ആലിബാബ ഉടമ ജാക്ക് മാ സോഫ്റ്റ്ബാങ്ക് ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആലിബാബയുടെ സഹസ്ഥാപകൻ ജാക്ക് മാ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗത്വം രാജി വച്ചു. സെപ്റ്റംബറിൽ ആലിബാബയുടെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ച ജാക്ക് മാ ഔദ്യോഗിക ബിസിനസുകളിൽ നിന്ന് പിന്മാറുകയാണെന്നും
കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമാകാം സോഫ്റ്റ്ബാങ്ക് ഡയറക്ടർ ബോർഡിൽ നിന്നുള്ള രാജി എന്നാണ് ബിസിനസ് ലോകത്തെ വിലയിരുത്തൽ.

 

ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ യോഷിമോട്ടോ ഗോട്ടോ ഉൾപ്പെടെ മൂന്ന് പുതിയ നിയമനങ്ങൾ ജൂൺ 25 ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ സോഫ്റ്റ് ബാങ്ക് നിർദ്ദേശിക്കും. ബോർഡ് അംഗങ്ങളുടെ എണ്ണം ഇതോടെ 13 ആയി ഉയരും. വെൻ‌ചർ ക്യാപിറ്റൽ കമ്പനിയായ വാൾഡൻ ഇന്റർനാഷണലിന്റെ ചെയർമാൻ കൂടിയായ ചിപ്പ് ഡിസൈൻ സോഫ്റ്റ്വെയർ കമ്പനിയായ കാഡെൻസ് ഡിസൈൻ സിസ്റ്റംസ് സിഇഒ ലിപ്-ബു ടാൻ, വാസെഡ ബിസിനസ് സ്കൂളിലെ പ്രൊഫസർ യൂക്കോ കവാമോട്ടോ എന്നിവരെ പുറത്തുള്ള ഡയറക്ടർമാരായി തിരഞ്ഞെടുക്കുന്നതിന് സോഫ്റ്റ് ബാങ്ക് നിർദ്ദേശിക്കും. ഇതോടെ കവാമോട്ടോ സോഫ്റ്റ്ബാങ്കിലെ ഏക വനിതാ ബോർഡ് അംഗമാകും.

സ്‌മൈല്‍ പ്ലാറ്റ്‌ഫോമുമായി അലിബാബ ഡോട്ട് കോം ഇന്ത്യയില്‍

ആലിബാബ ഉടമ ജാക്ക് മാ സോഫ്റ്റ്ബാങ്ക് ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചു

ആക്ടിവിസ്റ്റ് നിക്ഷേപകനായ എലിയട്ട് മാനേജ്‌മെന്റിന്റെ ആവശ്യം നിറവേറ്റുന്ന തീരുമാനമാണിത്. ബോർഡ് വൈവിധ്യത്തെ മെച്ചപ്പെടുത്തുന്നതിന് സോഫ്റ്റ് ബാങ്കിനെ എലിയട്ട് നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നു. കൂടാതെ 100 ബില്യൺ ഡോളർ വിഷൻ ഫണ്ടിലെ നിക്ഷേപ പ്രക്രിയയുടെ മേൽനോട്ടം വഹിക്കാൻ ഒരു പുതിയ ഉപസമിതിയെയും നിക്ഷേപകർ ആവശ്യപ്പെട്ടിട്ടുണ്ട്. സോഫ്ട്ബാങ്കിന്റെ തുടർച്ചയായ മൂന്നാമത്തെ ത്രൈമാസ പ്രവർത്തന നഷ്ടം ഈ ആഴ്ച്ച റിപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കമ്പനിയെ മൊത്തത്തിൽ റെക്കോർഡ് നഷ്ടത്തിലേക്ക് നയിക്കും.

സോഫ്റ്റ്ബാങ്കിന്റെ പ്രധാന വിശ്വസ്തർ മാത്രം അടങ്ങുന്നതാണ് ഡയറക്ടേഴ്സ് ബോർഡ്. വിഷൻ ഫണ്ടിന്റെ ഏറ്റവും വലിയ ബാഹ്യ പിന്തുണക്കാരനായ സൗദി അറേബ്യൻ സോവറിൻ വെൽത്ത് ഫണ്ടിന്റെ തലവനായ യാസിർ അൽ റുമയ്യൻ ഇതിൽ ഉൾപ്പെടുന്നു. ഫാഷൻ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കഴിഞ്ഞ വർഷം ബോർഡിൽ നിന്ന് രാജിവച്ച ഫാസ്റ്റ് റീട്ടെയിലിംഗിന്റെ സ്ഥാപകനും സിഇഒയുമായ തഡാഷി യനായുടെ രാജിയ്ക്ക് പിന്നാലെയാണ് മായുടെ രാജി.

English summary

Alibaba's Jack Ma resigns from SoftBank board of directors | ആലിബാബ ഉടമ ജാക്ക് മാ സോഫ്റ്റ്ബാങ്ക് ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചു

Alibaba's co-founder Jack Ma has resigned from the board of directors of SoftBank Group Corp. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X