എയർ ഇന്ത്യ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ഈ സ്ഥലങ്ങളിലേയ്ക്ക് മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി യുഎസ്എ, കാനഡ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് മുന്നൂറോളം വിമാനങ്ങൾക്കായി എയർ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ വിമാനക്കമ്പനിയുടെ വെബ്‌സൈറ്റിൽ ആറ് കോടി പേർ എത്തിയതായാണ് റിപ്പോർട്ട്. ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ് ആണ് ഇപ്പോഴുള്ളത്. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഇന്നലെ വൈകുന്നേരം 5 മണിക്ക് ആണ് ബുക്കിംഗ് ആരംഭിച്ചത്.

 

വന്ദേ ഭാരത് മിഷൻ 3 പ്രകാരമുളള്ള വിമാനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണുള്ളത്. ഇന്ത്യയിൽ നിന്ന് വിദേശത്തേയ്ക്ക് പോകാൻ കാത്തിരിക്കുന്നത് നിരവധിയാളുകളാണ്. ആളുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തത്. തിരക്കിനെ തുടർന്ന് വെബ്സൈറ്റിന് തകരാർ സംഭവിച്ചോയെന്ന് പലരും ട്വീറ്റ് ചെയ്തു. ചിലർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ വിജയിച്ചപ്പോൾ, മിക്ക വിമാനങ്ങളിലെയും ടിക്കറ്റുകൾ ബുക്കിംഗ് ആരംഭിച്ച ഉടൻ തന്ന വിറ്റുപോയതിനാൽ ആദ്യ മണിക്കൂറുകൾക്കുള്ളിൽ എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് നിരവധി യാത്രക്കാർ നിരാശ പ്രകടിപ്പിച്ചു.

എയർ ഇന്ത്യ സ്പെഷ്യൽ ആഭ്യന്തര വിമാന സർവീസുകൾ മെയ് 19 മുതൽ ആരംഭിക്കും, ജൂൺ 2 വരെ മാത്രം

എയർ ഇന്ത്യ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ഈ സ്ഥലങ്ങളിലേയ്ക്ക് മാത്രം

ടിക്കറ്റ് ബുക്ക് ചെയ്യാൻ പലരും മണിക്കൂറുകളോളം പരിശ്രമിച്ചെങ്കിലും പലർക്കും ടിക്കറ്റ് ലഭിച്ചില്ലെന്നാണ് വിവരം. ചിലർക്കാകട്ടെ പണം കുറച്ചെങ്കിലും ടിക്കറ്റ് നൽകിയിട്ടില്ലെന്നാണ് പരാതി.

വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം ജൂൺ 11 (വ്യാഴം) മുതൽ ജൂൺ 30 വരെ തുടരും. എയർ ഇന്ത്യ വന്ദേ ഭാരത് മിഷന്റെ ഈ ഘട്ടത്തിൽ ജൂൺ 18 മുതൽ ജൂൺ 23 വരെ യുകെയിൽ കുടുങ്ങിക്കിടക്കുന്ന 1,200 ഓളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അഞ്ച് വിമാനങ്ങൾ സർവീസ് നടത്തും. ജൂൺ 11 മുതൽ ജൂൺ 30 വരെ യുഎസിലും കാനഡയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ എയർലൈൻ 70 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

 

എയർ ഇന്ത്യ ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിച്ചു; ഇന്ത്യയിൽ നിന്ന് ഈ സ്ഥലങ്ങളിലേയ്ക്ക് മാത്രം

English summary

Air India started booking of international flights, only for USA, Canada, UK and Europe destinations | എയർ ഇന്ത്യ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ഈ സ്ഥലങ്ങളിലേയ്ക്ക് മാത്രം

As part of the Vande Bharat mission, Air India has started booking more than 300 flights to various destinations in the USA, Canada, UK and Europe. Read in malayalam.
Story first published: Sunday, June 7, 2020, 8:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X