എയർ ഏഷ്യ നാളെ മുതൽ സർവ്വീസ് ആരംഭിക്കും; ബുക്കിംഗ് ഇന്ന് ആരംഭിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി മെയ് 25 മുതൽ ആഭ്യന്തര വിമാന സർവ്വീസ് ഭാഗികമായി പുനരാരംഭിക്കാമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് എയർ ഏഷ്യ ഇന്ത്യ ഇന്ന് മുതൽ 21 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ആഭ്യന്തര വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. എയർ ഏഷ്യ ഇന്ത്യ നാളെ ആഭ്യന്തര വിമാന പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഏത് സംസ്ഥാനത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാർ അതത് ലക്ഷ്യസ്ഥാനം അല്ലെങ്കിൽ സംസ്ഥാനം നിർദ്ദേശിക്കുന്ന ആരോഗ്യ നിർദ്ദേശങ്ങളും മറ്റ് പ്രോട്ടോക്കോളുകളും വായിക്കുകയും മനസിലാക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് എയർലൈൻ അറിയിച്ചു.

 

യാത്രക്കാരുടെ ക്വാറന്റൈൻ, അനുബന്ധ ചെലവുകളോ വഹിക്കുന്നതിന് എയർലൈൻ ഉത്തരവാദിയായിരിക്കില്ലെന്നും കമ്പനി ട്വീറ്റിൽ അറിയിച്ചു. ടിക്കറ്റുകൾ റദ്ദാക്കിയാൽ യാത്രക്കാരെ എസ്എംഎസ്, ഇമെയിൽ വഴി യാത്രക്കാരെ അറിയിക്കുമെന്നും കാരിയർ പറഞ്ഞു. റദ്ദാക്കൽ വിശദാംശങ്ങൾ http://airasia.com എന്ന വെബ്‌സൈറ്റിലൂടെയും പരിശോധിക്കാം. സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് സ്റ്റാൻ‌ഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും റെഗുലേറ്ററി ബോഡികൾ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കുമെന്ന് എയർലൈൻ പറഞ്ഞു.

വെറും 899 രൂപയ്ക്ക് എയർ ഏഷ്യയിൽ പറക്കാം; ബസ് ടിക്കറ്റിനേക്കാൾ ലാഭം

എയർ ഏഷ്യ നാളെ മുതൽ സർവ്വീസ് ആരംഭിക്കും; ബുക്കിംഗ് ഇന്ന് ആരംഭിച്ചു

പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളും നിയന്ത്രണങ്ങളും യാത്രക്കാർ‌ക്കിടയിൽ ആത്മവിശ്വാസം ഉറപ്പു വരുത്തുന്നതിന് വഴിയൊരുക്കുമെന്നും എയർ ഏഷ്യ ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുനിൽ ഭാസ്‌കരൻ പറഞ്ഞു. വിമാനത്താവളത്തിൽ എത്തുന്നതിനു മുമ്പ് യാത്രക്കാർ നിർബന്ധമായും വെബ് ചെക്ക്-ഇൻ ചെയ്യണം, സ്വയം പ്രഖ്യാപന ഫോം പൂരിപ്പിച്ച് ആരോഗ്യ സേതു ആപ്പ് ഡൌൺലോഡ് ചെയ്യണം. മെച്ചപ്പെട്ട ആരോഗ്യ-സുരക്ഷാ പ്രക്രിയകൾ നടക്കാൻ അനുവദിക്കുന്നതിന് പുറപ്പെടുന്ന സമയത്തിന് രണ്ട് മുതൽ നാല് മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

വിമാനത്തിന്റെ പിന്നിൽ നിന്ന് ആരംഭിക്കുന്ന റിവേഴ്സ് സോൺ ബോർഡിംഗ് പ്രക്രിയയായിരിക്കും എയർലൈൻ പിന്തുടരുക. മാർച്ച് 25 മുതൽ സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതു മുതൽ രാജ്യത്ത് വാണിജ്യ വിമാന പ്രവർത്തനങ്ങൾ നിർത്തി വച്ചിരിക്കുകയായിരുന്നു. നിലവിൽ, ലോക്ക്ഡൌണിന്റെ നാലാം ഘട്ടമാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. നിരവധി ഇളവുകളും സേവനങ്ങളുടെ ലഭ്യതയും നാലാം ഘട്ടത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

 

ജെറ്റ് എയർവെയ്സിന്റെ വിമാനങ്ങൾ എയർ ഏഷ്യ പാട്ടത്തിന് എടുക്കില്ല

English summary

Air Asia India today begins booking of domestic flights to 21 destinations | എയർ ഏഷ്യ നാളെ മുതൽ സർവ്വീസ് ആരംഭിക്കും; ബുക്കിംഗ് ഇന്ന് ആരംഭിച്ചു

Air Asia India today began booking domestic flights to 21 destinations. Read in malayalam.
Story first published: Sunday, May 24, 2020, 18:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X