എയർടെല്ലും നോക്കിയയും കൈകോർക്കുന്നു; 7,636 കോടി രൂപയുടെ കരാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

4 ജി നെറ്റ്വർക്ക് സേവനം മെച്ചപ്പെടുത്തുന്നതിനായി നോക്കിയയും ഭാരതി എയർടെല്ലും കൈകോർക്കുന്നു. ഇന്ത്യയിലെ 9 സർക്കിളുകളിലായി നോക്കിയയുടെ SRAN സോല്യൂഷൻ വിന്യസിക്കുന്നതിനാണ് ഒരു ബില്യൺ ഡോളറിന്റെ (ഏകദേശം 7,636 കോടി രൂപ) കരാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നെറ്റ്വർക്കുകളുടെ ശേഷി വർദ്ധിപ്പിക്കാനും പ്രത്യേകിച്ച് 4 ജിയിൽ എയർടെലിനെ സഹായിക്കാനും ഉപഭോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യയിലെ 4 ജി ശൃംഖല ശക്തിപ്പെടുത്തുന്നതിനായാണ് എയർടെൽ നോക്കിയയുമായി ഒരു ബില്യൺ ഡോളർ കരാർ ഒപ്പിട്ടിരിക്കുന്നത്. ഈ കരാറിലൂടെ ഭാവിയിൽ 5 ജി കണക്റ്റിവിറ്റി നൽകുന്നതിനുള്ള അടിത്തറയുണ്ടാക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വളരെ വേഗതയുള്ള 5 ജി നെറ്റ്‌വർക്കുകൾ രാജ്യത്തുടനീളം ആരംഭിക്കുമ്പോൾ നോക്കിയ വിതരണം ചെയ്യുന്ന നെറ്റ്‌വർക്കുകൾ എയർടെലിന് മികച്ച പ്ലാറ്റ്ഫോം നൽകുമെന്ന് നോക്കിയ അവകാശപ്പെടുന്നു.

 

നോക്കിയ തിരിച്ചുവരുന്നു

എയർടെല്ലും നോക്കിയയും കൈകോർക്കുന്നു;  7,636 കോടി രൂപയുടെ കരാർ

ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണിയാണ് ഇന്ത്യ. 2025 ഓടെ 920 ദശലക്ഷം മൊബൈൽ ഉപഭോക്താക്കൾ ഇന്ത്യയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇതിൽ ജിഎസ്എംഎ 2 അനുസരിച്ച് 88 ദശലക്ഷം 5 ജി കണക്ഷനുകളും ഉൾപ്പെടും. നോക്കിയയുടെ എം‌ബി‌റ്റ് ഇൻ‌ഡെക്സ് 2020 അനുസരിച്ച്, 2019 ൽ മാത്രം ട്രാഫിക് 47% വർദ്ധിച്ചതോടെ ഡാറ്റ സേവനങ്ങളുടെ ആവശ്യകതയിൽ രാജ്യം വൻതോതിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

നെറ്റ്‌വർക്ക് ശേഷി വർദ്ധിപ്പിച്ച് ഉപയോക്താക്കൾക്ക് മികച്ച അനുഭവത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ട് വർദ്ധിച്ചുവരുന്ന ഈ ആവശ്യം പരിഹരിക്കാൻ നോക്കിയയുടെ SRAN സൊല്യൂഷൻസ് എയർടെലിനെ സഹായിക്കുമെന്നാണ് കരുതുന്നത്. ഒന്നിലധികം ആഗോള വിദഗ്ധർ നടത്തിയ പഠനങ്ങളിൽ നെറ്റ്വർക്ക് പ്രകടന ചാർട്ടുകളിൽ എയർടെൽ സ്ഥിരമായി ഒന്നാമതാണെന്ന് ഭാരതി എയർടെല്ലിലെ എംഡിയും സിഇഒയുമായ (ഇന്ത്യയും ദക്ഷിണേഷ്യയും) ഗോപാൽ വിറ്റാൽ പറഞ്ഞു. ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിന് വളർന്നുവരുന്ന നെറ്റ്‌വർക്ക് സാങ്കേതികവിദ്യകളിൽ തുടർച്ചയായി നിക്ഷേപിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും നോക്കിയയുമായുള്ള ഈ സംരംഭം ഒരു പ്രധാന ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ടെലികോം വിപണികളിലൊന്നിലെ കണക്റ്റിവിറ്റിയുടെ ഭാവിയിലേക്കുള്ള സുപ്രധാന കരാറാണിതെന്ന് നോക്കിയയിലെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാജീവ് സൂരി അഭിപ്രായപ്പെട്ടു.

എയർടെൽ വരിക്കാർക്ക് ഇനി എടിഎം, ഫാർമസി, പലചരക്ക് കട എന്നിവിടങ്ങളിൽ നിന്ന് റീച്ചാർജ് ചെയ്യാം

English summary

Airtel signs $1 billion deal with Nokia | എയർടെല്ലും നോക്കിയയും കൈകോർക്കുന്നു; 7,636 കോടി രൂപയുടെ കരാർ

Nokia and Bharti Airtel join hands to improve 4G network service in India has been announced as a $ 1 billion (Rs 7,636 crore) deal. Read in malayalam.
Story first published: Tuesday, April 28, 2020, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X