ലോൺ മൊറട്ടോറിയം ആശ്വാസമാകുന്നത് എങ്ങനെ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ സാമ്പത്തിക രംഗവും വിറങ്ങലിച്ച് നിൽക്കുകയാണ്. ഇതിനിടയിലാണ് ആശ്വാസകരമായി റിസർവ് ബാങ്കിന്റെ ലോൺ മൊറട്ടോറിയം പ്രഖ്യാപനം ഉണ്ടാകുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ചെറുകിട സംരഭകർക്കും വ്യക്തികൾക്കും നേട്ടമാണ് ആർബിഐ പ്രഖ്യാപനം.

 

ലോൺ മൊറട്ടോറിയം ആശ്വാസമാകുന്നത് എങ്ങനെ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

മോറട്ടോറിയം അനുസരിച്ച് 25 കോടിയില്‍ താഴെ വായ്പകള്‍ ഉള്ള വ്യക്തികള്‍ക്കും സംരംഭകര്‍ക്കും പുതിയ ആനുകൂല്യം ലഭിക്കും. കോവിഡിന്റെ ഒന്നാം വ്യാപനത്തില്‍ രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ മൊറട്ടോറിയം സ്വീകരിക്കാത്തവര്‍ക്കാണ് പുതിയ വായ്പ ക്രമീകരണം അനുവദിക്കുക. കഴിഞ്ഞ തവണയും സ്വീകരിച്ചവര്‍ക്ക് നിലവിലെ മൊറട്ടോറിയം കാലാവധി നീട്ടാന്‍ ബാങ്കുകളോട് അപേക്ഷിക്കാം.

പുതിയ മൊറട്ടോറിയം ആവശ്യമുള്ള ഇടപാടുകാര്‍ 2021 സെപ്റ്റംബര്‍ 30 ന് മുമ്പ് ബാങ്കുകളില്‍ അപേക്ഷ നല്‍കണം. രേഖകളെല്ലാം കൃത്യമാണെങ്കില്‍ അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം മൊറട്ടോറിയം അനുവദിക്കണമെന്നും ബാങ്കുകള്‍ക്ക് ആര്‍ ബി ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ ഈ മൊറട്ടോറിയം വായ്പക്കാരെ സഹായിക്കും. ആദ്യത്തെ മൊറട്ടോറിയം ഇതിനകം തന്നെ തിരഞ്ഞെടുത്ത വായ്പക്കാർക്ക് ഇപ്പോൾ രണ്ടാമത്തെ മൊറട്ടോറിയം നേടാനും അവരുടെ ശേഷിക്കുന്ന വായ്പ കാലാവധി രണ്ട് വർഷം വരെ നീട്ടാനും കഴിയും. 2020 ഓഗസ്റ്റിലെ സർക്കുലർ പ്രകാരം വായ്പ പുനഃക്രമീകരിച്ചിട്ടുള്ളവർക്കും പുതിയ ആനുകൂല്യപ്രകാരം രണ്ടു വർഷംവരെ വായ്പ തിരിച്ചടയ്ക്കാൻ സാവകാശം ലഭിക്കും.

Read more about: loan
English summary

All you need to know about Loan moratorium announced by RBI

All you need to know about Loan moratorium announced by RBI
Story first published: Tuesday, May 11, 2021, 20:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X