ഷവോമി ഇനി പട്ടിയേയും വില്‍ക്കും! ഞെട്ടണ്ട... ഇത് ആ പട്ടിയല്ല, ഒരു 'അല്‍- പട്ടി'; ഷവോമി സൈബര്‍ ഡോഗ്!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ചൈനീസ് കമ്പനിയായ ഷവോമി ഇന്ന് ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവയില്‍ ഒന്നാണ്. ചൈനാ വിരുദ്ധ വികാരം ആളിക്കത്തിയപ്പോള്‍ പോലും ഷവോമിയോടുള്ള ഇന്ത്യക്കാരുടെ പ്രേമത്തിന് വലിയ കുറവൊന്നും സംഭവിച്ചില്ല എന്നത് ചരിത്രവും ആണ്. ഏറ്റവും കുറഞ്ഞ വിലയില്‍ ഏറ്റവും മികച്ചതും നൂതവനുമായ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നു എന്നതാണ് ഷവോമിയുടെ പ്രത്യേകത.

 

ഇപ്പോഴിതാ ഒരു പുത്തന്‍ ഉത്പന്നവുമായിട്ടാണ് രംഗപ്രവേശനം. അത് ഒരു പട്ടിയാണ്, വേണമെങ്കില്‍ നായ എന്നും വിളിക്കാം. ജീവനുള്ള ഒന്നാണ് ഇത് എന്ന് കരുതരുത്. എന്നാലോ, ജീവനുള്ളതിനെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യും.

Array

Array

സ്മാര്‍ട്ട്‌ഫോണുകള്‍, ടെലിവിഷനുകള്‍, എയര്‍ പ്യൂരിഫയറുകള്‍, വാക്വം ക്ലീനറുകള്‍ തുടങ്ങി വൈവിധ്യങ്ങളായ ഉത്പന്നങ്ങളാണ് ഷവോമി ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്. ഇപ്പോള്‍ അതിലും വൈവിധ്യമുള്ള ഒന്നാണ് അവര്‍ അവതരിപ്പിക്കുന്നത്. അതൊരു 'റോബോട്ടിക് പട്ടി' ആണ്. ഷവോമി സൈബര്‍ ഡോഗ് എന്നാണ് ഇതിന്റെ പേര്.

Array

Array

ഓമന മൃഗങ്ങളെ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. എന്തായാലും ഷവോമി പുറത്തിറക്കുന്ന ഈ സൈബര്‍ ഡോഗ് ഒരു 'യന്ത്ര ഓമന മൃഗം' ആണ്. ലോകത്ത് ആദ്യമായിട്ടല്ല കേട്ടോ ഇങ്ങനെ ഒരു സംഭവം വരുന്നത്. ഇതിന് മുമ്പ് സോണി 'ഐബോ' എന്ന പേരില്‍ റോബോട്ടിക് പട്ടികളെ പുറത്തിറക്കിയിരുന്നു. 1999 ല്‍ ആയിരുന്നു ഇത്. 2006 വരെ സോണി ഐബോയുടെ പുതിയ മോഡലുകള്‍ പുറത്തിറക്കിയിരുന്നു.

Array

Array

എന്തായാലും സോണിയുടെ ഐബോയെ വെല്ലുന്നതായിരിക്കും ഷവോമിയുടെ സൈബര്‍ഡോഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാലവും ടെക്‌നോളജിയും ഒരുപാട് മുന്നോട്ട് പോയി എന്നത് കണക്കിലെടുക്കണമല്ലോ. ഐബോയേക്കാള്‍ ഡിസൈനിലും പ്രകടനത്തിലും എല്ലാം മികച്ചതായിരിക്കും ഷവോമി സൈബര്‍ഡോഗ്. കഴിഞ്ഞ ദിവസം ഷവോമിയുടെ ഫ്‌ലാഗ്ഷിപ് എംഐ മാക്‌സ് 4 സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിങ്ങിലാണ് സ്മാര്‍ട്ട്‌ഡോഗിനെ കുറിച്ചുള്ള പ്രഖ്യാപനം വന്നത്.

Array

Array

ഷവോമി സ്മാര്‍ട്ട്‌ഡോഗ് ഒരു ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ട് ആണ് എന്ന പ്രത്യേകതയും ഉണ്ട്. റോബോട്ടിന്റെ ഭാവി വികസനങ്ങളും നവീകരണങ്ങളും എല്ലാം ഇത്തരത്തില്‍ തന്നെ ആയിരിക്കും നടക്കുക. ഷവോമിയുടെ കുത്തകയായി ഇത് നില്‍ക്കില്ല എന്ന രീതിയില്‍ തന്നെ കരുതാം. നാല് കാലുകളുള്ള റോബോട്ടുകളുടെ (ക്വാഡ്ര്യൂപ്ഡ് റോബോട്ട്‌സ്) കൂടുതല്‍ നവീകരണങ്ങള്‍ക്കും ഇത് ഉപയോഗപ്പെടും.

