാൻ അനുമതി നൽകി. കൊവിഡ് -19 മഹാമാരി മൂലം പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുന്നവരുടെ മദ്യത്തിന്റെ ആവശ്യം പൂർത്തീകരിക്കാൻ തുടങ്ങിയതിനാൽ ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയും ചില നഗരങ്ങളിലേക്ക് മദ്യം എത്തിക്കാൻ തുടങ്ങി. സോമാറ്റോയും സ്വിഗ്ഗിയും ജാർഖണ്ഡിലും ഒഡീഷയിലും മദ്യം വിതരണം ചെയ്യുന്നുണ്ട്. ഇതിനുപുറമെ, ബംഗാളിൽ ഹോം ഡെലിവറിക്ക് ബിഗ് ബാസ്കറ്റും ഒരുങ്ങുന്നുണ്ട്.

കേരളത്തിൽ മദ്യശാലകൾ ഉടൻ തുറക്കില്ല, അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന് ഭീതി

മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക്

മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക്

മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും സേവനം വ്യാപിപ്പിക്കുന്നതിന് സ്വിഗി മദ്യത്തിന്റെ ഹോം ഡെലിവറിക്ക് പിന്തുണ നൽകുന്നതിനായി ഒന്നിലധികം സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി വരികയാണ്. സുരക്ഷിതമായി മദ്യം വിതരണം ചെയ്യുന്നതിനും ബാധകമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഡെലിവറികൾ പൂർത്തിയാക്കുന്നതിന് നിർബന്ധിത പ്രായ പരിശോധന, ഉപയോക്തൃ പ്രാമാണീകരണം എന്നിവ പോലുള്ള നടപടികൾ സ്വിഗ്ഗി അവതരിപ്പിച്ചിട്ടുണ്ട്.

മദ്യത്തിന് 'സ്പെഷ്യൽ കൊറോണ വൈറസ് നികുതി'; 100 രൂപ വിലയുള്ള മദ്യത്തിന് ഇനി 170 രൂപ

English summary

After Amazon, you can now buy liquor online from Flipkart | ആമസോണിന് പിന്നാലെ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇനി മദ്യം ഓൺലൈനായി വാങ്ങാം

After e-commerce platform Amazon, Flipkart is also preparing to enter the liquor business. Read in malayalam.
Story first published: Sunday, August 16, 2020, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X