എയര്‍ ഇന്ത്യ സ്വകാര്യവത്കരണം മെയ്- ജൂൺ മാസത്തോടെ പൂർത്തിയാകും;മന്ത്രി ഹര്‍ദീപ് സിങ് പുരി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; മേയ് മാസം അവസാനത്തോടു കൂടി എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം പൂര്‍ത്തിയാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. എയര്‍ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും വിറ്റഴിക്കുവാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. ഒന്നുകിൽ കമ്പനി അടച്ചു പൂട്ടുകയോ അല്ലെങ്കില്‍ പൂര്‍ണ്ണമായും സ്വകാര്യ വത്ക്കരിക്കുകയോ ചെയ്യാതെ മറ്റൊരു വഴിയുമില്ലെന്നും മന്ത്രി കൂ‌ട്ടിച്ചേര്‍ത്തു.

 

എയര്‍ ഇന്ത്യ സ്വകാര്യവത്കരണം മെയ്- ജൂൺ മാസത്തോടെ പൂർത്തിയാകും;മന്ത്രി ഹര്‍ദീപ് സിങ് പുരി

ഓഹരി വിറ്റഴിക്കണമോ ഏറ്റെ‌ടുക്കണമോ എന്നതല്ല, പകരം ഓഹരി വിറ്റഴിയിക്കുകയോ അല്ലേങ്കിൽ അടച്ച് പൂട്ടുകയോ എന്നതാണ് മുൻപിലെ ഏക പോംവഴി. എയർ ഇന്ത്യ രാജ്യത്തെ ഒന്നാം നിര ആസ്തിയാണെങ്കിലും 60,000 കോടി രൂപയുടെ കടമാണുള്ളത്. "ഹർദീപ് സിംഗ് പുരി പറഞ്ഞു. എയർ ഇന്ത്യ ഓഹരി വിറ്റഴിക്കലിനുള്ള പുതിയ സമയപരിധി സർക്കാർ നോക്കുകയാണെന്നും വരും ദിവസങ്ങളിൽ സാമ്പത്തിക ബിഡ്ഡുകൾ ക്ഷണിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് തിങ്കഴാഴ്ച ന‌ടന്ന യോഗത്തില്‍ 64 ദിവസത്തിനുള്ളില്‍ ലേലം ന‌ടത്തുമെന്നും ലേലത്തിന്റെ ചുരുക്കപ്പ‌ട്ടികയില്‍ ഉള്‍പ്പെട്ടവരെ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ഓഹരി വിറ്റഴിക്കൽ പ്രക്രിയ മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ പൂർത്തിയാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2007 ൽ ഇന്ത്യൻ എയർലൈൻസുമായി ലയിപ്പിച്ചതു മുതൽ നഷ്ടത്തിലാണ് കമ്പനി. ഓരോ ദിവസവും 20 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടാകുന്നത്. അദ്ദേഹം കൂ‌ട്ടിച്ചേര്‍ത്തു.

കൊവിഡ് -19 ന്റെ രണ്ടാം തരംഗം കാരണമാണ് 100 ശതമാനം സർവീസ് നടത്താൻ വിമാനക്കമ്പനികളെ അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടതെന്ന് മന്ത്രി പറഞ്ഞു. ബസുകളെയും ട്രെയിനുകളെയും അപേക്ഷിച്ച് വിമാന മാര്‍ഗ്ഗമുള്ള യാത്രയാണ് ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമെന്നും അദ്ദേഹം പറ‍ഞ്ഞു. വിമാന യാത്രകളില്‍ യാത്രക്കാര്‍ കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചില്ലെങ്കില്‍ യാത്രക്കാരെ 'നോ-ഫ്ലൈ' പട്ടികയിൽ ഉൾപ്പെടുത്താൻ നേരത്തെ നടപ‌ടികള്‍ സ്വീകരിച്ചിരുന്നു.

പിഎഫ് നിക്ഷേപത്തിന് നികുതിയിളവ്: ഗുണം ആര്‍ക്കെല്ലാം ലഭിക്കും, അറിയാം കൂടുതല്‍ വിവരങ്ങള്‍

മുന്‍നിര ടൈല്‍ അഡസീവ് ബ്രാന്റ് ആയ റോഫ് കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു

English summary

Air India privatization to be completed by May-June: Minister Hardeep Singh Puri

Air India privatization to be completed by May-June: Minister Hardeep Singh Puri
Story first published: Saturday, March 27, 2021, 18:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X