അറിഞ്ഞോ..എയർടെൽ വരിക്കാ‍ർക്ക് 5 ജിബി ഡാറ്റ സൗജന്യം, ഓഫർ എങ്ങനെ നേടാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയർടെല്ലിന്റെ പുതിയ 4 ജി ഉപഭോക്താക്കൾക്ക് 5 ജിബിയുടെ സൗജന്യ ഡാറ്റ കൂപ്പണുകൾ ലഭിക്കും. പുതിയ 4 ജി ഉപയോക്താക്കൾക്കും ​​പുതിയ 4 ജി സിം കാർഡ് വാങ്ങുന്ന ഉപയോക്താക്കൾക്കും സൗജന്യ ഡാറ്റാ കൂപ്പണുകൾ ലഭ്യമാണ്. ഓഫർ ലഭിക്കുന്നതിന് ഈ ഉപയോക്താക്കൾ എയർടെൽ താങ്ക്സ് അപ്ലിക്കേഷന്റെ പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന എയർടെൽ താങ്ക്സ് അപ്ലിക്കേഷനിൽ നിന്ന് അഞ്ച് 1 ജിബി സൗജന്യ ഡാറ്റ കൂപ്പണുകളാണ് എയർടെൽ നൽകുക.

 

നടപടിക്രമം

നടപടിക്രമം

ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്‌തതിനുശേഷം, പുതിയ ഉപയോക്താക്കൾ മൊബൈൽ നമ്പർ ആക്ടീവാക്കി 30 ദിവസത്തിനുള്ളിൽ ആപ്ലിക്കേഷനിൽ അവരുടെ പ്രീപെയ്ഡ് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്ട്രേഷൻ‌ കഴിഞ്ഞ്‌ 72 മണിക്കൂറിനുള്ളിൽ‌ ഓഫർ ലഭിക്കും.

ആമസോൺ ഇന്ത്യ ഹാപ്പിനെസ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ: സ്മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പിനും കിടിലൻ ഓഫറുകൾ

അറിയേണ്ട കാര്യങ്ങൾ

അറിയേണ്ട കാര്യങ്ങൾ

ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ചുകഴിഞ്ഞാൽ മാത്രമേ ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാകൂ. കൂടാതെ, ഉപയോക്താക്കൾക്ക് സൗജന്യ 5 ജിബി ഡാറ്റ കൂപ്പണുകൾ ലഭിക്കാൻ യോഗ്യതയുണ്ടെങ്കിൽ, എയർടെൽ നിലവിൽ നൽകുന്ന സൗജന്യ 2 ജിബി ഡാറ്റയിൽ നിന്ന് അവരെ ഒഴിവാക്കും. സൗജന്യ ഡാറ്റ കൂപ്പണുകൾ പരിശോധിക്കുന്നതിന്, എയർടെൽ ഉപയോക്താക്കൾക്ക് എസ്എംഎസ് അയയ്ക്കും. ഇതുവഴി ഉപഭോക്താക്കൾക്ക് ആപ്ലിക്കേഷന്റെ മൈ കൂപ്പൺ വിഭാഗം പരിശോധിക്കാനും കഴിയും.

എത്ര ദിവസം?

എത്ര ദിവസം?

ക്രെഡിറ്റ് ദിവസം മുതൽ 90 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് 1 ജിബി കൂപ്പണുകൾ റിഡീം ചെയ്യാൻ കഴിയും. കൂടാതെ 1 ജിബി കൂപ്പൺ റിഡീം ചെയ്തുകഴിഞ്ഞാൽ, അത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ സജീവമാവുകയും മൂന്നാം ദിവസം കാലഹരണപ്പെടുകയും ചെയ്യും.

മൊബൈൽ 100 രൂപയ്ക്ക് താഴെ റീച്ചാർജ് ചെയ്യാം; എയര്‍ടെല്‍, വി, ജിയോ എന്നിവയുടെ മികച്ച പ്ലാനുകള്‍

മറ്റ് പ്ലാനുകൾ

മറ്റ് പ്ലാനുകൾ

598 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പ് വഴി 6 ജിബി ഡാറ്റ സൗജന്യമായി എയർടെൽ നൽകും. എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 598 രൂപയോ അതിൽ കൂടുതലോ വിലയുള്ള പ്ലാനുകളിൽ ആറ് 1 ജിബി കൂപ്പണുകൾ ലഭിക്കും.

16 ജിബി ഡാറ്റ 160 രൂപയ്ക്ക്; ഇത് മുതലാകില്ലെന്ന് എയർടെൽ, മൊബൈൽ നിരക്കുകൾ കുത്തനെ ഉയർത്തിയേക്കും

വില കുറഞ്ഞ പ്ലാനുകൾ

വില കുറഞ്ഞ പ്ലാനുകൾ

399 രൂപയോ അതിൽ കൂടുതലോ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾക്ക് 3 എയർടെൽ 4 ജിബി സൗജന്യ ഡാറ്റ കൂപ്പണുകൾ നൽകും. അതേസമയം 219 രൂപയോ അതിൽ കൂടുതലോ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾക്ക്, എയർടെൽ 2 ജിബി സൗജന്യ ഡാറ്റ കൂപ്പണുകൾ നൽകും. ഈ പ്ലാനുകളെല്ലാം എയർടെൽ താങ്ക്സ് ആപ്പ് വഴി റീചാർജ് ചെയ്യണം.

യൂ‍ട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ

യൂ‍ട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ

റിവാർഡ് പ്രോഗ്രാമിലൂടെ മൂന്ന് മാസത്തേക്ക് സൗജന്യ യൂ‍ട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷനും എയ‍ർടെൽ നൽകും. ഈ ഓഫർ ലഭിക്കുന്നതിന് ഉപയോക്താക്കൾ എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. പ്രമോഷണൽ ഓഫർ 2021 മെയ് 22 നകം റിഡീം ചെയ്യാൻ കഴിയും. സൈൻ-ഇൻ ചെയ്യുന്നതിന് ​ഗൂ​ഗിൾ അക്കൗണ്ടും ഇമെയിൽ വിശദാംശങ്ങളും ആവശ്യമാണ്. കൂടാതെ മൂന്ന് മാസത്തെ പ്രൊമോഷണൽ കാലയളവിനുശേഷം ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുകയും ചെയ്യും.

English summary

Airtel Subscribers Get 5GB Of Data For Free, How To Get The Offer? | അറിഞ്ഞോ..എയർടെൽ വരിക്കാ‍ർക്ക് 5 ജിബി ഡാറ്റ സൗജന്യം, ഓഫർ എങ്ങനെ നേടാം?

Airtel customers need to install the latest version of the Airtel Thanks app to avail the offer. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X