ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍; കിടിലന്‍ ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ കൂടുതല്‍ സന്തോഷകരമാക്കുവാന്‍ ആമസോണ്‍ ഇന്ത്യ അവതരിപ്പിക്കുന്ന ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ 2021 നമുക്ക് മുന്നിലെത്തിക്കഴിഞ്ഞു. ആഗസ്ത് 5 മുതല്‍ ആഗസ്ത് 9ാം തീയ്യതി വരെയാണ് ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ 2021 പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രത്യേക വില്‍പ്പനാഘോഷത്തിലൂടെ വലിയ ഇളവുകളിലാണ് പല തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്.

 
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍; കിടിലന്‍ ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയാം

വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, മെയ്ക്ക് അപ്പ് ഉത്പന്നങ്ങള്‍ തുടങ്ങി സകല വിധ ഉത്പ്പന്നങ്ങളും വിലയില്‍ വലിയ ഇളവുകളോടെ ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും. കോവിഡ് കാലത്ത് പോക്കറ്റിന്റെ വലിപ്പം കുറഞ്ഞിരിക്കുന്ന ഈ സമയത്ത് വിലക്കുറവില്‍ ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ ആമസോണിന്റെ ഈ പ്രത്യേക വില്‍പ്പനാവസരം ഉപയോഗപ്പെടുത്താം.

Also Read : അടല്‍ പെന്‍ഷന്‍ യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?

എന്തൊക്കെ ഉത്പ്പന്നങ്ങള്‍ക്കാണ് ആമസോണ്‍ ഗ്രേറ്റ് ഫീഡം ഫെസ്്റ്റിവലില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കാം. മുന്‍ നിര മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകളായ ആപ്പിള്‍, സാംസംഗ്, വണ്‍ പ്ലസ്, എംഐ തുടങ്ങിയ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ക്ക് 40 ശതമാനം വരെ ഇളവാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read : 10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിക്കൂ

മൊബൈല്‍ ഫോണ്‍ അനുബന്ധ ഉത്പ്പന്നങ്ങള്‍ക്കും പ്രത്യേക ഇളവുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയൊരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കുവാന്‍ തയ്യാറെടുത്തിരിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍ ഫെസ്റ്റിവല്‍ നിങ്ങള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്ന ബ്രാന്‍ഡിന്റെ മികച്ച മോഡല്‍ ഫോണ്‍ തന്നെ വലിയ ഇളവില്‍ ഇപ്പോള്‍ ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയിലിലൂടെ വാങ്ങിക്കാം.

Also Read : വീട് വാങ്ങിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; എസ്ബിഐയുടെ ഭവനവായ്പയ്ക്ക് 0% പ്രൊസസിംഗ് ഫീ!

മെമ്മറി കാര്‍ഡുകള്‍, ഹെഡ് ഫോണുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ആക്‌സസറീസുകള്‍ വെറും 99 രൂപ മുതല്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന സുവര്‍ണാവസരവും ഗ്രേറ്റ് ഫ്രീഡം സെയിലിലൂടെ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. സ്മാര്‍ട് വാച്ചുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍, ക്യാമറകള്‍, മറ്റ് ഇലക്ട്രോണിക് ഉത്പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 60 ശതമാനം വരെ കിഴിവും ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയിലിലൂടെ ലഭിക്കും.

Also Read : എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന ആദായത്തിനായി ശ്രമിക്കുമ്പോള്‍ ഈ പിഴവുകള്‍ വരുത്താതെ ശ്രദ്ധിക്കാം

വസ്ത്രങ്ങളില്‍ 80 ശതമാനം വരെ ഇളവുകളാണ് ആമസോണ്‍ നല്‍കുന്നത്. വെസ്‌റ്റേണ്‍ വെയറുകള്‍ക്കും, എത്തിനിക് വെയറുകള്‍ക്കുമുള്‍പ്പെടെ എല്ലാ തരത്തിലുമുള്ള വസ്ത്രങ്ങള്‍ക്കും ഈ ഇളവുകള്‍ ലഭിക്കും. കൂടാതെ ആഭരണങ്ങള്‍ക്കും ഹാന്‍ഡ്ബാഗുകള്‍ക്കും 60 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്യൂട്ടി പ്രൊഡക്ടുകള്‍ക്ക് 60 ശതമാനം വരെ കിഴിവ് ലഭിക്കും. വാഷിംഗ് മെഷീനുകള്‍, എല്‍ഇഡി ടിവി തുടങ്ങിയ സ്മാര്‍ട്ട് വീട്ടുപകരണങ്ങള്‍ക്ക് 55 ശതമാനം വരെ വിലക്കിഴിവാണ് ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയിലിലൂടെ ലഭിക്കുക.

 

Also Read : മാസം ഈ തുക എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 25 വര്‍ഷത്തില്‍ നേടാം 10 കോടി രൂപ

കീശ കാലിയാകാതെ കുറച്ച് പര്‍ച്ചേസ് നടത്തുവാനുള്ള പ്ലാനിലാണ് നിങ്ങളെങ്കില്‍ ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍ പരമാവധി ഉപയോഗപ്പെടുത്താം. വീട്ടുപകരണങ്ങള്‍ മുതല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ ഉത്പന്നങ്ങളും ആമസോണിന്റെ ഈ പ്രത്യേക വില്‍പ്പന മഹോത്സവത്തിലൂടെ ലഭിക്കും. ആഗസ്ത് 5 മുതല്‍ 9 വരെയുള്ള 5 ദിവസങ്ങളിലാണ് ഗ്രേറ്റ് ഫ്രീഡം സെയില്‍ നടക്കുന്നത്.

Read more about: amazon
English summary

Amazon Great Freedom Festival 2021 sale is here; know the best offers that you can choose | ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍; കിടിലന്‍ ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയാം

Amazon Great Freedom Festival 2021 sale is here; know the best offers that you can choose
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X