അഞ്ച് വർഷം വരെ ശമ്പളമില്ലാതെ ജീവനക്കാർക്ക് നിർബന്ധിത അവധി നൽകി എയർ ഇന്ത്യ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാര്യക്ഷമത, ആരോഗ്യം, പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി എയർ ഇന്ത്യ ജീവനക്കാരെ കണ്ടെത്തുന്ന പ്രക്രിയ ആരംഭിച്ചു. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന ജീവനക്കാരെ അഞ്ച് വർഷം വരെ ശമ്പളമില്ലാതെ നിർബന്ധിത അവധിയിൽ അയയ്ക്കുമെന്നാണ് ഔദ്യോഗിക ഉത്തരവ്. നിർബന്ധിത അവധി ആറ് മാസത്തേക്ക് അല്ലെങ്കിൽ രണ്ട് വർഷം മുതൽ അഞ്ച് വർഷം വരെ നീട്ടാൻ എയർലൈൻ ഡയറക്ടർ ബോർഡ്, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബൻസലിന് അനുമതി നൽകിയിട്ടുണ്ട്.

 

നിർബന്ധിത അവധി

നിർബന്ധിത അവധി

കാര്യക്ഷമത, കഴിവ്, പ്രകടനത്തിന്റെ നിലവാരം, ജീവനക്കാരന്റെ ആരോഗ്യം, അനാരോഗ്യം തുടങ്ങിയ കാരണങ്ങളാൽ ആയിരിക്കും അവധി നൽകുന്നത്. വിവിധ വകുപ്പുതലവന്മാരും പ്രാദേശിക ഡയറക്ടർമാരും ഓരോ ജീവനക്കാരെയും മുകളിൽ സൂചിപ്പിച്ച ഘടകങ്ങൾ വിലയിരുത്തി നിർബന്ധിത അവധി ഓപ്ഷൻ നൽകേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കാനാണ് ജൂലൈ 14 ലെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഈ ജീവനക്കാരുടെ പേരുകൾ ജനറൽ മാനേജർക്ക് കൈമാറേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു.

എയർ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവ്വീസ്: ഷെഡ്യൂൾ വിശദാംശങ്ങൾ അറിയാംഎയർ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവ്വീസ്: ഷെഡ്യൂൾ വിശദാംശങ്ങൾ അറിയാം

വ്യോമയാന മേഖലയിലെ പ്രതിസന്ധി

വ്യോമയാന മേഖലയിലെ പ്രതിസന്ധി

ഇക്കാര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ എയർ ഇന്ത്യ വക്താവ് തയ്യാറായില്ല. കൊറോണ വൈറസ് മഹാമാരി മൂലം ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങൾ കാരണം വ്യോമയാന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ത്യയിലെ എല്ലാ എയർലൈനുകളും ശമ്പളം വെട്ടിക്കുറയ്ക്കൽ, നിർബന്ധിത അവധി, ജീവനക്കാരെ പിരിച്ചുവിടൽ എന്നിവ പോലുള്ള ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിച്ചു വരികയാണ്.

വന്ദേ ഭാരത് മിഷൻ: യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ ടിക്കറ്റ് ഇന്ന് മുതൽ ബുക്ക് ചെയ്യാംവന്ദേ ഭാരത് മിഷൻ: യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ ടിക്കറ്റ് ഇന്ന് മുതൽ ബുക്ക് ചെയ്യാം

ആഭ്യന്തര വിമാന സർവ്വീസ്

ആഭ്യന്തര വിമാന സർവ്വീസ്

ഉദാഹരണത്തിന് ഗോ എയർ ഏപ്രിൽ മുതൽ മിക്ക ജീവനക്കാരെയും നിർബന്ധിത അവധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 മുതലാണ് ഇന്ത്യയിൽ ആഭ്യന്തര വിമാന യാത്രാ സർവീസുകൾ പുനരാരംഭിച്ചു. എന്നിരുന്നാലും, കോവിഡിന് മുമ്പുള്ള ആഭ്യന്തര വിമാനങ്ങളെ അപേക്ഷിച്ച് പരമാവധി 45 ശതമാനം മാത്രമേ സർവീസ് നടത്താൻ വിമാനക്കമ്പനികൾക്ക് അനുവാദമുള്ളൂ. മെയ് 25 മുതൽ ഇന്ത്യൻ ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യാവുന്നവരുടെ നിരക്ക് 50-60 ശതമാനമാണ്.

അന്താരാഷ്ട്ര വിമാന സർവ്വീസ്

അന്താരാഷ്ട്ര വിമാന സർവ്വീസ്

മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ ഇന്ത്യയിൽ സർവ്വീസ് നിർത്തിവച്ചിരിക്കുകയാണ്. കോവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് 2019 നെ അപേക്ഷിച്ച് 2020 ൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വിമാന യാത്രയ്ക്കുള്ള ആവശ്യം 49 ശതമാനം കുറയുമെന്ന് ആഗോള എയർലൈൻസ് സ്ഥാപനമായ അയാട്ട അറിയിച്ചു.

സാമ്പത്തിക മാന്ദ്യം; ടാറ്റാ ഗ്രൂപ്പ് തലപ്പത്തുള്ളവരുടെ ശമ്പളം വെട്ടികുറയ്‌ക്കുന്നുസാമ്പത്തിക മാന്ദ്യം; ടാറ്റാ ഗ്രൂപ്പ് തലപ്പത്തുള്ളവരുടെ ശമ്പളം വെട്ടികുറയ്‌ക്കുന്നു

English summary

Air India Launched A Mandatory New Leave Scheme For Employees Up To Few Years | അഞ്ച് വർഷം വരെ ശമ്പളമില്ലാതെ ജീവനക്കാർക്ക് നിർബന്ധിത അവധി നൽകി എയർ ഇന്ത്യ

Air India has started the process of selecting employees based on various factors such as efficiency, health and performance. The official order is that such selected employees will be sent on compulsory leave without pay for up to five years. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X