ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ; ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഉത്ഭവ രാജ്യം പ്രദർശിപ്പിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ പോലുള്ള ഇ-കൊമേഴ്‌സ് സൈറ്റുകൾ ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ എവിടെ നിർമ്മിക്കുന്നുവെന്ന കാര്യം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ലീഗൽ മെട്രോളജി നിയമവും ചട്ടങ്ങളും അനുസരിച്ച് ഇ-കൊമേഴ്‌സ് സൈറ്റുകൾ ഉത്പന്നങ്ങളുടെ ഉത്ഭവ രാജ്യം പ്രദർശിപ്പിക്കേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാർ ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരുടെ ബെഞ്ചിന് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വ്യക്തമാക്കിയത്.

 

നിയമങ്ങൾ നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സർക്കാർ സ്റ്റാൻഡിംഗ് അഭിഭാഷകനായ അജയ് ഡിഗ്പോൾ മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. എന്തെങ്കിലും ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട സംസ്ഥാനത്തിലെയോ കേന്ദ്രഭരണ പ്രദേശത്തെയോ നിയമപരമായ മെട്രോളജി ഉദ്യോഗസ്ഥർ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ദിഗ്പോൾ പറഞ്ഞു.

ഇ-കൊമേഴ്‌സ് വിപണി കേന്ദ്രങ്ങളില്‍ അവശ്യേതര സാധനങ്ങളുടെ ഡിമാന്‍ഡ് കുറയുന്നു

ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ; ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഉത്ഭവ രാജ്യം പ്രദർശിപ്പിക്കണം

നിയമത്തിന്റെയും ചട്ടങ്ങളുടെയും വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൺട്രോളർ ഓഫ് ലീഗൽ മെട്രോളജി ഒരു പകർപ്പ് സഹിതം എല്ലാ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും ആവശ്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഇ-കൊമേഴ്‌സ് സൈറ്റുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ ഉൽപ്പാദന രാജ്യത്തിന്റെ പേര് പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്രത്തിന് നിർദേശം തേടുന്ന പൊതുതാൽപര്യ ഹർജിക്ക് മറുപടിയായാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

നിലവില്‍ ആമസോണുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളുമില്ല; വിശദീകരണവുമായി ഭാരതി എയര്‍ടെല്‍

English summary

Amazon, Flipkart, Snapdeal; The country of origin of the imported products should be displayed | ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ; ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഉത്ഭവ രാജ്യം പ്രദർശിപ്പിക്കണം

The Center told the Delhi High Court that e-commerce sites need to ensure that the products they import are displayed on online platforms where they are manufactured. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X