ക്യാബിന്‍ ക്രൂ ജോലിക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ; പൈലറ്റുമാരുടെ രാജി പിന്‍വലിക്കാൻ വിസമ്മതിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ കാരിയറായ എയര്‍ ഇന്ത്യ, തങ്ങളുടെ 200 ക്യാബിന്‍ ക്രൂവിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയും 50 പൈലറ്റുമാരുടെ രാജി പിന്‍വലിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഏവിയേഷന്‍ മേഖലയെ പ്രതിനസന്ധിയിലാക്കിയ കൊവിഡ് 19 മഹാമാരിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എയര്‍ ഇന്ത്യയെ നയിച്ചിരിക്കുന്നത്. അടുത്തിടെയാണ് കരാര്‍ അടിസ്ഥാനത്തില്‍ ഈ 200 ക്യാബിന്‍ ക്രൂവിനെ എയര്‍ലൈനില്‍ ഉള്‍പ്പെടുത്തിയത്. ഏപ്രില്‍ വരെ 4,000 -ത്തോളം ക്യാബിന്‍ ക്രൂവും 1,800 പൈലറ്റുമാരും എയര്‍ ഇന്ത്യയുടെ പട്ടികയിലുണ്ട്.

 

കൊവിഡ് 19 മഹാമാരി ഇന്ത്യയെ ബാധിക്കുന്നതിന് മുമ്പ്, സ്വകാര്യ എയര്‍ലൈനുകളില്‍ ജോലി നേടിയ ശേഷം 50 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ എയര്‍ലൈനില്‍ നിന്ന് രാജിവെച്ചിരുന്നു. കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം മാര്‍ച്ച് അവസാനം മുതല്‍ ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും, ഇത് സിവില്‍ ഏവിയേഷന്‍ മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തതിനാലാണ് അവരുടെ ജോലി ഓഫറുകള്‍ പിന്‍വലിച്ചത്.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിന്; ബി നിലവറ തുറക്കുമോ?

ക്യാബിന്‍ ക്രൂ ജോലിക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ; പൈലറ്റുമാരുടെ രാജി പിന്‍വലിക്കാൻ വിസമ്മതിച്ചു

എന്നാലിപ്പോള്‍, ആഭ്യന്തര വിമാന സര്‍വീസുകള്‍ പരിമിതമായ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഈ 50 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ തങ്ങളുടെ രാജി പിന്‍വലിക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, ദേശീയ കാരിയറിന്റെ മാനേജ്‌മെന്റ് അവരുടെ നിര്‍ദേശം നിരസിക്കുകയും അവരുടെ അറിയിപ്പ് കാലയളവ് (നോട്ടീസ് പീരിയഡ്) നിറവേറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബുധനാഴ്ച (ജൂലൈ 8) പൈലറ്റ് യൂണിയന്‍ പ്രതിനിധികളെ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് സന്ദര്‍ശിച്ച ശേഷമാണ് ഈ തീരുമാനം. ഈ പ്രയാസകരമായ സമയങ്ങളിലെങ്കിലും ജീവനക്കാരോട് മാനേജ്‌മെന്റ് അല്‍പ്പം അനുകമ്പ കാണിക്കേണ്ടതാണെന്ന് ഒരു മുതിര്‍ന്ന എയര്‍ലൈന്‍ പൈലറ്റ് വ്യക്തമാക്കി.

വരുമാനത്തെ അടിസ്ഥാനമാക്കി ഒരു ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് നിശ്ചിത ശതമാനം വെട്ടിക്കുറച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും വൈറസ് വ്യാപനം പ്രതിസന്ധി മൂലം വെട്ടിക്കുറച്ച പ്രവര്‍ത്തനങ്ങള്‍ കാരണം എല്ലാ ജീവനക്കാര്‍ക്കും ശമ്പളമില്ലാതെ പ്രതിമാസ അവധി (എല്‍ഡബ്ല്യുപി) നടപ്പിലാക്കാനും മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ ആറിന് (തിങ്കളാഴ്ച) യൂണിയനുകള്‍ ഇടക്കാല ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറായ (സിഎംഡി) രാജീവ് ബന്‍സാലിന് കത്തെഴുതിയിരുന്നു. ഇതിനുപുറമെ, എല്ലാ ജീവനക്കാര്‍ക്കും എല്‍ഡബ്ല്യുപി നടപ്പാക്കിയിട്ടില്ലെങ്കില്‍ അടയ്‌ക്കേണ്ട കുടിശ്ശികയുടെ 25 ശതമാനം ഉടനടി നികത്തണമെന്നും അടിയന്തര പ്രാബല്യത്തില്‍ ജോലി ഉപേക്ഷിക്കാന്‍ അനുവദിക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു.

English summary

air india lay offs 200 cabin crew members | ക്യാബിന്‍ ക്രൂ ജോലിക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ; പൈലറ്റുമാരുടെ രാജി പിന്‍വലിക്കാൻ വിസമ്മതിച്ചു

air india lay offs 200 cabin crew members
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X