കൊവിഡ് 19 പ്രതിസന്ധി: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 പ്രതിസന്ധി കാരണം ജൂലൈ വരെയുള്ള വരുമാനത്തില്‍ 88 ശതമാനം വരെ ഇടിവുണ്ടായതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. നിര്‍ബന്ധിത ശമ്പള, അലവന്‍സ് വെട്ടിക്കുറവുകള്‍ ഓഗസ്റ്റ് അഞ്ചിന് പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെയാണ് എയര്‍ലൈന്‍ ജീവനക്കാരെ അറിയിച്ചത്. ബാങ്കുകള്‍ വെന്‍ഡര്‍മാര്‍, പാട്ടക്കാര്‍ എന്നിവര്‍ക്കുള്ള പേയ്‌മെന്റ് പ്രതിജ്ഞാബദ്ധതകള്‍ നിറവേറ്റുന്നതിനായി എയര്‍ലൈന്‍ തങ്ങളുടെ പ്രവര്‍ത്തന മൂലധന വായ്പ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇതുപ്രകാരം മുതിര്‍ന്ന പൈലറ്റുമാര്‍ക്കും കമാന്‍ഡര്‍മാര്‍ക്കും നല്‍കിയിരുന്ന അലവന്‍സ് 40 ശതമാനം കുറച്ചു.

 

ഫ്‌ളൈയിംഗ് അലവന്‍സ്, പ്രത്യേക വേതനം, ഗാര്‍ഹിക ലേവര്‍ അലവന്‍സ്, ദ്രുത റിട്ടേണ്‍ അലവന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രത്യേക കരാറിന് കീഴിലുള്ള കമാന്‍ഡര്‍മാര്‍ക്കുള്ള മൊത്ത വേതനം പകുതിയായി കുറച്ചിട്ടുണ്ട്. ട്രെയിനി ക്യാപ്റ്റന്മാരുടെ മൊത്ത വേതനം 40 ശതമാനം കുറവായിരിക്കും. ഫസ്റ്റ് ഓഫീസര്‍മാര്‍, സഹ പൈലറ്റുകള്‍, ട്രെയിനി സഹ പൈലറ്റുകള്‍ എന്നിവരുടെ സ്ഥിരമായ ഫ്‌ളൈയിംഗ്, അഡ്‌ഹോക്ക് അലവന്‍സുകള്‍ 40 ശതമാനം കുറച്ചു. ഇതിന് പുറമെ, അവരുടെ ആഭ്യന്തര ലേവര്‍ അലവന്‍സുകളും 40 ശതമാനം കുറച്ചിട്ടുണ്ട്. ട്രെയിനി പൈലറ്റുകളുടെ പ്രതിമാസ സ്റ്റൈപ്പന്റ് കമ്പനി 10 ശതമാനം കുറവ് വരുത്തി, ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള മണിക്കൂര്‍ പ്രതിഫല നിരക്കും 40 ശതമാനം വെട്ടിക്കുറച്ചു. ലീഡ് ക്രൂ അലവന്‍സ്, ബേസ് മാനേജര്‍ അലവന്‍സ് പോലുള്ള ക്യാബിന്‍ ക്രൂവിനുള്ള വിവിധ അലവന്‍സുകള്‍ 20 ശതമാനം കുറവുവരുത്തി.

 കൊവിഡ് 19 പ്രതിസന്ധി: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌

'എല്ലാ പ്രധാന വെന്‍ഡര്‍മാരുടെയും കരാര്‍ നിബന്ധനകള്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നതിലൂടെ തച്ഛമായ വരുമാനത്തിന്റെ ചെലവും നിശ്ചിത നിരക്കുകളും കുറയ്ക്കുന്നതിന് എയര്‍ലൈന്‍ വിവിധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്, ' എയര്‍ലൈന്‍ മാനവവിഭവശേഷി മേധാവി ടി. വിജയ് കൃഷ്ണന്‍ അയച്ച സര്‍ക്കുലറയില്‍ പറയുന്നു. 1,700 - ഓളം പൈലറ്റുമാരാണ് ദേശീയ കാരിയറിനുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിനാവട്ടെ 350 പൈലറ്റുമാരുണ്ട്. കൊവിഡ് 19 മഹാമാരി കാരണം 2020 -നും 2022 -നും ഇടയിലെ കാലയളവില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍, 1.3 ട്രില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടം നേരിടുന്നുണ്ടെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ജൂലൈയില്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

English summary

air india express initiated steep salary cuts for employees and pilots staff | കൊവിഡ് 19 പ്രതിസന്ധി: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌

air india express initiated steep salary cuts for employees and pilots staff
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X