ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേയ്ക്ക് വിമാന സർവീസ്: ആഴ്ചയിൽ ആറ് ദിവസവും സർവീസ്, ഷെഡ്യൂൾ ഇങ്ങനെ...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളുരു: കേരളത്തിനും ബെംഗളൂരുവിനുമിടയിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്തയുമായി അലിയൻസ് എർലൈൻസ്. വിമാന കമ്പനി ബെംഗളൂരു- കോഴിക്കോട് റൂട്ടിലാണ് വിമാന സർവീസ് ആരംഭിക്കുന്നത്. ബെംഗളൂരുവിലെ കെംപഗൌഡ വിമാനത്താവളത്തിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരിക്കും വിമാന സർവീസുകൾ. നവംബർ 11 മുതൽ തന്നെ സർവീസുകൾ ആരംഭിക്കും. ഈ റൂട്ടിൽ സർവീസ് നടത്തുന്നതിനായി അലിയൻസ് എയർലൈൻസ് 70 സീറ്റുകളുള്ള എടിആർ72 വിമാനമാണ് ഉപയോഗിക്കുക. എയർ ഇന്ത്യയുടെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് അലിയൻസ് എയർലൈൻസ്. 1996ൽ പ്രവർത്തനം ആരംഭിച്ച അലിയൻസ് എയർലൈൻസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 65 കോടിയുടെ വരുമാനമാണ് ഉണ്ടാക്കിയത്.

 

മാസം 5000 രൂപ എടുക്കാനുണ്ടോ​? അഞ്ച് വർഷത്തിനുള്ളിൽ 4.30 ലക്ഷം രൂപയുണ്ടാക്കാം, എങ്ങനെ?

ആഴ്ചയിൽ ആറ് ദിവസമാണ് അലിയൻസ് എയർലൈൻസ് ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേയ്ക്ക് വിമാനസർവീസ് നടത്തുന്നത്. ചൊവ്വാഴ്ചകളിൽ സർവീസ് ഉണ്ടായിരിക്കില്ല. രാവിലെ ആറ് മണിയ്ക്ക് ഫ്ലൈറ്റ് നമ്പർ 9l-521 ആണ് കോഴിക്കോടേയ്ക്ക് യാത്ര പുറപ്പെടുക. രാവിലെ 7.55 ഓടെ വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തും. ഫ്ലൈറ്റ് നമ്പർ 9l-522 കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രാവിലെ 8.25ന് പുറപ്പെട്ട് രാവിലെ 9.40 ന് ബെംഗളൂരുവിലെത്തും. അലിയൻസ് എയർലൈൻസ് ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിലാണ് ബെംഗളൂരു- കോഴിക്കോട് വിമാനത്തിന്റെ ഷെഡ്യൂൾ.

   ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേയ്ക്ക് വിമാന സർവീസ്: ആഴ്ചയിൽ ആറ് ദിവസവും സർവീസ്, ഷെഡ്യൂൾ ഇങ്ങനെ...

നിലവിൽ അലിയൻസ് എയർലൈൻസ് 43 സ്ഥലങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. കമ്പനി സർവീസ് നടത്തുന്നതിൽ കുടുതൽ ലക്ഷ്യസ്ഥാനങ്ങളിൽ 2- ടയർ, 3 ടയർ നഗരങ്ങളാണ്. ഇന്ത്യയിലെ മിക്ക മെട്രോ നഗരങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടാണ് അലിയൻസ് സർവീസ് നടത്തുന്നത്. ദില്ലി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കൊൽക്കത്ത, ഗോവ, ആഗ്ര, അലഹാബാദ്, ബെലഗാവി, ഭാവ് നഗർ, ഭുവനേശ്വർ, ഭുജ്, ബികാനീർ, കോയമ്പത്തൂർ, ചണ്ഡിഗഡ്, ഡെറാഡൂൺ, ദിമാപൂർ, ഡിയു, ധർമശാല, ഗൊരഖ്പൂർ, ഗുവാഹത്തി, ഗുൽബർഗ, ഇംഫാൽ, ജബൽപൂർ, ജയ്പൂർ, ഝർസുഗുഡ, കണ്ട് ല, കൊച്ചി, കോലാപ്പൂർ, കുളു, ലിലാബറി, ലുധിയാന, മധുരൈ, മൈസൂരു, നാഷിക്, പന്ത്നഗർ, പസിഘട്ട്, പഠാൻകോട്ട്, പൂനെ, റായ്പൂർ, തേസ്പൂർ എന്നീ നഗരങ്ങളിലേക്കാണ് അലിയൻസ് എയർലൈൻസ് സർവീസ് നടത്തിവരുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന് മുമ്പ് ആഴ്ചയിൽ 360 വിമാനങ്ങളാണ് സർവീസ് നടത്തിയിരുന്നത്. ആഴ്ചയിൽ 51 വിമാനങ്ങളും സർവീസ് നടത്തിയിരുന്നു. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം വിമാന സർവീസ് ആരംഭിച്ചതോടെ ദിവസേന 77 സർവീസുകളും ആഴ്ചയിൽ 539 സർവീസുകളുമാണ് അലിയൻസ് എയർലൈൻസ് നടത്തുന്നത്.

English summary

Alliance airlines to lauch flight service from Bengaluru to Kozhikkode

Alliance airlines to lauch flight service from Bengaluru to Kozhikkode
Story first published: Wednesday, November 4, 2020, 20:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X