Array

Array

ഷവോമി സൈബര്‍ഡോഗ് എന്ന പേരില്‍ ഒരു ക്വാഡ്ര്യൂപ്ഡ് റോബോട്ടിനെ നിര്‍മിക്കുമ്പോള്‍ മറ്റൊരു കാര്യം കൂടി മനസ്സിലേക്കെത്തണം. ബോസ്റ്റണ്‍ ഡൈനാമിക്‌സ് പുറത്തിറക്കിയ 'സ്‌പോട്ട്' എന്ന ക്വാഡ്ര്യൂപ്ഡ് റോബോട്ടിനെ കുറിച്ചാണത്. ഇതുവരെ പുറത്തിറങ്ങിയവയില്‍ ഏറെ നിരൂപക പ്രശംസ നേടിയ ക്വാഡ്ര്യൂപ്ഡ് റോബോട്ട് ആണ് ബോസ്റ്റണ്‍ ഡൈനാമിക്‌സിന്റെ 'സ്‌പോട്ട്'

Array

Array

വീട്ടില്‍ വളര്‍ത്തുന്ന ഒരു പട്ടിയെ പോലെ തന്നെ ഷവോമിയുടെ സൈബര്‍ഡോഗും 'പെരുമാറുമോ' എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്‍വിഡിയയുടെ ജെറ്റ്‌സണ്‍ സേവ്യര്‍ എന്‍എക്‌സ് പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും ഇതിന്റെ പ്രവര്‍ത്തനം. സ്വാഭാവികമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്നെയാണ് ഈ സൈബര്‍ഡോഗിനേയും നയിക്കുക. അതീവ സൂക്ഷ്മതയുടെ 11 സെന്‍സറുകള്‍ ആയിരിക്കും സൈബര്‍ഡോഗിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുക. ഷവോമിയുടെ തനത് സെര്‍വോ മോട്ടോറുകള്‍ ആണ് വേഗവും മറ്റും നിയന്ത്രിക്കുക. ജിപിഎസ് മോഡ്യൂളുകളും അള്‍ട്രാസോണിക് സെന്‍സറുകളും എല്ലാം സൈബര്‍ഡോഗില്‍ ഉണ്ടാവും. തടസ്സങ്ങള്‍ തിരിച്ചറിയാനായി ഇന്റെലിന്റെ റിയല്‍സെന്‍സ് ഡി450 ഡെപ്ത് സെന്‍സിങ് ക്യാമറകളും ശരീരത്തില്‍ ഘടിപ്പിക്കും.

Array

Array

വിളിച്ചാല്‍ വിളികേള്‍ക്കുന്ന അനുസരണയുള്ള പട്ടിയായിരിക്കും ഈ സൈബര്‍ഡോഗ്. സ്മാര്‍ട്ട് സ്പീക്കറുകള്‍ പോലെ വോയ്‌സ് കമാന്‍ഡിനോട് സൈര്‍ഡോബ് പ്രതികരിക്കും. ഈ 'പട്ടിയുടെ ശരീരത്തില്‍' മൂന്ന് യുഎസ്ബി സി പോര്‍ട്ടുകളും ഒരു എച്ച്ഡിഎംഐ പോര്‍ട്ടും ഉണ്ടാകും. ഡെവലപ്പര്‍മാര്‍ക്ക് സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ പോലുള്ള കാര്യങ്ങള്‍ക്കായാണ് ഇത്.

Array

Array

ഷവോമി സൈബര്‍ഡോഗ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ എന്ന് വില്‍പനയ്ക്ക് വയ്ക്കും എന്നതിനെ സംബന്ധിച്ച് ഒരു വിവരവും പുറത്ത് വന്നിട്ടില്ല. എന്തായാലും ആദ്യത്തെ 1,000 സൈബര്‍ഡോഗുകളെ ഡെവലപ്പര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും സമ്മാനമായി കൊടുക്കാനാണ് ഷവോമിയുടെ പദ്ധതി. സൗജന്യമായിട്ടല്ല, എന്നാല്‍ സൗജന്യ നിരക്കില്‍- ഒരു യൂണിറ്റിന് ഏതാണ്ട് 1.1 ലക്ഷം രൂപ നിരത്തില്‍ ആയിരിക്കും ഇത്.

English summary

After Robotic Vacuum Cleaner, Xiaomi to introduce a Robotic Dog named Cyberdog

After Robotic Vacuum Cleaner, Xiaomi to introduce a Robotic Dog named Cyberdog
Story first published: Wednesday, August 11, 2021, 18:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X