മ്യാൻമാറിലേക്ക് നൂൽ കയറ്റി അയക്കാൻ ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍; ലഭിച്ചത് 2 കോടിയുടെ ഓഡർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: export

തിരുവനന്തപുരം; നൂല്‍ കയറ്റുമതി രംഗത്തേക്ക് കൂടി ചുവടുവെയ്ക്കുകയാണ് ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍. 2.02 കോടി രൂപയുടെ 80 കാര്‍ഡഡ് കോട്ടണ്‍ ഹാങ്ക് നൂല്‍ മ്യാന്‍മറിലേക്ക് കയറ്റിയയക്കാനാണ് ഓര്‍ഡര്‍ ലഭിച്ചതെന്ന് മന്ത്രി ഇപി ജയരാജൻ. 54,000 കിലോയുടെ ആദ്യഘട്ട ഓര്‍ഡര്‍ മാര്‍ച്ച് 25 ന് മുമ്പായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

 

കഴിഞ്ഞ ഒക്ടോബറിലാണ് ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലിലെ ആധുനികവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. ആധുനികവത്ക്കരമത്തിലൂടെ സ്ഥാപനത്തിന്റെ സ്പിന്‍ഡില്‍ശേഷി 25,200 ആയി വര്‍ധിച്ചു. ഇതിന് പിന്നാലെ ഇവിടെ ഉത്പ്പാദിപ്പിക്കുന്ന നൂലിന്റെ ഗുണമേന്മ കയറ്റുമതി ഏജന്‍സി പരിശോധിച്ച് അംഗീകരിക്കുകയും കയറ്റുമതിക്ക് അനുമതി നല്‍കുകയും ചെയ്തു.

  മ്യാൻമാറിലേക്ക് നൂൽ കയറ്റി അയക്കാൻ ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍; ലഭിച്ചത് 2 കോടിയുടെ ഓഡർ

വിദേശ കയറ്റുമതി ഒരു വര്‍ഷത്തേക്കെങ്കിലും തുടരാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു .ഇത് മില്ലിന്റെ വരുമാനം വര്‍ധിക്കാന്‍ സഹായിക്കും. 2020 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തനലാഭം സ്വന്തമാക്കാന്‍ സ്ഥാപനത്തിന് സാധിച്ചിരുന്നു. ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയും ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍ ചരിത്രം കുറിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒരു ജീവനക്കാരന് ശരാശരി 5000 രൂപയോളമാണ് വര്‍ധനവാണ് ഇതോടെ ലഭിക്കുക. ശമ്പള പരിഷ്‌ക്കരണത്തോടെ അറുപതോളം ജീവനക്കാരെ സ്ഥിരപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അധുനികവത്ക്കരണത്തിന്റെ ചുവടുപിടിച്ച് 75 പുതിയ ജീവനക്കാരെയും നിയമിച്ചതായും മന്ത്രി അറിയിച്ചു.

അമേരിക്കന്‍ കമ്പനിയുമായി 2950 കോടിയുടെ പദ്ധതിക്കായി കൈകോര്‍ത്ത് കെഎസ്ഐഎന്‍സി

സെന്‍സെക്‌സ് 450 പോയിന്റ് കയറി; 14,750 പോയിന്റ് പിന്നിട്ട് നിഫ്റ്റിയും - ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് തിളക്കം

3 ദിവസംകൊണ്ട് പവന് കുറഞ്ഞത് 1,000 രൂപ; കേരളത്തില്‍ സ്വര്‍ണവില താഴോട്ട്

ആരോഗ്യമേഖലയിലേക്ക് 2.23 ലക്ഷം കോടി; ലാഭം കൊയ്ത് ഫാര്‍മ കമ്പനികള്‍

English summary

Alappuzha Co-operative Spinning Mill to export yarn to Myanmar; Received an order of Rs 2 crore| മ്യാൻമാറിലേക്ക് നൂൽ കയറ്റി അയക്കാൻ ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍; ലഭിച്ചത് 2 കോടിയുടെ ഓഡർ

Alappuzha Co-operative Spinning Mill to export yarn to Myanmar; Received an order of Rs 2 crore| മ്യാൻമാറിലേക്ക് നൂൽ കയറ്റി അയക്കാൻ ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍; ലഭിച്ചത് 2 കോടിയുടെ ഓഡർ
Story first published: Wednesday, February 3, 2021, 17:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X