ഇന്ത്യയിലെ ആമസോണ്‍ ജീവനക്കാര്‍ സമരത്തിലേക്ക്; ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ വലയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: പ്രമുഖ ഇ-കൊമേഴ്‌സ് വിപണന സ്ഥാപനമായ ആമസോണിന്റെ ഇന്ത്യയിലെ ജീവനക്കാര്‍ സമരത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. ദില്ലി, പൂനെ, ഹൈദരാബാദ്, ബംഗളൂരു എന്നീ മേഖകളിലെ ജീവനക്കാര്‍ സമരത്തിലേക്ക് കടക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂര്‍ നേരത്തേക്ക് സമരം നടത്തുമെന്നാണ് സൂചന.

 

ഇന്ത്യയിലെ ആമസോണ്‍ ജീവനക്കാര്‍ സമരത്തിലേക്ക്; ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ വലയും

എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ, പഴയ അതേ നിരക്കിലുള്ള വരമാനം എന്നിവ ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ സമരം എപ്പോള്‍ നടത്തുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സമരം ആമസോണിനെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം, കഴിഞ്ഞ ആഴ്ച പൂനെയില്‍ നടന്ന സമരത്തിന്റെ തുടര്‍ച്ച തന്നെയാണ് ഈ സമരമെന്നാണ് സൂചന.

ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ഡെവിവറി പാര്‍ട്‌ണേഴ്‌സാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ പ്രധാന നഗരങ്ങളിലെ ഡെലിവറി പാട്ണര്‍മാരുമായി കൂിക്കാഴ്ച നടത്തിയെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു.

ഇന്ത്യയില്‍ 10000 മുതല്‍ 25000 വരെ ജീവനക്കാര്‍ ആമസോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. നിലവില്‍ ചെറിയ പാക്കേജുകള്‍ക്ക് പത്ത് രൂപയും പിക്കപ്പ് വാഹനങ്ങളില്‍ വിതരണം ചെയ്യുന്ന പാക്കേജുകള്‍ക്ക് 15 രൂപയുമാണ് അമസോണിന്റെ പുതുക്കിയ നിരക്ക്. ഇത് നേരത്തെ 35 രൂപയായിരുന്നെന്നാണ് സംഘടന നേതാക്കള്‍ പറയുന്നത്.

ഇന്ത്യയുടെ വളര്‍ച്ച അതിവേഗം; റേറ്റിങ് തിരുത്തി ഫിറ്റ്ച്ച്, കൊറോണയുടെ രണ്ടാം വരവ് തിരിച്ചടിക്കുമോ

നഷ്ടത്തില്‍ കാലുറപ്പിച്ച് വിപണി; സെന്‍സെക്‌സ് 49,000 നില കൈവിട്ടു; 'വീണുടഞ്ഞ്' സാമ്പത്തിക ഓഹരികള്‍

English summary

Amazon employees in India go on strike; Impact Lakhs of Customers

Amazon employees in India go on strike; Impact Lakhs of Customers
Story first published: Thursday, March 25, 2021, 17:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X