കിടിലൻ ഓഫറുകളുമായി എയർടെൽ എക്‌സ്ട്രീം; 299 രൂപയ്‌ക്ക് പരിധികളില്ലാത്ത ഡാറ്റ ആസ്വദിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: airtel എയർടെൽ

ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ ഓഫറുകളുമായി എയർടെൽ എക്‌സ്ട്രീം. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർട്ടെൽ അടുത്തിടെയാണ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ എയർടെൽ എക്‌സ്ട്രീം എന്ന പേരിൽ അവതരിപ്പിച്ചത്. നിലവിലുള്ള പ്ലാനിലേക്ക് 299 രൂപയുടെ ടോപ്പ്-അപ്പ് ചെയ്‌‌താൽ ഇപ്പോൾ എല്ലാ വരിക്കാർക്കും പരിധിയില്ലാത്ത ഡാറ്റ ആസ്വദിക്കാൻ കഴിയും. നിലവിൽ എയർടെല്ലിന്റെ പുതിയ എക്‌സ്ട്രീം ഫൈബർ പ്ലാനുകൾ പ്രതിമാസം 799 രൂപ മുതലാണ് തുടങ്ങുന്നത്. ഇപ്പോൾ 799 രൂപ മുതൽ 3,999 രൂപവരെയുള്ള പ്രതിമാസ നിരക്കിൽ നാല് പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്.

 

3,999 രൂപയുടെ പ്ലാൻ ഒഴികെയുള്ള മറ്റ് എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനുകളിലും 299 രൂപയുടെ ടോപ്പ്-അപ്പ് ലഭ്യമാണ്. ഉദാഹരണത്തിന്, നിലവിൽ 799 രൂപയുടെ പ്ലാൻ ഉപയോഗിക്കുന്ന ഉപഭോക്താവിന് മറ്റൊരു 299 രൂപ കൂടി നൽകി ഇത് അപ്ഗ്രേഡ് ചെയ്യാൻ കഴിയും. 799 രൂപയുടെ അടിസ്ഥാന ബ്രോഡ്‌ബാൻഡ് പ്ലാനിൽ 100 എംബിപിഎസ് വേഗത്തിൽ പ്രതിമാസം 150 ജിബി വരെ ഡാറ്റ ലഭിക്കും. ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത എയർടെൽ എക്സ്ട്രീം കണ്ടന്‍റുകള്‍ സൗജന്യമായി ലഭിക്കും.

നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച 9 ഇൻഷൂറൻസ് പദ്ധതികൾ ഇവയാണ്

കിടിലൻ ഓഫറുകളുമായി എയർടെൽ എക്‌സ്ട്രീം; 299 രൂപയ്‌ക്ക് പരിധികളില്ലാത്ത ഡാറ്റ ആസ്വദിക്കാം

എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ 999 പ്ലാനിൽ 200 എംബിപിഎസ് വേഗത്തിൽ 300 ജിബി ഡാറ്റ ലഭിക്കും. 1,499 രൂപയുടെ പ്ലാനിൽ 300 എംബിപിഎസ് വേഗത്തിൽൽ 500 ജിബി ഡാറ്റയാണ് ലഭിക്കുക, 299 രൂപ നൽകി നിങ്ങൾക്ക് ഈ പ്ലാൻ അപ്‌ഡേറ്റുചെയ്യാനാകും. 3,999 പ്ലാനില്‍ ഡാറ്റാ പരിധികളില്ലാത്തതിനാൽ തന്നെ അധിക ടോപ്പ്-അപ്പുകളൊന്നും ആവശ്യമില്ല.

English summary

കിടിലൻ ഓഫറുകളുമായി എയർടെൽ എക്‌സ്ട്രീം; 299 രൂപയ്‌ക്ക് പരിധികളില്ലാത്ത ഡാറ്റ ആസ്വദിക്കാം | Airtel Extreme offers new offerings

Airtel Extreme offers new offerings
Story first published: Thursday, January 2, 2020, 12:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X