ആമസോണിൽ കിടിലൻ ഓഫറുകൾ: നിങ്ങൾ പ്രൈം മെമ്പറാണോ? വേണ്ടതെല്ലാം വാങ്ങിക്കൂട്ടു...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജൂലൈ 26 മുതൽ ആരംഭിക്കുന്ന ആമസോൺ പ്രൈം ഡേ വിൽപ്പനയ്ക്കായി ഒരുങ്ങി ആമസോൺ. രണ്ട് ദിവസത്തെ വിൽപ്പനയിൽ കിടിലൻ ഓഫറുകളാണ് ഉപയോക്താക്കൾക്കായി ആമസോൺ കാത്തുവെച്ചിട്ടുള്ളത്. ഓഫർ ലഭിക്കുന്നതോടെ പ്രൈം ഉപയോക്താക്കൾക്ക് വലിയ ഡിസ്കൗണ്ടിൽ ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടാം. മറ്റ് നിരവധി ആനുകൂല്യങ്ങളുണ്ടെങ്കിലും എന്നിരുന്നാലും, പ്രൈം ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ആമസോൺ സ്റ്റോറിൽ കൂടുതൽ പ്രത്യേകതകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പ്രൈം ഡേ വിൽപ്പനയ്ക്കിടെ സ്മാർട്ട്‌ഫോണുകൾ വാങ്ങുന്ന പ്രൈം ഉപഭോക്താക്കൾക്കായി മാത്രമുള്ള 'അഡ്വാന്റേജ് - ജസ്റ്റ് ഫോർ പ്രൈം' പ്രോഗ്രാം ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

 

'അഡ്വാന്റേജ് - ജസ്റ്റ് ഫോർ പ്രൈം' പ്രോഗ്രാം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇഎംഐ കാലാവധി വർധിപ്പിക്കാം, സൌജന്യമായി സ്ക്രീൻ മാറ്റാം, എന്നിവ പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. പ്രൈം ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അധിക ഫീസില്ലാത്ത ഇഎംഐകളും ആസ്വദിക്കാൻ കഴിയും. ഇതിന് പുറമേ ഓരോ ഉപയോക്താക്കൾക്ക് അക്കോ നൽകുന്ന ആറ് മാസത്തെ കാലാവധിയുള്ള സൌജന്യമായി സ്ക്രീൻ മാറ്റുന്നതിനുള്ള ഇൻഷുറൻസും ലഭിക്കും.

 ആമസോണിൽ കിടിലൻ ഓഫറുകൾ: നിങ്ങൾ പ്രൈം മെമ്പറാണോ? വേണ്ടതെല്ലാം വാങ്ങിക്കൂട്ടു...

പ്രൈം ഇതര ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് 999 രൂപയ്ക്ക് പ്രൈം മെമ്പർഷിപ്പും എടുക്കാം. മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷൻ 329 രൂപയ്ക്ക് വാങ്ങാം. തിരഞ്ഞെടുത്ത എയർടെൽ, വി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പും ലഭിക്കും. രണ്ട് ദിവസത്തെ വിൽപ്പനയ്ക്കിടെ, സ്മാർട്ട്‌ഫോണുകൾ, ടിവികൾ, ഗാർഹിക ഉപകരണങ്ങൾ, ആമസോൺ ഉപകരണങ്ങൾ, ലാപ്‌ടോപ്പ്, ആക്‌സസറികൾ എന്നിവയ്‌ക്ക് ആമസോൺ മികച്ച വിലക്കിഴിവുകൾ നൽകും. എന്നിരുന്നാലും, പ്രൈം അംഗങ്ങൾക്ക് മാത്രമേ ഈ വിലക്കുറവുകൾ ലഭിക്കൂ.

റെഡ്മി നൌ 10 ടി 5 ജി, മി 10 ഐ 5 ജി, വൺപ്ലസ് നോർഡ് 2 5 ജി, വൺപ്ലസ് നോർഡ് സിഇ, വൺപ്ലസ് 9 ആർ 5 ജി തുടങ്ങി നിരവധി സ്മാർട്ട്‌ഫോണുകൾക്ക് ആമസോൺ ഒരു ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 12 പ്രോ, സാംസങ് ഗാലക്‌സി നോട്ട് 20 എന്നിവയുൾപ്പെടെയുള്ള മുൻനിര ഉപകരണങ്ങളിലും ആമസോൺ മികച്ച ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്.

English summary

Amazon ‘Advantage - Just for Prime’: Buyers can get free screen replacement on smartphone purchase

Amazon ‘Advantage - Just for Prime’: Buyers can get free screen replacement on smartphone purchase
Story first published: Sunday, July 25, 2021, 0:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X