എയർടെൽ - ജിയോ മത്സരം മുറുകുന്നു; വരിക്കാർക്ക് കോളടിച്ചു, പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലികോം ഭീമനായ റിലയൻസ് ജിയോയും ഭാരതി എയർടെലും പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി രംഗത്ത് എത്തി. എയർടെൽ രണ്ട് ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചപ്പോൾ, വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഉപയോക്താക്കൾക്കായി പ്രത്യേക വാർഷിക പ്ലാനാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. ലോക്ക്ഡൌൺ പ്രഖ്യാപിച്ചതു മുതൽ, വീട്ടിൽ നിന്ന് പരിധിയില്ലാതെ ജോലി ചെയ്യുന്നതിന് ഉപഭോക്താക്കളെ സഹായിക്കാൻ കഴിയുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ടെലികോം കമ്പനികൾ ആരംഭിച്ചിരുന്നു.

എയർടെൽ വരിക്കാർക്ക് ഇനി എടിഎം, ഫാർമസി, പലചരക്ക് കട എന്നിവിടങ്ങളിൽ നിന്ന് റീച്ചാർജ് ചെയ്യാം

പ്രീപെയ്ഡ് പ്ലാനുകൾ
 

പ്രീപെയ്ഡ് പ്ലാനുകൾ

വാർഷിക പ്ലാനുകളുടെ പട്ടികയിൽ റിലയൻസ് ജിയോ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ ആണ് അവതരിപ്പിച്ചിരിക്കുന്നത്. എയർടെൽ 99 രൂപ, 129 രൂപ, 199 രൂപ എന്നിങ്ങനെയുള്ള ബജറ്റ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ..

എയർടെൽ 99 രൂപയുടെ പ്ലാൻ

എയർടെൽ 99 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകളിലൊന്നായ 99 രൂപ പ്ലാനിൽ മൊത്തം 1 ജിബി ഡാറ്റ, ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകൾ, 100 എസ്എംഎസ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. പ്ലാനിന് 18 ദിവസത്തെ വാലിഡിറ്റിയുണ്ട്. സീ 5, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയുടെ സൌജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും. ബീഹാർ, ജാർഖണ്ഡ്, കൊൽക്കത്ത, എംപി, ഛത്തീസ്ഗഡ്, ഒറീസ, രാജസ്ഥാൻ, യുപി ഈസ്റ്റ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ പ്ലാൻ ലഭിക്കുക.

ഉപഭോക്താക്കള്‍ക്ക് കൊവിഡ് 19 ആരോഗ്യ ഇന്‍ഷുറന്‍സുമായി എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക്

എയർടെൽ 129 രൂപയുടെ പ്ലാൻ

എയർടെൽ 129 രൂപയുടെ പ്ലാൻ

129 രൂപ വിലയുള്ള പ്ലാനിൽ മൊത്തം 1 ജിബി ഡാറ്റ, ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകൾ, 300 എസ്എംഎസ് എന്നിവ ലഭിക്കും. പദ്ധതിക്ക് 24 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പോലെ തന്നെ ഈ പദ്ധതിയ്ക്ക് സീ 5, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ലഭ്യമാണ്. അസം, ബീഹാർ, ജാർഖണ്ഡ്, ഗുജറാത്ത്, ഹരിയാന, കേരളം, കൊൽക്കത്ത, എംപി, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗോവ, നോർത്ത് ഈസ്റ്റ്, ഒറീസ, രാജസ്ഥാൻ, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത സർക്കിളുകളിൽ ഈ പായ്ക്ക് ലഭ്യമാണ്.

എയർടെൽ 199 രൂപയുടെ പ്ലാൻ

എയർടെൽ 199 രൂപയുടെ പ്ലാൻ

199 രൂപ വിലയുള്ള റിലയൻസ് ജിയോയോട് സമാനമായ പ്ലാനും എയർടെൽ പുറത്തിറക്കിയിട്ടുണ്ട്. പ്രതിദിനം 1 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുക. 24 ദിവസത്തെ കാലാവധിയാണുള്ളത്. സീ 5, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പായ്ക്കും എല്ലാ സർക്കിളുകളിലും ലഭ്യമല്ല. അസം, ബീഹാർ, ജാർഖണ്ഡ്, ഗുജറാത്ത്, ഹരിയാന, കേരളം, കൊൽക്കത്ത, എംപി, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗോവ, നോർത്ത് ഈസ്റ്റ്, ഒറീസ, രാജസ്ഥാൻ, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, ഉത്തരാഖണ്ഡ് പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ലഭിക്കും.

റിലയൻസ് ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാൻ

2399 രൂപയുടെ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാൻ അനുസരിച്ച് പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത ജിയോ-ടു-ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 12,000 എഫ്യുപി മിനിറ്റ് കോളിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. 336 ദിവസത്തെ സാധുതയാണ് ഈ പ്ലാനിനുള്ളത്.

ജിയോ ഓഫര്‍: ദിവസേന 25 ജിബി ഡാറ്റ സൗജന്യം, വ്യാജ വാർത്ത വൈറൽ

English summary

Airtel - Jio New Prepaid Plans | എയർടെൽ - ജിയോ മത്സരം മുറുകുന്നു; വരിക്കാർക്ക് കോളടിച്ചു, പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ

Telecom giant Reliance Jio and Bharti Airtel have come up with new prepaid plans. While Airtel has launched two budget prepaid plans, Jio has announced a special annual plan for customers working from home. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X